‘അത് വെറുമൊരു വാക്കല്ലായിരുന്നു... എനിക്ക് കിട്ടിയ പുതിയൊരു ജന്മത്തിന്റെ അനുഗ്രഹമായിരുന്നു’: മമ്മൂട്ടിയെ കണ്ട് കണ്ണൻ സാഗർ
അടുത്തിടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗറിന് ജീവൻ തിരിച്ചു നൽകുന്നതിൽ സഹായിച്ച പ്രിയനടൻ മമ്മൂട്ടിയെ നേരിൽ കണ്ട് നന്ദി അറിയിച്ചു. മേള സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് കണ്ണൻ മമ്മൂട്ടിയെ കണ്ടത്. വേദനകളിൽ നിന്ന് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മമ്മൂട്ടിയുടെ വാക്കുകൾ തനിക്ക് പുതിയൊരു ജന്മത്തിന്റെ അനുഗ്രഹമാണെന്ന് കണ്ണൻ സാഗർ വ്യക്തമാക്കി. ഈ പ്രതിസന്ധി ഘട്ടത്തിൽ കൂടെനിന്ന രമേശ് പിഷാരടി, കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ, ഡോക്ടർമാർ以及 കുടുംബാംഗങ്ങൾ എന്നിവർക്കും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

അടുത്തിടെയാണ് നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയാണ് കണ്ണന്റെ ചികിത്സയ്ക്ക് സഹായമൊരുക്കിയത്. ഇപ്പോഴിതാ, മമ്മൂട്ടിയെ നേരിൽ കണ്ട് നന്ദി അറിയിച്ചതിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് കണ്ണൻ.
‘ജീവിതത്തിലേക്ക് തിരികെ നടത്തിയ മമ്മൂക്കയ്ക്കും പ്രിയപ്പെട്ടവർക്കുമൊപ്പം ചില കൂടിക്കാഴ്ചകൾക്ക് വാക്കുകളേക്കാൾ ആഴമുണ്ടാകും, കണ്ണീരിന്റെ നനവുണ്ടാകും. വേദനകളുടെ ഇരുട്ടിൽ നിന്ന് എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന പ്രിയപ്പെട്ട മമ്മൂക്കയുടെ മുന്നിൽ നിന്നപ്പോൾ എന്റെ ഹൃദയം നിറഞ്ഞൊഴുകുകയായിരുന്നു.! പനങ്ങാട്, മേള സിനിമയുടെ ലൊക്കേഷനിലെത്തി മമ്മൂക്കയെ കണ്ടനേരം വാക്കുകൾ മുറിഞ്ഞു. വർഷങ്ങൾക്ക് മുമ്പ് ഷൂട്ടിങ് ലൊക്കേഷനിൽ കണ്ടിട്ടുണ്ടെങ്കിലും ഇത്രയടുത്ത് കാണുന്നതും സംസാരിച്ചതും ആദ്യമായിരുന്നു.
എന്റെ കണ്ണൊക്കെ ആകെ നിറഞ്ഞിരുന്നു. ‘‘വേദനകളൊക്കെ കഴിഞ്ഞു, ഇനി പഴയതുപോലെ ചിരിച്ചും ചിരിപ്പിച്ചും സിനിമയിൽ വീണ്ടും സജീവമാകണം’’ എന്ന് ആ ഗാംഭീര്യമുള്ള ശബ്ദത്തിൽ കേട്ടപ്പോൾ, അത് വെറുമൊരു വാക്കല്ലായിരുന്നു... എനിക്ക് കിട്ടിയ പുതിയൊരു ജന്മത്തിന്റെ അനുഗ്രഹമായിരുന്നു!
ഈ ഫ്രെയിമിൽ എനിക്കൊപ്പം നിൽക്കുന്ന പ്രിയപ്പെട്ട കെ.എസ്. പ്രസാദേട്ടനും, പ്രതിസന്ധികളിൽ തണലായി എപ്പോഴും കൂടെയുള്ള പ്രിയതമ ഗീതയും രാജഗിരി ആശുപത്രിയിലെ കാർഡിയാക് സർജൻ പ്രദീപ് ഡോക്ടർ, കാർഡിയോളജി വിഭാഗം മേധാവിയായ ഡോ. വിനോദ് തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു എന്നത് ഇരട്ടി മധുരമായി.
എന്റെ വേദന മമ്മൂക്കയെ അറിയിച്ച രമേഷ് പിഷാരടി, ചികിത്സ കാര്യങ്ങൾ ഏകോപിപ്പിച്ച ‘കെയർ ആൻഡ് ഷെയർ’ ഫൗണ്ടേഷൻ ഭാരവാഹികൾ, അതിന്റെ ഡയറക്ടർ റോബർട്ട് കുര്യാക്കോസ് (ജിൻസ്), കൂടെനിന്ന എം എം എ ഭാരവാഹികൾ, രാജഗിരിയിലെ മാലാഖമാരായ നഴ്സുമാർ, ജീവനക്കാർ പിന്നെ എനിക്കായി പ്രാർത്ഥിച്ച നിങ്ങൾ ഓരോരുത്തരും... എല്ലാവരോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്.
അപ്പോൾ പ്രിയപ്പെട്ടവരേ, ഞാൻ വീണ്ടും വരുന്നു, നിങ്ങൾ തന്ന സ്നേഹത്തിനും ചിരിക്കുമിടയിലേക്ക്’ എന്നാണ് വിഡിയോ പങ്കുവച്ച് കണ്ണൻ സാഗർ കുറിച്ചത്.