പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗത്തിൽ സംവിധായകൻ തരുൺ മൂർത്തി പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് മലയാള സിനിമാലോകത്തെയും ആരാധകരെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മോഹൻലാൽ നായകനായ 'തുടരും', റിലീസിനൊരുങ്ങുന്ന 'അതിമനോഹരം' എന്നീ ചിത്രങ്ങളുടെ അമരക്കാരനായിരുന്നു ഷാജി കുമാർ. തന്നോടൊപ്പം പ്രവർത്തിച്ച ഷാജിയെക്കുറിച്ച് സംസാരിക്കുമ്പോൾ, ആശയപരമായി തങ്ങൾ ഒന്നായി മാറിയെന്നും അദ്ദേഹം തന്റെ കരിയറിലെ വലിയൊരു നഷ്ടമാണെന്നും തരുൺ വ്യക്തമാക്കുന്നു. ഷാജിയേട്ടന്റെ ആ വോയിസ് കോളുകളും മറുപടികളും താൻ എപ്പോഴും മിസ്സ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ അകാലവിയോഗത്തിൽ വേദന പങ്കുവച്ച്, ഹൃദയം തൊടും കുറിപ്പുമായി സംവിധായകൻ തരുൺ മൂർ‌ത്തി. തരുൺ സംവിധാനം ചെയ്ത്, മോഹൻലാൽ നായകനായ ‘തുടരും’, റിലീസിനൊരുങ്ങുന്ന ‘അതിമനോഹരം’ എന്നീ സിനിമകളുടെ ഛായാഗ്രാഹകന്‍ ഷാജികുമാർ ആയിരുന്നു.

‘അതെ... ഇതാണ് ഞങ്ങളുടെ അവസാന ചിത്രം .അദ്ദേഹത്തെക്കുറിച്ച് എത്ര എഴുതിയാലും മതിയാകില്ല. എനിക്ക് അദ്ദേഹം ആരായിരുന്നുവെന്ന് വാക്കുകളിലൂടെ പൂർണ്ണമായി വിവരിക്കാനാകില്ല.

ADVERTISEMENT

ആശയങ്ങളിലോ, മനോഭാവത്തിലോ, സൗന്ദര്യബോധത്തിലോ എനിക്ക് ഒരിക്കലും ഒപ്പമെത്താൻ കഴിയില്ലെന്ന് ഞാൻ വിശ്വസിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹം. സിനിമയിൽ ഞങ്ങൾ രണ്ട് വിരുദ്ധ ധ്രുവങ്ങളിലാണെന്നായിരുന്നു എന്റെ ധാരണ. എന്നാൽ ചുറ്റുമുള്ള സിനിമാലോകം ഉണ്ടാക്കിയെടുത്ത വെറും കാഴ്ചപ്പാടുകളോ വിശ്വാസങ്ങളോ മാത്രമായിരുന്നു അവ.

ഞങ്ങളുടെ ജോലിയിലൂടെയും, സംഭാഷണങ്ങളിലൂടെയും, നിരന്തരമായ യാത്രകളിലൂടെയും, ഫോൺ കോളുകളിലൂടെയും, അവസാനമില്ലാത്ത മെസ്സേജുകളിലൂടെയും കലയുടെ ഒരേ ധ്രുവത്തിൽ ഞങ്ങൾ പതിയെ ഒന്നായി. അറിഞ്ഞോ അറിയാതെയോ ഞങ്ങളുടെ ചിന്തകൾ ഒന്നായി, സൗന്ദര്യബോധം ഒന്നായി, കാഴ്ചപ്പാട് ഒന്നായി, ഒടുവിൽ ഞങ്ങളുടെ ലക്ഷ്യവും ഒന്നായി മാറി.

ADVERTISEMENT

എന്റെ ഛായാഗ്രാഹകൻ എന്നതിലുപരി, എനിക്കൊരു സഹോദരതുല്യനായ മാലാഖയായിരുന്നു അദ്ദേഹം. ഈ മേഖലയിലെ ഏറ്റവും മുതിർന്ന വ്യക്തികളിൽ ഒരാളെന്ന നിലയിൽ, എപ്പോഴും യാഥാർത്ഥ്യബോധത്തോടെ നിലകൊള്ളാനും, ജീവിതയാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാനും, കാഴ്ചപ്പാടുകൾ കൈവിടാതിരിക്കാനും അദ്ദേഹം എന്നെ പ്രേരിപ്പിച്ചിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം, എന്റെ കരിയറിലും ജീവിതത്തിലും ഇതൊരു വലിയ നഷ്ടമാണ്. അങ്ങയുടെ സാന്നിധ്യം എനിക്ക് എന്നും നഷ്ടമായിരിക്കും.

എന്റെ ആ വിളിയും. “ഷാജിയേട്ടാ...”അതിനുള്ള അങ്ങയുടെ ആ ഉടനടിയുള്ള മറുപടിയും..“റെഡി, സാർ!”എനിക്ക് തീർച്ചയായും മിസ്സ് ചെയ്യും.

ADVERTISEMENT

ഷാജിയേട്ടാ, അങ്ങയെ ഒരുപാട് മിസ്സ് ചെയ്യും. ‘അതിമനോഹരം’ എന്ന ചിത്രത്തിലൂടെ അങ്ങ് എനിക്ക് നൽകിയത് എന്താണെന്ന് ലോകത്തിന് മുന്നിൽ കാണിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോകം പറയട്ടെ...ഇതാണ് നിങ്ങളുടെ ഏറ്റവും മികച്ചത്’ എന്നാണ് ഷാജി കുമാറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് തരുൺ കുറിച്ചത്.

Director Tharun Moorthy Pens Emotional Tribute to Late Cinematographer Shaji Kumar:

Cinematographer Shaji Kumar's untimely demise deeply pained director Tharun Moorthy, who shared an emotional tribute. Shaji worked as the director of photography for Tharun's upcoming film Athimanoharam and the Mohanlal-starrer Thudarum. Tharun expressed that describing Shaji in words is impossible as he was more than just a cinematographer. Overcoming initial perceived differences, the two artists grew into a unified creative force through constant collaboration. Shaji acted as a brotherly figure and a grounding influence on the young director throughout their journey. The loss of such a visionary mentor leaves an irreplaceable void in both Tharun's personal and professional life. Ending the heartfelt note, the filmmaker eagerly awaits sharing their final masterpiece with the world.

ADVERTISEMENT