കുഞ്ഞിളം ചിരിയോടെ മനസ്സ് കവർന്ന ബാലതാരങ്ങൾ; നായികാനിരയിലേക്കുയർന്ന താരസുന്ദരികൾ...
ബാലതാരങ്ങളായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലും നായികാ നിരയിലേക്ക് ഉയർന്ന പ്രമുഖ നടികളുടെ വിശേഷങ്ങളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാവ്യ മാധവൻ, ഗീതു മോഹൻദാസ്, ശാലിനി, ശ്യാമിലി, അഞ്ജു, കാവേരി, സനുഷ, കീർത്തി സുരേഷ്, മഞ്ജിമ മോഹൻ, അനിഖ സുരേന്ദ്രൻ തുടങ്ങിയ ഒട്ടനവധി താരങ്ങൾ ബാലതാരങ്ങളായി പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ ശേഷം നായികമാരായി വലിയ വിജയം സ്വന്തമാക്കുകയുണ്ടായി. ബാല്യകാലത്ത് ലഭിച്ച സ്വീകാര്യതയും ജനപ്രീതിയും നിലനിർത്തിക്കൊണ്ട് മുഖ്യധാര സിനിമകളിൽ സജീവമാകാൻ ഈ പ്രതിഭകൾക്ക് കഴിഞ്ഞിട്ടുണ്ട്.
ബാലതാരങ്ങളായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലും നായികാ നിരയിലേക്ക് ഉയർന്ന പ്രമുഖ നടികളുടെ വിശേഷങ്ങളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാവ്യ മാധവൻ, ഗീതു മോഹൻദാസ്, ശാലിനി, ശ്യാമിലി, അഞ്ജു, കാവേരി, സനുഷ, കീർത്തി സുരേഷ്, മഞ്ജിമ മോഹൻ, അനിഖ സുരേന്ദ്രൻ തുടങ്ങിയ ഒട്ടനവധി താരങ്ങൾ ബാലതാരങ്ങളായി പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ ശേഷം നായികമാരായി വലിയ വിജയം സ്വന്തമാക്കുകയുണ്ടായി. ബാല്യകാലത്ത് ലഭിച്ച സ്വീകാര്യതയും ജനപ്രീതിയും നിലനിർത്തിക്കൊണ്ട് മുഖ്യധാര സിനിമകളിൽ സജീവമാകാൻ ഈ പ്രതിഭകൾക്ക് കഴിഞ്ഞിട്ടുണ്ട്.
ബാലതാരങ്ങളായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലും നായികാ നിരയിലേക്ക് ഉയർന്ന പ്രമുഖ നടികളുടെ വിശേഷങ്ങളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാവ്യ മാധവൻ, ഗീതു മോഹൻദാസ്, ശാലിനി, ശ്യാമിലി, അഞ്ജു, കാവേരി, സനുഷ, കീർത്തി സുരേഷ്, മഞ്ജിമ മോഹൻ, അനിഖ സുരേന്ദ്രൻ തുടങ്ങിയ ഒട്ടനവധി താരങ്ങൾ ബാലതാരങ്ങളായി പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ ശേഷം നായികമാരായി വലിയ വിജയം സ്വന്തമാക്കുകയുണ്ടായി. ബാല്യകാലത്ത് ലഭിച്ച സ്വീകാര്യതയും ജനപ്രീതിയും നിലനിർത്തിക്കൊണ്ട് മുഖ്യധാര സിനിമകളിൽ സജീവമാകാൻ ഈ പ്രതിഭകൾക്ക് കഴിഞ്ഞിട്ടുണ്ട്.
ബാലതാരങ്ങളായെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ കുരുന്നു പ്രതിഭകൾ കുറവല്ല. കുഞ്ഞിളം ചിരിയും കുസൃതി മിന്നുന്ന പ്രകടനവും കുറുമ്പിന്റെ അഴകുമൊക്കെച്ചേർന്ന ഈ കുട്ടിത്താരങ്ങളിൽ പലരും പിന്നീട് സിനിമയുടെ വെള്ളിവെളിച്ചത്തിനപ്പുറത്തേക്കു പോയി മറയാറാണ് പതിവ്. എന്നാൽ അവരിൽ ചിലർക്കൊരു രണ്ടാം വരവുണ്ട്. ബാലതാരമായിരുന്നപ്പോൾ ലഭിച്ച പ്രേക്ഷക പ്രീതിയോടെ മുഖ്യധാരാ സിനിമയുടെ നായികാ മുഖങ്ങളായവർ മലയാളത്തിൽ കുറവല്ല. ശാലിനിയും കാവ്യ മാധവനും ഗീതു മോഹൻദാസും തുടങ്ങി നവതലമുറയിലെ അനിഖ സുരേന്ദ്രൻ വരെ ആ പട്ടിക നീളുന്നു...
