സിനിമ, വെബ് സീരീസ് നിർമാണ രംഗത്തേക്ക് ചുവടുവെച്ചുകൊണ്ട് നടി വീണ നായർ 'വീണ നായർ പ്രൊഡക്ഷൻസ്' എന്ന പുതിയ നിർമ്മാണക്കമ്പനി പ്രഖ്യാപിച്ചു. ശ്രീ മൂകാംബികാ ദേവിയുടെ അനുഗ്രഹത്തോടെ തന്റെ ബാനറിലെ രണ്ടാമത്തെ ചിത്രത്തിന്റെ തിരക്കഥാ പൂജ വിജയകരമായി പൂർത്തിയായതായി താരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഉണ്ണി ദാസ് കൂടത്താലാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. പുതിയ സംരംഭത്തിന് എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വീണ നായർ അഭ്യർത്ഥിച്ചിട്ടുണ്ട്.

തന്റെ പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന പുതിയ പ്രൊജക്ട് പ്രഖ്യാപിച്ച് നടി വീണ നായർ. സിനിമ, വെബ് സീരീസ് നിർമാണ രംഗത്തേക്കു ചുവടു വച്ച താരം വീണ നായര്‍ പ്രൊഡക്ഷന്‍സ് എന്ന പേരിലാണ് നിര്‍മ്മാണക്കമ്പനി തുടങ്ങിയിരിക്കുന്നത്.

ശ്രീ മൂകാംബികാ ദേവിയുടെ അനുഗ്രഹത്തോടെ തങ്ങളുടെ രണ്ടാമത്തെ ചിത്രത്തിന്റെ തിരക്കഥാ പൂജ വിജയകരമായി പൂർത്തിയാക്കിയ വിവരവും സ്ക്രിപ്പിന്റെ ചിത്രവും പങ്കിട്ടാണ് വീണയുടെ കുറിപ്പ്.

ADVERTISEMENT

‘വീണ നായർ പ്രൊഡക്ഷൻസ് - പ്രൊഡക്ഷൻ നമ്പർ 2...

ശ്രീ മൂകാംബികാ ദേവിയുടെ അനുഗ്രഹത്തോടെ വീണ നായർ പ്രൊഡക്ഷൻസിന്റെ രണ്ടാമത്തെ സംരംഭത്തിന് തുടക്കം കുറിക്കുകയാണ്. ദേവിയുടെ അനുഗ്രഹസാന്നിധ്യത്തിൽ തിരക്കഥാ പൂജ നടത്തി ഈ പുതിയ യാത്രയ്ക്ക് ശുഭാരംഭം കുറിച്ചിരിക്കുന്നു.

ADVERTISEMENT

രചനയും സംവിധാനവും: ഉണ്ണി ദാസ് കൂടത്തിൽ, നിർമ്മാണം: വീണ നായർ, ബാനർ: വീണ നായർ പ്രൊഡക്ഷൻസ്...

ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്. ഈ പുതിയ സംരംഭത്തിനും എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു. ഈശ്വരനോടും എന്റെ ഗുരുക്കന്മാരോടും മാതാപിതാക്കളോടും എന്റെ ഈ യാത്രയിൽ കൂടെ നിന്ന ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു. എല്ലാവരുടെയും അനുഗ്രഹത്തോടെ പുതിയൊരു യാത്രയിലേക്ക്...സ്നേഹപൂർവ്വം, വീണ നായർ, നിർമ്മാതാവ്- വീണ നായർ പ്രൊഡക്ഷൻസ്...’ എന്നാണ് വീണ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ADVERTISEMENT
Actress Veena Nair Launches Production House:

Production is the exciting new venture announced by actress Veena Nair as she steps into the entertainment industry as a producer under her banner, Veena Nair Productions. The talented star recently shared the joyful news of successfully completing the traditional script Pooja for her second project. Seeking the divine blessings of Goddess Mookambika, the team marked the auspicious beginning of this cinematic journey. Writing and directing this upcoming film is Unni Das Koodathil, while Veena Nair herself is producing the venture. Further details regarding the cast members and crew will be officially announced in the coming days. Fans and well-wishers have flooded social media with congratulatory messages and support for this new endeavor. Veena expressed her heartfelt gratitude to her parents, gurus, and supporters as she embarks on this remarkable chapter.

ADVERTISEMENT