‘അന്ന് ചിലര്‍ എന്നെ ‘പന്നി’ എന്നുപോലും വിളിച്ചു; വണ്ണം കുറയ്ക്കാൻ ആഗ്രഹമില്ല’: അനുഭവം പറഞ്ഞ് ഷംന കാസിം
'ജയിലർ 2' സിനിമയിലെ ഗംഭീര നൃത്ത പ്രകടനത്തിലൂടെ ശ്രദ്ധേയയാകുന്ന നടി ഷംന കാസിം, താൻ നേരിടേണ്ടി വന്ന ബോഡി ഷെയിമിംഗ് അനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു. സ്പെഷൽ സോങ്ങുകൾ ചെയ്യുമ്പോൾ നേരിടുന്ന ഐറ്റം സോങ്ങ് ടാഗുകളെക്കുറിച്ചും ഡാൻസർമാരിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്ന ഫിറ്റ്നസ് സങ്കൽപ്പങ്ങളെക്കുറിച്ചും താരം സംസാരിച്ചു. പ്രസവാനന്തരമുള്ള ശരീരമാറ്റങ്ങളെക്കുറിച്ച് ട്രോളുകൾ നടത്തിയവർക്കുള്ള മറുപടിയായി, താൻ തന്റെ സ്വാഭാവിക ശരീരപ്രകൃതിയും ഗ്രേസും നഷ്ടപ്പെടുത്തി വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഷംന വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങളും മോശം കമന്റുകളും തന്നെ തളർത്താറില്ലെങ്കിലും ചില യൂട്യൂബ് ചാനലുകളുടെ ക്യാമറ പ്രയോഗങ്ങൾ സങ്കടപ്പെടുത്താറുണ്ടെന്നും, എന്നാൽ പുതിയ തലമുറയുടെ ആത്മവിശ്വാസം സമൂഹത്തിലെ നല്ല മാറ്റത്തിന്റെ ലക്ഷണമാണെന്നും താരം കൂട്ടിച്ചേർത്തു.

‘ജയിലർ 2’ വിലെ ഗംഭീര നൃത്തത്തിലൂടെ പ്രേക്ഷക ഇഷ്ടം നേടുകയാണ് നടി ഷംന കാസിം. അതേസമയം താൻ നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
"ഒരു സ്പെഷൽ സോങ്ങ് ചെയ്യുമ്പോൾ പണ്ട് മുതലേ കേൾക്കുന്ന കാര്യമാണ് ഐറ്റം സോങ്ങ് എന്ന ടാഗ് ലൈൻ. എന്നാൽ, ഇതൊരു സ്പെഷൽ സോങ്ങ് തന്നെയാണ്. കോസ്റ്റ്യൂം അവതരിപ്പിച്ച ശൈലി കൊണ്ടും ഇത് സ്പെഷലാണ്. സാധാരണ ഡാൻസർ എന്ന് പറയുമ്പോൾ ആളുകൾ പ്രതീക്ഷിക്കുന്ന ഒരു ഇമേജുണ്ട്, ഫിറ്റായ ബോഡി പക്ഷെ, എന്റെ ശരീരം അതിൽ നിന്ന് വ്യത്യസ്തമാണ്.
എന്നാൽ, ചില സമയങ്ങളിൽ എന്നെ ഞെട്ടിച്ചുകൊണ്ട് ആളുകൾ നൃത്തം ആസ്വദിക്കുന്നതും നന്നായിട്ടുണ്ട് എന്ന് പറയുന്നതും കാണാം. എന്റെ സ്വാഭാവിക ശരീരപ്രകൃതി വിട്ട് വണ്ണം കുറയ്ക്കാൻ ആഗ്രഹമില്ല. നമ്മുടെ ഗ്രേസ് വിട്ടിട്ടുള്ള ഒരു ബോഡി ഷേപ്പിലേക്ക് പോകാൻ എനിക്ക് താല്പര്യമില്ല.
‘കുർച്ചി മടത്തപെട്ടി’ സോങ് ചെയ്ത സമയത്ത് ആളുകൾ എന്നെ ‘പന്നി’ എന്ന് പോലും വിളിച്ചു. അവർ ആലോചിക്കേണ്ടത് സ്ത്രീകൾക്ക് കല്ല്യാണം കഴിഞ്ഞ് കുട്ടികളുണ്ടാകുന്ന സമയത്ത് ശരീരം മാറും. പക്ഷെ, നമുക്കൊരു ഗ്രേസ് ഉണ്ടാകും,അതാണ് വേണ്ടത്. പിന്നെ ഇപ്പോൾ കമന്റ് എന്ന് പറയുന്നത് ആളുകൾക്ക് എന്തും പറയാനാകുന്ന ഒരു ഇടമാണ്. അതെന്നെ ബാധിക്കുന്നില്ല.
ചിലർ ക്യാമറ ക്ലോസപ്പ് ചെയ്ത് മോശമായ രീതിയിൽ യൂട്യൂബിൽ വിഡിയോ ഇടുമ്പോൾ സങ്കടം തോന്നാറുണ്ട്. പക്ഷെ, പുതിയ കുട്ടികൾ വളരെ കൂളായി ആത്മവിശ്വാസത്തോടെ അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കാൻ തുടങ്ങിയത് സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റത്തിന്റെ സൂചനയാണ്."- ഷംന മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.