ഭാര്യ സിന്ധുവിന്റെ അൻപത്തഞ്ചാം പിറന്നാൾ ദിനത്തിൽ മനോഹരമായ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ച് നടൻ കൃഷ്ണകുമാർ. മുപ്പത്തിരണ്ട് വർഷം മുൻപുള്ള ഓർമ്മകളും മാറ്റങ്ങളും വിവരിച്ച താരം, ജീവിതത്തിലെ പ്രതിസന്ധികൾ മുന്നേറാനുള്ള ഊർജ്ജമായിരുന്നുവെന്നും കുറിച്ചു. മക്കൾക്കും മരുമക്കൾക്കും ദൈവത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് കൊച്ചിയിലുള്ള ഭാര്യക്ക് മുംബൈയിൽ നിന്ന് താരം പിറന്നാൾ ആശംസകൾ നേർന്നത്.

ഭാര്യ സിന്ധുവിന്റെ പിറന്നാൾ ദിനത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് നടൻ കൃഷ്ണകുമാർ. സിന്ധുവിനൊപ്പമുള്ള, വിവിധ കാലത്തെ ചിത്രങ്ങളും താരം സോഷ്യൽ മീഡ‍ിയയിൽ പോസ്റ്റ് ചെയ്തു.

‘ഇന്നു പോസ്റ്റ്‌ ചെയ്തതിലെ ആദ്യ ഫോട്ടോ എടുക്കുമ്പോൾ സിന്ധുവിനു 22-23 പ്രായം കാണും. ഇന്ന് അതേ സിന്ധുവിനു 55 വയസ്സ്. 32 വർഷങ്ങൾക്കു മുൻപ് സിന്ധുവിന്റെ ഭാരം പോലും 55 കിലോ ഇല്ലാ.. ഇന്ന് അങ്ങനെയല്ല. നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. വളർത്തി.. പലതരത്തിലുള്ള പോറലുകൾ ഉണ്ട്. ചുളുക്കുകൾ സംഭവിച്ചു. കാലം എല്ലാം മാറ്റും.

ADVERTISEMENT

അന്ന് ഞങ്ങളുടെ സ്വപ്‌നങ്ങൾ, ചിന്തകൾ, മുൻഗണനകൾ, ആഗ്രഹങ്ങൾ.. എല്ലാം മാറി. നമ്മളോടൊപ്പം ഉണ്ടായിരുന്ന ചിലർ, ചർമം, മുടിയുടെ നിറം എല്ലാം മാറി. സിന്ധു എന്ന വിളിമാറി.. ചേച്ചി, അമ്മ, ആന്റി, അമ്മൂമ്മ, ഒപ്പം ഞാനും അപ്പൂപ്പനായി..

ആഗ്രഹിച്ചത് പലതും കിട്ടിയില്ല, എന്നാൽ കിട്ടിയതു ചിലതു ആഗ്രഹിച്ചതിനേക്കാൾ മികച്ചതായിരുന്നു. നല്ലതും നല്ലതല്ലാത്തതുമായ പലതും ജീവിതത്തിൽ സംഭവിച്ചു. നന്മകൾ അളന്നു നോക്കിയപ്പോൾ വൻ നേട്ടം. നല്ലതല്ലാത്തതു എന്നു കരുതിയ പലതും ജീവിതത്തിൽ മുന്നേറാൻ സഹായിച്ച ഇന്ധനമായിരുന്നു, ഊർജമായിരുന്നു.. സിന്ധുവിനോടൊപ്പമുള്ള യാത്ര അതി സുന്ദരമായിരുന്നു.. ആനന്ദകരമായിരുന്നു.

ADVERTISEMENT

ഇന്നും പ്രകൃതി ഞങ്ങളെ അതീവ ശ്രദ്ധയോടെ കാത്തുസൂക്ഷിച്ചു കൊണ്ടുപോകുന്നു. യാത്രയിൽ കൂടെ കൂടി ഒരുപാട് ധന്യ നിമിഷങ്ങൾ സമ്മാനിച്ച നാല് മക്കൾക്കും, രണ്ടു മരുമക്കൾക്കും, ഓമിക്കും, ദൈവത്തിനും ഈ സുന്ദര നിമിഷത്തിൽ നന്ദി പറയുന്നു. കൊച്ചിയിൽ നിൽക്കുന്ന സിന്ധുവിനു മുംബൈയിൽ നിൽക്കുന്ന കിച്ചുവിന്റെ പിറന്നാൾ ആശംസകൾ’ എന്നാണ് കൃഷ്ണകുമാർ കുറിച്ചത്.

Actor Krishna Kumar Shares Emotional Birthday Note for Wife Sindhu:

Birthday wishes were warmly expressed by actor Krishna Kumar for his wife Sindhu on her special day. Various photographs spanning different periods of their lives were shared by the star on social media. A reflection on the past 32 years revealed how time has transformed their appearance, priorities, and roles, including becoming grandparents. Four children were brought into the world, raising them alongside facing various life challenges that ultimately fueled their journey. Gratitude was extended to their children, sons-in-law, pets, and God for the beautiful moments shared together. Although currently separated by distance with Sindhu in Kochi and Kichu in Mumbai, love and affection remained unchanged. A wonderful life journey together was celebrated, acknowledging that nature has carefully protected and guided their family through the years.

ADVERTISEMENT