കാവ്യ മാധവൻ
ഒരു ‘വെണ്ണിലാ ചന്ദനക്കിണ്ണ’ത്തിന്റെ പ്രഭയോടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കൊച്ചുമിടുക്കിയാണ് കാവ്യ മാധവൻ. ‘അഴകിയ രാവണൻ’ സിനിമയിൽ കുട്ടിശങ്കരന്റെ ഹൃദയം കവർന്ന അനുക്കുട്ടിയുടെ നിഷ്കളങ്കമായ ചിരിയും തെളിച്ചമുള്ള ഭംഗിയും നായികയായി വന്നപ്പോഴും കാവ്യയുടെ ആകർഷണീയതയായി. ‘വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലിൽ വീണേ...’ എന്ന ഗാനരംഗത്തിലെ കാവ്യയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.
ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന സിനിമയിലൂടെ നായികാനിരയിൽ ഇടം നേടിയ കാവ്യ പിന്നീട് മലയാളത്തിലെ വിലയേറിയ താരങ്ങളിലൊരാളായി. ഒന്നാം നിര നായകൻമാർക്കൊപ്പം നിരവധി ഹിറ്റുകൾ കാവ്യയുടെ കരിയറിനെ ഉയരങ്ങളിലെത്തിച്ചു. ദിലീപ് – കാവ്യ മാധവൻ ജോഡി ഒരുകാലത്ത് വിജയത്തിന്റെ മറ്റൊരു സൂത്രവാക്യമായി. ഇപ്പോൾ സിനിമ വിട്ട് കുടുംബത്തിന്റെയും ബിസിനസ്സിന്റെയും തിരക്കുകളിലാണെങ്കിലും കാവ്യയോടുള്ള പ്രേക്ഷകരുടെ ഇഷ്ടത്തിന് ഒട്ടും കുറവില്ല.
ഗീതു മോഹൻദാസ്
‘ഒന്നു മുതൽ പൂജ്യം’ വരെ എന്ന സിനിമയിൽ, ഫോണിലൂടെ മോഹൻലാലിനോട് കിലുകിലാ വർത്തമാനം പറയുന്ന, ‘ആരീ രാരിരം രാരോ...’ പാട്ടിൽ ഒരു മേഘത്തുണ്ടുപോലെ ഉറങ്ങിക്കിടക്കുന്ന കൊച്ചു മിടുക്കിയെ വർഷങ്ങൾക്കു ശേഷം ബോയ് കട്ട് ഹെയർ സ്റ്റൈലിൽ നായികയായി കണ്ടപ്പോൾ പ്രേക്ഷകർ അമ്പരന്നു.
മോഹൻലാലിനെ നായകനാക്കി രഘുനാഥ് പലേരി സംവിധാനം ചെയ്ത ‘ഒന്നു മുതൽ പൂജ്യം വരെ’ യിലെ ദീപ മോളിൽ നിന്നു മോഹൻലാലിനെ നായകനാക്കി ഫാസിൽ സംവിധാനം ചെയ്ത ‘ലൈഫ് ഈസ് ബ്യൂട്ടിഫുളി’ലെ ബാലയിലേക്കുള്ള ഗീതു മോഹൻദാസിന്റെ യാത്രയ്ക്ക് പതിനാല് വർഷത്തിന്റെ ദൂരമുണ്ടായിരുന്നു. പിന്നീടങ്ങോട്ട് ഒരു പതിറ്റാണ്ടോളം ഗീതു മലയാള സിനിമയുടെ നായികാനിരയിൽ തിളങ്ങി നിന്നു. അഭിനയത്തിൽ നിന്നു ചെറിയ ഇടവേള എടുത്തെങ്കിലും സംവിധാന രംഗത്ത് താരം സജീവമാണ്.
