മലയാള മനോരമയുടെ കൊച്ചി ഹോർത്തൂസ് കലാ, സാഹിത്യോത്സവത്തോടനുബന്ധിച്ച് റേഡിയോ മാംഗോ ഒരുക്കുന്ന 'ഡെസിബെൽ' മ്യൂസിക് ബാൻഡ് മത്സരങ്ങൾക്ക് കളമശ്ശേരി സേവ്യർ ഇൻസ്റ്റിറ്റ്യൂട്ടിൽ തുടക്കമായി. പ്രശസ്ത ഗായിക സേബ ടോമി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അമച്വർ ബാൻഡുകൾക്കായുള്ള 'റൈസിങ് റോക്കേഴ്‌സ്', പ്രഫഷനൽ ബാൻഡുകൾക്കായുള്ള 'പ്രോ റോക്കേഴ്‌സ്' എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് ഇത്തവണ മത്സരം നടക്കുന്നത്. നവംബർ 21 വരെ റേഡിയോ മാംഗോയുടെ ഇൻസ്റ്റഗ്രാം പേജ് വഴി ഇതിനായി എൻട്രികൾ സമർപ്പിക്കാവുന്നതാണ്. പ്രോ റോക്കേഴ്‌സ് വിഭാഗത്തിലെ വിജയികൾക്ക് ഡിസംബർ 6-ന് കൊച്ചി രാജേന്ദ്ര മൈതാനിയിൽ നടക്കുന്ന പ്രശസ്ത റോക്ക് ബാൻഡായ മദർജെയ്ന്റെ സംഗീതപരിപാടിക്ക് മുന്നോടിയായി വേദിയിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കും.

മലയാള മനോരമ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഹോർത്തൂസ് കലാ, സാഹിത്യോത്സവത്തോടനുബന്ധിച്ച് റേഡിയോ മാംഗോ ഒരുക്കുന്ന മ്യൂസിക്ക് ബാൻഡുകളുടെ മത്സരമായ ‘ഡെസിബെലി’ന് കൊച്ചിയിൽ തുടക്കമായി. ട്രെൻഡ്‌സാണ് മത്സരത്തിന്റെ മുഖ്യ പ്രായോജകർ. കളമശ്ശേരിയിലെ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ്പിൽ (XIME) നടന്ന ചടങ്ങിലാണ് ഡെസിബെലിന്റെ ആവേശത്തിന് ഔദ്യോഗിക തുടക്കമായത്. 

പ്രശസ്ത ഗായിക സേബ ടോമി ഡെസിബെൽ ലോഞ്ച് നിർവ്വഹിച്ചു. മദർ ജെയിൻ മ്യൂസിക്ക് ബാൻഡിലെ ബൈജു ധർമജൻ, ദീപു ശശിധരൻ, റേഡിയോ മാംഗോ പ്രോഗ്രാം ഡയറക്ടർ രവി നായർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് ബൈജു ധർമജൻ, ദീപു ശശിധരൻ എന്നിവർ അവതരിപ്പിച്ച ലൈവ് പെർഫോമൻസ് പരിപാടിയുടെ മുഖ്യ ആകർഷണമായി. മത്സരത്തിനായി കോളജ് ബാൻഡുകൾ സമർപ്പിച്ച വിഡിയോകളിൽ നിന്നുള്ള മാഡക്സ് ബാൻഡിന്റെ പ്രകടനവും വേദിയിൽ അരങ്ങേറി.

ADVERTISEMENT

കഴിഞ്ഞ വർഷം യുവ ബാൻഡുകളിൽനിന്ന് ലഭിച്ച പ്രതികരണങ്ങളും അഭ്യർഥനകളും പരിഗണിച്ച് ഇത്തവണ മത്സരം രണ്ട് വിഭാഗങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. അമച്വർ ബാൻഡുകൾക്കായി ‘റൈസിങ് റോക്കേഴ്‌സ്’, പ്രഫഷനൽ ബാൻഡുകൾക്കായി ‘പ്രോ റോക്കേഴ്‌സ്’ എന്നീ വിഭാഗങ്ങളാണുള്ളത്. സ്കൂൾ, കോളജ്, സ്വതന്ത്ര ബാൻഡുകൾക്ക് റൈസിങ് റോക്കേഴ്‌സ് വിഭാഗത്തിൽ പങ്കെടുക്കാം. സിനിമാഗാനങ്ങൾ ഒഴികെയുള്ള റോക്ക് കവർ ഗാനങ്ങളാണ് ഈ വിഭാഗത്തിൽ അവതരിപ്പിക്കേണ്ടത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ജാമിങ് സെഷന്റെയോ സ്റ്റേജ് പ്രകടനത്തിന്റെയോ വിഡിയോ സഹിതം എൻട്രികൾ സമർപ്പിക്കണം. 

ഇതിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ബാൻഡുകൾക്ക് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ ഓഡിഷനുണ്ടാകും. ഓഡിഷൻ തീയതികൾ പിന്നീട് അറിയിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർ കൊച്ചിയിൽ നടക്കുന്ന ഫൈനലിൽ മത്സരിക്കും. വിജയിക്ക് 25,000 രൂപയും ഒന്നും രണ്ടും റണ്ണറപ്പുകൾക്ക് യഥാക്രമം 10,000, 5,000 രൂപയും സമ്മാനമായി ലഭിക്കും.

ADVERTISEMENT

സ്വന്തമായി സംഗീത രചനകളുള്ള ബാൻഡുകൾക്കായാണ് പ്രോ റോക്കേഴ്‌സ് വിഭാഗം. പുതുമുഖങ്ങൾക്കും ഇതിനകം ശ്രദ്ധേയമായിട്ടുള്ള ബാൻഡുകൾക്കും പങ്കെടുക്കാം. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള സ്വന്തം ഒറിജിനൽ ഗാനത്തിന്റെ പ്രകടനവിഡിയോയാണ് എൻട്രിയായി സമർപ്പിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന ബാൻഡുകൾക്ക് കൊച്ചിയിൽ ഓഡിഷൻ നടത്തും. ഇതിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരുടെ ഫൈനൽ ഡിസംബർ 4ന് കൊച്ചിയിലെ രാജേന്ദ്ര മൈതാനിയിൽ നടക്കും. 

പ്രശസ്ത റോക്ക് ബാൻഡായ മദർജെയ്നിലെ അംഗങ്ങളാണ് വിധികർത്താക്കൾ. വിജയിക്കുന്ന ബാൻഡിന് ഡിസംബർ 6ന് ഹോർത്തൂസിൽ മദർജെയ്ന്റെ സംഗീതപരിപാടിക്ക് മുന്നോടിയായി വേദിയിലെത്തി അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും. ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 75,000, 25,000 രൂപ ലഭിക്കും.

ADVERTISEMENT

റേഡിയോ മാംഗോയുടെ ഇൻസ്റ്റഗ്രാം പേജിലൂടെ മത്സരത്തിന്റെ റജിസ്ട്രേഷൻ വിവരങ്ങൾ ലഭിക്കും. നവംബർ 21 ആണ് എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി. ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്താൽ റജിസ്ടേഷൻ അടക്കമുള്ള വിശദവിവരങ്ങൾ ലഭിക്കും. ഹോർത്തൂസിന്റെ ഭാഗമായി ഡിസംബർ 6ന് കൊച്ചി രാജേന്ദ്ര മൈതാനിയിൽ നടക്കുന്ന മദർജെയ്ന്റെ സംഗീതപരിപാടിയുടെ ടിക്കറ്റുകൾ ഹോർത്തൂസ് വെബ്സൈറ്റിൽ ലഭ്യമാണ്.

Horthus Festival 2026 Announces Decibel Music Competition Details:

Decibel music band competition has officially commenced in Kochi as part of the upcoming Horthus art and literature festival organized by Malayala Manorama. The launch event took place at XIME, Kalamassery, and was inaugurated by renowned singer Seba Tomy. The competition is divided into two categories, namely Rising Rockers for amateur bands and Pro Rockers for professional bands. Aspiring bands can submit their performance videos through Radio Mango's Instagram page until November 21. Winners of the professional category stand a chance to perform alongside the famous rock band Motherjane at the grand finale in Kochi.

ADVERTISEMENT