സിനിമയിലും ജീവിതത്തിലും ചുവടുകൾ തെറ്റി, ഒടുവിൽ കുടുംബത്തിന്റെ കൂട്ടമരണം! നയന എന്ന കണ്ണീരോർമ
മലയാള സിനിമയിൽ സഹനടിയായും ക്യാരക്ടർ റോളുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു ആലപ്പുഴ സ്വദേശിനിയായ നയന. നാടകത്തിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും അഭിനയത്തിലെത്തിയ താരം തൊണ്ണൂറുകളിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ സിനിമയിലെ അനിശ്ചിതത്വങ്ങളും കച്ചവടത്തിലെ പരാജയങ്ങളും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ നയനയും കുടുംബവും 2008-ൽ മൈസൂരുവിൽ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

സിനിമയിൽ ചിരിച്ചും ആഘോഷിച്ചും കഥയിലെ സന്ദർഭത്തിനൊത്തു കരഞ്ഞും കഥാപാത്രങ്ങളുടെ വൈവിധ്യങ്ങളിലൂടെ സ്ക്രീനിൽ തെളിയുന്ന അഭിനേതാക്കളുടെ യഥാർത്ഥ ജീവിതം അതിലുമൊക്കെയെത്രയോ വിചിത്രമാണ്, ചിലപ്പോൾ... ചായം പൂശിയ മുഖങ്ങൾ ചമയങ്ങളഴിച്ചു വച്ച് യാഥാർത്ഥ്യത്തിന്റെ ക്യാമറാ ഫോക്കസിനു മുന്നിൽ പകച്ചു നിൽക്കുന്നതും ഒടുവിൽ കണ്ണുകൾ ഇറുക്കിയടച്ച് മരണത്തിന്റെ ഇരുട്ടിലേക്കു സ്വയം ഇറങ്ങിപ്പോകുന്നതും നമ്മളെത്രയോ തവണ കണ്ടു. ശോഭയും സിൽക്ക് സ്മിതയും രാഗിണിയും ജിയ ഖാനും ഉൾപ്പെടെ അക്കൂട്ടത്തിലെ പെണ്നൊമ്പരങ്ങളെത്രയോ... അതിലൊരാളാണ് നയന!
ഒരുകാലത്ത് മലയാള സിനിമയിലെ ക്യാരക്ടർ റോളുകൾക്ക് നിറചിരിയുടെ അഴക് സമ്മാനിച്ച നടിയാണ് നയന. സഹനായിക,സഹോദരി,കൂട്ടുകാരി വേഷങ്ങളിൽ തിളങ്ങിയ താരം. പക്ഷേ, സിനിമയുടെ അനിശ്ചിതത്വങ്ങൾ നയനയെയും ബാധിച്ചു. പിന്നാലെ, ജീവിക്കാനുള്ള മറ്റുപല ശ്രമങ്ങളും പരാജയത്തിലേക്കു പതിച്ചതോടെ നയനയും ആ മാർഗം സ്വീകരിച്ചു – ആത്മഹത്യ!
നൃത്തത്തിലൂടെ നാടകത്തിലേക്ക്
ആലപ്പുഴ സ്വദേശിയായ നയന എന്ന ബിന്ദു സ്കൂൾ കലോത്സവങ്ങളിൽ നൃത്ത വേദികളിലെ സജീവസാന്നിധ്യമായിരുന്നു. ഒരു ഡാൻസ് ട്രൂപ്പിലും പ്രവർത്തിച്ചു. ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ അവസാനം നാടകത്തിലൂടെയാണ് അഭിനയരംഗത്തു സജീവമായത്. പിന്നാലെ ടെലിവിഷൻ സീരിയലുകളിലും തുടർന്ന് സിനിമയിലും അവസരങ്ങൾ ലഭിച്ചു. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ‘ദേവമനോഹരി’ എന്ന പരമ്പരയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇത് കുടുംബപ്രേക്ഷകർക്ക് നയനയെ സുപരിചിതയാക്കി. പക്ഷേ, സിനിമയിൽ അത്തരം മികച്ച റോളുകൾ താരത്തെ തേടിയെത്തിയില്ല. താരതമ്യേന ചെറിയ വേഷങ്ങളിൽ തളച്ചിടപ്പെടുകയായിരുന്നു അവർ. ഇതിനിടെ കരിയറിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ നയന തിരുവനന്തപുരത്തേക്ക് താമസം മാറ്റിയിരുന്നു.