ശാലിനി
ബേബി ശാലിനിയോളം വലിയൊരു ബാലതാരം മലയാള സിനിമയുടെ ചരിത്രത്തിലില്ല. 1983 – ൽ ‘എന്റെ മാമാട്ടിക്കുട്ടിയമ്മ’യ്ക്ക് മുതൽ, 1990 വരെ മലയാള സിനിമയിലെ താരമൂല്യമുള്ള പേരുകളിലൊന്നായിരുന്നു ഈ കൊച്ചുസുന്ദരി. ആദ്യ സിനിമയ്ക്ക് മികച്ച ബാലനടിക്കുള്ള സംസ്ഥാന പുരസ്കാരവും ശാലിനി സ്വന്തമാക്കി. പിന്നീട് പഠനത്തിന്റെ തിരക്കുകളിലേക്കു പോയ ശാലിനിയെ 1997 – ലാണ് പ്രേക്ഷകർ വീണ്ടും ബിഗ് സ്ക്രീനിൽ കണ്ടത്. ഫാസിൽ സംവിധാനം ചെയ്ത ‘അനിയത്തി പ്രാവി’ലെ മിനി ശാലിനിയെ താരമാക്കി. തെന്നിന്ത്യയിലെ വൻതാരങ്ങളുടെ നായികയായി പിന്നീടുള്ള അഞ്ച് വർഷം അവർ തിളങ്ങി നിന്നു. തമിഴ് താരം അജിത് കുമാറുമായുള്ള വിവാഹകത്തോടെ സിനിമ വിട്ടെങ്കിലും ഇപ്പോഴും ശാലിനിക്കുള്ള പ്രേക്ഷക പ്രീതിക്ക് ഒട്ടും കുറവില്ല.
ശ്യാമിലി
ശാലിനിയുടെ സഹോദരിയായ ശ്യാമിലിയും ബാലതാരമെന്ന നിലയിൽ വൻ ജനപ്രീതിയാണ് സ്വന്തമാക്കിയത്. 1989– ൽ, രണ്ടാമത്തെ വയസ്സിലാണ് ശാമിലി സിനിമയിലെത്തിയത്. അതേ വർഷം മണിരത്നം സംവിധാനം ചെയ്ത ‘അഞ്ജലി’യിലെ ടൈറ്റിൽ കഥാപാത്രത്തിലൂടെ മികച്ച ബാലനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ശ്യാമിലി, 2009 – ൽ, ‘ഓയ്’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നായികയായത്. ‘വള്ളിയും തെറ്റി പുള്ളിയും തെറ്റി’ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായി മലയാളത്തിലേക്കുമെത്തി.
അഞ്ജു
1982 – ൽ, മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ‘ആ രാത്രി’ എന്ന സിനിമയിൽ താരത്തിന്റെ മകളായി അഭിനയിച്ച് ശ്രദ്ധേയയായ ബാലതാരമാണ് അഞ്ജു. അക്കാലത്ത് വിവിധ ഭാഷകളിൽ നിരവധി സിനിമകളിൽ അഞ്ജു ബാലതാരമായി തിളങ്ങി. വർഷങ്ങൾക്കു ശേഷം, 1992 – ൽ, ‘കൗരവർ’ സിനിമയിൽ മമ്മൂട്ടിയുടെ ഭാര്യയായും അഞ്ജു അഭിനയിച്ചു. മോഹൻലാലിനെ നായകനാക്കി ‘ഭരതൻ’ സംവിധാനം ചെയ്ത ‘താഴ്‌വാര’ത്തിലും ഒരു സുപ്രധാന വേഷത്തിൽ അഞ്ജു എത്തി. ഇപ്പോൾ ക്യാരക്ടർ റോളുകളിൽ സജീവമാണ്.
കാവേരി
കമൽ സംവിധാനം ചെയ്ത്, 1988 – ൽ റിലീസായ, ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ ’എന്ന സിനിമയിലൂടെയാണ് ബാലതാരം എന്ന നിലയിൽ കാവേരി ശ്രദ്ധേയയായത്. അക്കാലത്ത് നിരവധി സിനിമകളിൽ താരത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. പിന്നീട് നായികാനിരയിലേക്കുയർന്നപ്പോൾ 1999 – ൽ, കലാഭവൻ മണിയോടൊപ്പം ‘വാസന്തിയും ലക്ഷ്മിയുെ പിന്നെ ഞാനും’ , 1996 – ൽ മമ്മൂട്ടിക്കൊപ്പം ‘ഉദ്യാന പാലകൻ’ എന്നിവയുൾപ്പടെ ശ്രദ്ധേയ സിനിമകളുടെ ഭാഗമായി. വിവിധ ഭാഷകളിൽ സാന്നിധ്യമറിയിച്ചു. പിന്നീട് ക്യാരക്ടർ റോളുകളിലേക്കു ചുവടു മാറിയ കാവേരിയുടെ പ്രേക്ഷക പ്രീതിക്ക് ഇപ്പോഴും കുറവില്ല.
