‘നന്ദി ശ്രുതി...ഞാനിപ്പോ കരയും’: സംവൃത സുനിലിന് പിറന്നാൾ സർപ്രൈസുമായി ശ്രുതി ജയൻ
മലയാളത്തിന്റെ പ്രിയതാരം സംവൃത സുനിലിന് നടി ശ്രുതി ജയൻ നൽകിയ പിറന്നാൾ സർപ്രൈസിന്റെ വീഡിയോയും ഹൃദ്യമായ കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സംവൃതയുടെ പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങൾക്കൊപ്പം അവരെക്കുറിച്ചുള്ള നല്ല ഓർമ്മകളും സ്നേഹവും പങ്കുവെച്ചാണ് ശ്രുതി പോസ്റ്റ് തയ്യാറാക്കിയത്. നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് സംവൃതയ്ക്ക് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

മലയാളത്തിന്റെ പ്രിയതാരം സംവൃത സുനിലിന് നടി ശ്രുതി ജയൻ നൽകിയ പിറന്നാൾ സർപ്രൈസിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സംവൃതയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ക്കും പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെ വിഡിയോയ്ക്കുമൊപ്പം സംവൃത സുനിലിന് പിറന്നാൾ ആശംസകള്‍ നേർന്ന് ഹൃദ്യമായ ഒരു കുറിപ്പും ശ്രുതി പങ്കുവച്ചു.
‘ചില മനുഷ്യർ കഴിവുകളുടെയും നന്മയുടെയും പോസിറ്റിവിറ്റിയുടെയും അപൂർവ്വമായൊരു കൂട്ടുകെട്ടാണ്. ഇന്ന് ഈ പ്രിയപ്പെട്ട വ്യക്തിയുടെ ജന്മദിനം ആഘോഷിക്കുകയാണ്! നിങ്ങളോടൊപ്പം സ്ക്രീൻ പങ്കിടാൻ സാധിച്ചതിലും, അതിനേക്കാളേറെ ഇത്രയും നല്ലൊരു മനുഷ്യനെ അടുത്തറിയാൻ കഴിഞ്ഞതിലും ഏറെ സന്തോഷവും നന്ദിയുമുണ്ട്. ഇനിയും തിളങ്ങുക, എന്നും ഈ പുഞ്ചിരി നിലനിർത്തുക, ഈ സ്നേഹം എന്നും ഇതുപോലെ തന്നെ തുടരട്ടെ, ചേച്ചീ...’ എന്നാണ് ശ്രുതി ജയൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
‘നന്ദി ശ്രുതി...ഞാനിപ്പോ കരയും’ എന്നാണ് ശ്രുതിയുടെ പോസ്റ്റിന് സംവൃത നൽകിയ മറുപടി.
നിരവധി ആളുകളാണ് പോസ്റ്റിനു താഴെ സംവൃതയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.