നല്ല വേഷങ്ങൾ അകന്നു നിന്നു
1990– ൽ വിജി തമ്പി സംവിധാനം ചെയ്ത ‘മറുപുറം’ എന്ന സിനിമയിലൂടെയാണ് ബിഗ് സ്ക്രീനിലെ തുടക്കം. ആയിരപ്പറ, വാര്‍ധക്യ പുരാണം, സാഗരം സാക്ഷി, ആയുഷ്ക്കാലം, കടിഞ്ഞൂല്‍ കല്യാണം, വിഷ്ണുലോകം, കാട്ടുകുതിര, മുഖം, വിഷ്ണുലോകം, ചെപ്പുകിലുക്കുന്ന ചങ്ങാതി, ഉത്സവമേളം, സത്യപ്രതിജ്ഞ, ഇത് മഞ്ഞുകാലം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, തോവാളപ്പൂക്കൾ എന്നിങ്ങനെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടത് സ്ത്രീധനം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, മലപ്പുറം ഹാജി മഹാനായ ജോജി എന്നിവയിലെ കഥാപാത്രങ്ങളാണ്.
‘സ്ത്രീധനം’ സിനിമയിലെ സുലോചന എന്ന കഥാപാത്രം ഒറ്റ സീനിലേ ഉള്ളൂവെങ്കിലും ആ വേഷം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നതിന്റെ കാരണം നയനയുടെ പ്രകടനമാണ്.
1990 മുതൽ 1995 വരെയുള്ള 5 വർഷം ഏകദേശം ഇരുപതോളം സിനിമകളിൽ നയന അഭിനയിച്ചു.
കച്ചവടത്തിലെ പരാജയം
സിനിമയിൽ പ്രതീക്ഷിച്ചത്ര പുരോഗതി ലഭിക്കുന്നില്ലെന്ന തോന്നൽ വന്നതോടെയാണ് ഒരു സീരിയൽ സംവിധാനം ചെയ്യാനും ബിസിനസ്സിലേക്ക് കടക്കാനും നയന തീരുമാനിച്ചത്. കടം വാങ്ങിയാണ് സീരിയൽ നിർമിച്ചത്. പക്ഷേ, അത് വിജയമായില്ല. അതോടെ സീരിയൽ അവസാനിപ്പിച്ച് അടുത്ത ബന്ധുക്കളുമായി ചേർന്നു മറ്റൊരു ബിസിനസ്സിലേക്കു തിരിഞ്ഞു. ഒരു ഷോപ്പ് തുടങ്ങാനായിരുന്നു പദ്ധതി. അതിനായി ഒരു നടി ഏഴ് ലക്ഷം രൂപ കടമായി നൽകി. ഒപ്പം മറ്റു വായ്പ്പകളും സംഘടിപ്പിച്ചു. പക്ഷേ, ആ സംരംഭവും നഷ്ടമായതോടെ ബാധ്യതകൾ പെരുകി. വാങ്ങിയ പണം തിരിച്ചു കൊടുക്കാനാകാത്ത സ്ഥിതിയായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും പെട്ടു. ആ സാഹചര്യം നയനയ്ക്കും കുടുംബത്തിനും വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. പലരീതിയിൽ കരകയറാൻ ശ്രമിച്ചെങ്കിലും അതെല്ലാം വീഴ്ചകളിൽ കലാശിച്ചു. ഒടുവിൽ എല്ലാ വഴികളും അടഞ്ഞതോടെയാണ് ആത്മഹത്യ എന്ന തീരുമാനത്തിലേക്ക് മനസ്സടുത്തത്.
കൂട്ടമരണം
എല്ലാം തീരുമാനിച്ചുറപ്പിച്ച് മൈസൂരുവിലെത്തിയ നയനയും കുടുംബവും ഒരു ഹോട്ടലിൽ മുറിയെടുത്തു. രാത്രി കുട്ടികളെ ഉറക്കിക്കിടത്തിയ ശേഷം അച്ഛന് ബാലകൃഷ്ണപ്പണിക്കര്‍, അമ്മ രത്നമ്മ, ചേച്ചി ഇന്ദു, ചേട്ടന് ബിനു എന്നിവർക്കൊപ്പം നയനയും വിഷം കഴിച്ചു മരിക്കുകയായിരുന്നു. ആ കുടുബത്തിലെ രണ്ടു കുട്ടികള്‍ മാത്രമാണ് ജീവനോടെ അവശേഷിച്ചത്. 2008 - ൽ ആണ് സംഭവം.