സനുഷ
ഒരുകാലത്ത് ഏറെ തിരക്കുള്ള ബാലതാരമായിരുന്നു സനുഷ. 2000 – ൽ, ‘ദാദാസാഹിബ്’ എന്ന സിനിമയിലൂടെയാണ് തുടക്കം. 2004 – ൽ മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ‘കാഴ്ച’യിലൂടെ വൻ ജനപ്രീതി നേടി. ഇതിലെ പാട്ടുരംഗത്തിലെ പ്രകടനവും ഏറെ ശ്രദ്ധേയമായി. 2012 – ൽ ദിലീപിന്റെ നായികയായി, സന്ധ്യ മോഹൻ സംവിധാനം ചെയ്ത ‘മിസ്റ്റർ മരുമകനി’ലൂടെയാണ് നായികയായത്. തുടർന്ന് മലയാളത്തിലും തമിഴിലുമായി ഒരുപിടി ചിത്രങ്ങൾ താരത്തിന്റെതായി എത്തി.
കീർത്തി സുരേഷ്
2000 – ൽ സുരേഷ് ഗോപി നായകനായ ‘പൈലറ്റ്സ്’ എന്ന സിനിമയിൽ ബാലതാരമായാണ് കീർത്തി സുരേഷിന്റെ തുടക്കം. ദിലീപ് നായകനായ ‘കുബേരനി’ലെ വേഷം ശ്രദ്ധേയമായി. 2013 – ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘ഗീതാഞ്ജലി’യാണ് നായികയായ ആദ്യ സിനിമ. ദിലീപിന്റെ നായികയായ ‘റിംഗ് മാസ്റ്റർ’ കീർത്തിയെ താരമാക്കി. പിന്നീട് തമിഴിലും തിളങ്ങി. തുടർന്ന് വിവിധ ഭാഷകളിലായി മികച്ച സിനിമകളും പ്രകടനങ്ങളും. ഇപ്പോൾ പാൻ ഇന്ത്യൻ താരമാണ് കീർത്തി. തെലുങ്ക് സിനിമ ‘മഹാനടി’യിലൂടെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും സ്വന്തമാക്കിയ ആ യാത്ര വിജയകരമായി തുടരുന്നു.
മഞ്ജിമ മോഹൻ
1998 – ൽ ‘കളിയൂഞ്ഞാൽ’ സിനിമയിൽ ബാലതാരമായി അഭിനയരംഗത്തെത്തിയ മഞ്ജിമ മോഹൻ പിന്നീട് നിരവധി സിനിമകളിൽ ബാലനടിയായി തിളങ്ങി. 2015 – ൽ, നിവിൻ പോളി നായകനായ ‘ഒരു വടക്കൻ സെൽഫി’യിലൂടെ നായികാ നിരയിലേക്കുയർന്നു. പിന്നീട് മലയാളത്തിലും തമിഴിലും സജീവമായ മഞ്ജിമ തമിഴ് നടൻ ഗൗതം കാർത്തിക്കിനെയാണ് വിവാഹം കഴിച്ചത്.
അനിഖ സുരേന്ദ്രൻ
മലയാളത്തിൽ ‘കഥ തുടരുന്നു’ എന്ന സിനിമയിലൂടെ ബാലതാരമായി അരങ്ങേറിയ അനിഖ ഏറെ ആഘോഷിക്കപ്പെട്ടത് തമിഴകത്താണ്. തൃഷയുടെ മകളായി ‘എന്നൈ അറിന്താൽ’, അജിത്തിന്റെ മകളായി ‘വിശ്വാസം’ എന്നീ സിനിമകളിൽ തിളങ്ങിയ അനിഖ മലയാളത്തിൽ നയൻതാരയുടെ മകളായി ‘ഭാസ്കർ ദ റാസ്ക്കലി’ലും മമ്മൂട്ടിയുടെ മകളായി ‘ദി ഗ്രേറ്റ് ഫാദറി’ലും മികച്ച പ്രകടനം കാഴ്ചവച്ചു. പിന്നീട് ‘ഓ മൈ ഡാർലിങ്’ എന്ന ചിത്രത്തിലൂടെ നായികാനിരയിലേക്കുയർന്ന താരം ഇപ്പോൾ പുതിയ പ്രൊജക്ടുകളുമായി സജീവമാണ്.