‘അങ്ങയുടെ വിയോഗം എന്റെ ഹൃദയത്തിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചിട്ടുണ്ട്’: സുപ്രിയയുടെ കുറിപ്പ്
നടൻ പൃഥ്വിരാജിന്റെ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോൻ തന്റെ അച്ഛൻ വിജയകുമാർ മേനോന്റെ അഞ്ചാം ചരമവാർഷികത്തിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. അച്ഛൻ വിട്ടുപിരിഞ്ഞിട്ട് അഞ്ച് വർഷമായെന്നും ജീവിതത്തിലെ ഓരോ വലിയ തീരുമാനവും സംശയത്തോടെ എടുക്കേണ്ടി വന്ന ഈ കാലയളവിൽ അദ്ദേഹത്തെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും സുപ്രിയ കുറിച്ചു. ദിവസവുമുള്ള ഫോൺ കോളുകളും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളും തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ വലിയ ശൂന്യതയും ഓർമ്മകളും കുറിപ്പിൽ അവർ പങ്കുവെച്ചിട്ടുണ്ട്.

അച്ഛന് വിജയകുമാര്‍ മേനോന്റെ ഓര്‍മ്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് നടൻ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ.
അച്ഛനോടൊപ്പമുളള പഴയ ചിത്രങ്ങള്‍ പങ്കിട്ടാണ് സുപ്രിയയുടെ കുറിപ്പ്.
‘അച്ഛാ, അങ്ങ് നമ്മെ വിട്ടുപിരിഞ്ഞിട്ട് അഞ്ച് വർഷമായി. ജീവിതത്തിലെ ഓരോ വലിയ തീരുമാനവും എനിക്ക് സംശയത്തോടെ എടുക്കേണ്ടി വന്ന അഞ്ച് നീണ്ട വർഷങ്ങൾ. ജീവിതത്തിൽ നല്ലതൊന്നും സംഭവിക്കുമ്പോഴോ അല്ലെങ്കിൽ കാര്യങ്ങൾ തകിടം മറിയുമ്പോഴോ വിളിക്കാൻ എനിക്ക് ആരുമില്ലായിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ നഷ്ടബോധം തോന്നുന്നത്, ഏറ്റവും നിസ്സാരവും സാധാരണവുമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ നമ്മൾ ദിവസവും നടത്തിയ ഫോൺ കോളുകളെക്കുറിച്ചോർക്കുമ്പോഴാണ്.
അങ്ങയുടെ വിയോഗം എന്റെ ഹൃദയത്തിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചിട്ടുണ്ട്, അത് മറ്റാർക്കും ഒരിക്കലും നികത്താനാകുമെന്ന് ഞാൻ കരുതുന്നില്ല. അങ്ങയോടുള്ള സ്നേഹം എന്റെ ഉള്ളിൽ ഒരുപാട് നിറഞ്ഞുനിൽപ്പുണ്ട്. അങ്ങയുടെ പ്രിയപ്പെട്ട പാട്ടുകൾ കേൾക്കുമ്പോഴോ, അങ്ങ് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുമ്പോഴോ, അല്ലെങ്കിൽ അങ്ങ് കാണാൻ ആഗ്രഹിച്ചിരുന്ന സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴോ അത് നിയന്ത്രിക്കാനാവാത്ത കണ്ണീരായി പുറത്തേക്ക് ഒഴുകുന്നു. അങ്ങയുടെ സ്നേഹം സമുദ്രം പോലെ അനന്തവും വിശാലവുമായിരുന്നു. ഇപ്പോൾ ഓർമ്മകൾ മാത്രമാണ് എനിക്ക് കൂട്ടിനുള്ളത്. അച്ഛാ, അങ്ങ് ഒരുപാട് സ്നേഹിക്കപ്പെടുന്നു, ഒപ്പം വല്ലാതെ മിസ്സ് ചെയ്യുന്നു. വർഷങ്ങൾ കടന്നുപോയാലും ഈ നഷ്ടം ഞാൻ ഓരോ ദിവസവും അനുഭവിക്കുന്നു. അങ്ങ് ഏറ്റവും മികച്ച അച്ഛനായിരുന്നു, എന്നും അങ്ങനെതന്നെയായിരിക്കും’ എന്നാണ് സുപ്രിയ കുറിച്ചത്.