‘വന്നിട്ട് 7 വർഷമായി, ഹേറ്റ് ഉണ്ട്... ഞാൻ പോസിറ്റിവിറ്റി മാത്രമേ ഫോക്കസ് ചെയ്യുന്നുള്ളൂ’: തുറന്നു പറഞ്ഞ് ഹൻസിക
തന്റെ പതിനാലാം വയസ്സു മുതൽ കണ്ടൻ്റ് ക്രിയേഷൻ രംഗത്തു പ്രവർത്തിക്കുന്ന നടിയും ക്രിയേറ്ററുമായ ഹൻസിക കൃഷ്ണ തനിക്കെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചും അതിനെ അതിജീവിച്ച അനുഭവങ്ങളെക്കുറിച്ചും തുറന്നുപറയുന്നു. തുടക്കത്തിൽ സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകൾ തന്നെ മാനസികമായി തളർത്തിയിരുന്നെങ്കിലും കുടുംബത്തിന്റെ പിന്തുണയോടെയാണ് അതിനെ നേരിട്ടതെന്ന് അവർ വ്യക്തമാക്കി. കോവിഡ് കാലത്ത് സജീവമായതോടെ മികച്ച സ്വീകാര്യതയും സബ്സ്ക്രൈബർമാരെയും ലഭിച്ചെന്നും, ആളുകളുടെ സ്നേഹം കണ്ടാണ് മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും ഹൻസിക പറഞ്ഞു. ഏഴു വർഷമായി ഈ രംഗത്തുണ്ടെന്നും വിമർശനങ്ങൾ എപ്പോഴും ഉണ്ടാകുമെന്നും എന്നാൽ താൻ പോസിറ്റീവിറ്റിയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സ്വയം വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും താരം കൂട്ടിച്ചേർത്തു.

തനിക്കു ചെയ്യാന്‍ ഇഷ്ടമുള്ള കാര്യങ്ങളാണ് താന്‍ ചെയ്തതെന്നും അതില്‍ പ്രശ്നം തോന്നുന്നവരുണ്ടെങ്കില്‍ അതവരുടെ പ്രശ്നമാണെന്നും നടിയും കണ്ടൻറ് ക്രിയേറ്ററുമായ ഹൻസിക കൃഷ്ണ.
‘‘എനിക്ക് 14 വയസുള്ളപ്പോഴാണ് ഞാൻ കണ്ടൻറ് ക്രിയേഷൻ ചെയ്ത് തുടങ്ങുന്നത്. അന്ന് നമ്മുടെ ഫുൾ ഫാമിലി എന്തെങ്കിലും ചെയ്യാമെന്ന് പറഞ്ഞ് തുടങ്ങിയതാണ്. അന്നേ തുടങ്ങിയതാണ് ഈ ഹേറ്റ്. ഇങ്ങനെ ഹേറ്റ് കാണുമ്പോൾ, ഇതെന്താ ഇങ്ങനെ എല്ലാവരും എന്താ നമ്മളെ ഇങ്ങനെ ഹേറ്റ് ചെയ്യുന്നേ എന്ന് ചേച്ചിമാരൊടൊക്കെ ചോദിക്കുമായിരുന്നു.
അന്നു ഞാൻ എനിക്കു വല്ല പ്രശ്നവുമുണ്ടോ എന്നൊക്കെ ചിന്തിച്ചിരുന്നു. ‘ലൈഫ് അങ്ങനെയാണ്. നീ ഇത് കണ്ടു സാഡായി ഇത് നിർത്തണം എന്നൊന്നും ചിന്തിക്കല്ലേ’ എന്നാണ് വീട്ടിലെല്ലാവരും പറഞ്ഞത്. കോവിഡ് ടൈമിൽ എനിക്കു കുറെ ഫ്രീ ടൈം ഉള്ളതുകൊണ്ടു ചെയ്തു തുടങ്ങിയതാണ്. പിന്നെ കുറേ സബ്സ്ക്രൈബേഴ്സിനെയൊക്കെ കിട്ടി. ആൾക്കാരൊക്കെ കണ്ടു അവർക്കു നമ്മളെ ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ ഹേറ്റ്സ് നോക്കി അവിടെ എനിക്കു നിർത്താൻ തോന്നിയില്ല. കാരണം എനിക്കവരുടെ ആ സ്നേഹം ഇഷ്ടപ്പെട്ടു.
ഞാൻ വന്നിട്ട് ഏഴ് വർഷമായി, ഇന്നും ഹേറ്റ് ഉണ്ട്. ഞാൻ അവിടന്ന് താഴേ പോയിട്ടില്ല. ഞാൻ ഇപ്പോഴും എത്തേണ്ട പോയിൻറ് എത്തിയിട്ടൊന്നുമില്ല, ഇമ്പ്രൂവ് ചെയ്തു കൊണ്ടിരിക്കുകയാണ്. അപ്പോൾ ഹേറ്റ് എന്നുള്ളത് സൈഡിൽ കൂടെ വരും. പക്ഷേ ഞാൻ പോസിറ്റിവിറ്റി മാത്രമേ ഫോക്കസ് ചെയ്യുന്നുള്ളൂ. ഹേറ്റ് ഇന്നും നാളെയും എന്നും കാണുമായിരിക്കും. പക്ഷേ എനിക്കു മുമ്പോട്ട് പോകണമെങ്കിൽ ഞാൻ എന്നെ തന്നെ ആദ്യം വിശ്വസിക്കണം’’ .– ‘ദി ക്യൂ’വിനു നൽകിയ അഭിമുഖത്തിൽ ഹൻസിക പറഞ്ഞു.