‘ദൈവം ഓട്ടോറിക്ഷ പിടിച്ചുവന്ന് ആർക്കും ഒന്നും കൊടുക്കില്ല, സഹായിക്കേണ്ടത് എല്ലാവരുടേയും കടമ’: മമ്മൂട്ടി
ജീവകാരുണ്യ പ്രവർത്തനങ്ങൾ ആരുടെയും നിർബന്ധപ്രകാരമല്ല, സ്വന്തം ബോധ്യത്തിൽനിന്നാണ് ചെയ്യേണ്ടതെന്ന് നടൻ മമ്മൂട്ടി അഭിപ്രായപ്പെട്ടു. പരുമല തിരുമേനിയുടെ 124-ാമത് ഓർമപ്പെരുന്നാൾ സമാപന സമ്മേളനത്തിലും പരുമല ആശുപത്രിയും മമ്മൂട്ടിയുടെ 'കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും' സംയുക്തമായി നടപ്പാക്കുന്ന സൗജന്യ കാൻസർ ചികിത്സാ പദ്ധതിയായ 'സുകൃതം 2.0'-ന്റെ പ്രഖ്യാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹജീവികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുക എന്നത് എല്ലാവരുടെയും കടമയാണെന്നും, കരുണയുള്ള മനുഷ്യരിലൂടെയാണ് ദൈവം തന്റെ സ്നേഹം നടപ്പിലാക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിൽ പരിശുദ്ധ കാതോലിക്കാ ബാവ രചിച്ച 'മലങ്കര സഭാ ചരിത്ര സ്പന്ദനം' എന്ന പുസ്തകത്തിന്റെ പ്രകാശനവും താരം നിർവഹിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ സ്വന്തം ബോധ്യത്തിൽനിന്നാണ് ചെയ്യേണ്ടതെന്നും സഹജീവികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് എല്ലാവരുടേയും കടമയാണെന്നും നടൻ മമ്മൂട്ടി. ദൈവം കരുണയുള്ള മനുഷ്യരെ സൃഷ്ടിച്ച് സഹജീവികളോട് കാരുണ്യത്തോടെ പെരുമാറാനാണ് ആവശ്യപ്പെടുന്നതെന്നും അങ്ങനെ പെരുമാറുന്നതാണ് യഥാർഥ ദൈവസ്‌നേഹവും ഭക്തിയുമെന്നും മമ്മൂട്ടി ഓർമ്മിപ്പിച്ചു.
പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമപ്പെരുന്നാൾ സമാപന സമ്മേളനത്തിലും പരുമല ആശുപത്രിയും മമ്മൂട്ടിയുടെ 'കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും' സംയുക്തമായി നടപ്പാക്കുന്ന സൗജന്യ കാൻസർ ചികിത്സാ പദ്ധതിയായ 'സുകൃതം 2.0'-ന്റെ പ്രഖ്യാപനച്ചടങ്ങിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമ്മൂട്ടിയുടെ വാക്കുകള്‍;
"ജീവകാരുണ്യപ്രവർത്തനങ്ങൾ ആരും പറഞ്ഞിട്ട് ചെയ്യേണ്ടതല്ല. നമുക്ക് തോന്നിയിട്ട് ചെയ്യേണ്ടതാണ്. സഹജീവികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്. ദൈവം കാരുണ്യവാനാണെന്നാണ് നമ്മൾ വിശ്വസിക്കുന്നത്.
ദൈവം കാലത്ത് ഓട്ടോറിക്ഷ പിടിച്ചുവന്ന് ആർക്കും ഒന്നും കൊടുക്കാൻ പോവുന്നില്ല. പക്ഷേ, കരുണയുള്ള മനുഷ്യരെ സൃഷ്ടിച്ച്, സഹജീവികളോട് കാരുണ്യത്തോടെ പെരുമാറാനാണ് പറയുന്നത്. അങ്ങനെ കാരുണ്യത്തോടെ പെരുമാറുന്നതാണ് ദൈവ സ്‌നേഹവും ഭക്തിയും.
നിങ്ങൾ ഇവിടെ ചെലവാക്കുന്ന പൈസയിൽ നിന്ന് ഒരു ഭാഗമാണ് നമ്മൾ ഈ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ഇത്രയും പണം, ഏകദേശം കുറഞ്ഞത് ഒരു 10-25 പേർക്കെങ്കിലും ചികിത്സ നടത്താന്‍ ചെയ്യാൻ പറ്റുന്ന ഒരു പദ്ധതിയാണിത്. അത് വളരെ സന്തോഷപൂർവ്വം അദ്ദേഹം കെയർ ആൻഡ് ഷെയറിനെ ഏല്‍പ്പിക്കുകയാണ്. അത് വളരെ സന്തോഷപൂർവ്വം ഞാൻ വാങ്ങുകയാണ്.
കെയർ ആൻഡ് ഷെയർ ഒരുപാട് പദ്ധതികൾ നടത്തുന്നുണ്ട്. വിദ്യാഭ്യാസവും ചികിത്സയും മറ്റു സഹായങ്ങളും ഒക്കെ. ഇതിന് ഞാൻ ഒരു നിമിത്തം മാത്രമാണ്. ഞാൻ എന്നതിനപ്പുറത്തേക്ക് എന്റെ കൂടെ പ്രവർത്തിക്കുന്ന ഒത്തിരി പേരുണ്ട്. ഞങ്ങളുടെയൊക്കെ ഒരു കൂട്ടായ്മയിൽ പ്രവർത്തനം കണ്ടപ്പോഴാണ് തിരുമേനിക്ക് ഞങ്ങളോട് ഒരു സ്നേഹം തോന്നുകയും ഈ പരിപാടിയിൽ ഞങ്ങളോടു കൂടെ ചേരാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തത്. അതിനുള്ള നന്ദി പറയാൻ കൂടി ഈ അവസരം ഞാൻ ഉപയോഗിക്കുകയാണ്"- മമ്മൂട്ടി പഞ്ഞു.
ചടങ്ങിൽ പരിശുദ്ധ കാതോലിക്കാ ബാവ രചിച്ച 'മലങ്കര സഭാ ചരിത്ര സ്പന്ദനം' എന്ന പുസ്തകത്തിന്റെ പ്രകാശനവും മമ്മൂട്ടി നിർവഹിച്ചു. പരുമല തിരുമേനിയുടെ കബറിങ്കൽ പ്രാർഥനാനിരതനായി പുഷ്പാർച്ചന നടത്തിയ മമ്മൂട്ടി ദൈവത്തിന്റെ പ്രവാചകനാണെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികളിൽ ദൈവകൃപയുണ്ടെന്നും കാതോലിക്കാ ബാവയും പറഞ്ഞു.