‘നിങ്ങളുടെ മനസ്സിന് സമാധാനം ലഭിക്കുന്നിടത്തെല്ലാം പ്രാര്‍ത്ഥിക്കുക’: വേളാങ്കണ്ണി പള്ളിയിൽ പ്രാർത്ഥിക്കുന്ന വിഡിയോ പങ്കുവച്ച് അനുശ്രീ
വേളാങ്കണ്ണി പള്ളിയിൽ പ്രാർത്ഥിക്കുന്നതിന്റെ വിഡിയോയും ഒപ്പം മനോഹരമായൊരു കുറിപ്പും പങ്കുവെച്ച് നടി അനുശ്രീ രംഗത്തെത്തി. എല്ലാ ദൈവങ്ങളും ഒരേ ദിവ്യശക്തിയാണെന്നും പ്രാർത്ഥനയ്ക്ക് മതത്തിന്റെയും ജാതിയുടെയും അതിരുകളോ ലേബലുകളോ ആവശ്യമില്ലെന്നും താരം അഭിപ്രായപ്പെട്ടു. മനസ്സിന് സമാധാനം ലഭിക്കുന്നിടത്ത് പ്രാർത്ഥിക്കുക എന്നതാണ് പ്രധാനം എന്ന സന്ദേശമാണ് അനുശ്രീ തന്റെ ആരാധകരുമായി പങ്കുവെച്ചത്. താരത്തിന്റെ ഈ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ശ്രദ്ധനേടുകയും നിരവധി ആരാധകർ പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.

വേളാങ്കണ്ണി പള്ളിയിൽ പ്രാർത്ഥിക്കുന്ന തന്റെ വിഡിയോ പങ്കുവച്ച് കുറിപ്പുമായി നടി അനുശ്രീ.
‘എന്നെ സംബന്ധിച്ചിടത്തോളം, എല്ലാ ദൈവങ്ങളും ഒരേ ദിവ്യശക്തിയാണ്. വിശ്വാസത്തിന് അതിരുകളില്ല, പ്രാര്‍ത്ഥനയ്ക്ക് ലേബലുകളും ആവശ്യമില്ല. അത് നിങ്ങളുടെ ആത്മാവും ദൈവികതയും തമ്മിലുള്ള മനോഹരമായൊരു ബന്ധം മാത്രമാണ്.
നിങ്ങള്‍ ഏത് മതത്തിലോ ജാതിയിലോ പെട്ടവരാണെന്നത്, നിങ്ങള്‍ എവിടെ പ്രാര്‍ത്ഥിക്കണം എന്നതിനെയോ ആരെ വിശ്വസിക്കണം എന്നതിനെയോ ഒരിക്കലും നിര്‍ണ്ണയിക്കരുത്. നിങ്ങളുടെ ഉള്ളില്‍ തോന്നുന്ന വിശ്വാസവും ആത്മബന്ധവുമാണ് എല്ലാം.
നിങ്ങളുടെ മനസ്സിന് സമാധാനം ലഭിക്കുന്നിടത്തെല്ലാം പ്രാര്‍ത്ഥിക്കുക, നിങ്ങളുടെ മനസ്സ് ആഗ്രഹിക്കുന്നതെന്തും ദൈവത്തോട് സംസാരിക്കുക, ആ ബന്ധത്തിന്റെ ശക്തിയില്‍ വിശ്വസിക്കുക. വിശ്വസിക്കുക, പ്രാര്‍ത്ഥിക്കുക, നിങ്ങളുടെ ഹൃദയത്തെ ദൈവവുമായി ബന്ധിപ്പിക്കുക. അത്രമാത്രമാണ് പ്രധാനം’ എന്നാണ് അനുശ്രീ കുറിച്ചത്.
നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.