‘എനിക്കൊരു കൊച്ചുകുട്ടിയുണ്ട്, ഒരമ്മ എന്ന നിലയിൽ എനിക്കത് ഉൾക്കൊള്ളാൻ പറ്റുന്നില്ല’: സുഹാസിനിക്കു പകരം മാധവി വന്നു
മലയാളസിനിമയിലെ ക്ലാസിക് ചിത്രമായ 'ആകാശദൂതിൽ' മാധവി ചെയ്ത ഐതിഹാസിക കഥാപാത്രത്തിനായി ആദ്യം സംവിധായകനും അണിയറപ്രവർത്തകരും പരിഗണിച്ചിരുന്നത് നടി സുഹാസിനിയെയായിരുന്നു. എന്നാൽ ചിത്രത്തിന്റെ കഥ കേട്ടതിന് ശേഷം തനിക്ക് ചെറിയ കുട്ടിയുണ്ടെന്നും ഒരു അമ്മയെന്ന നിലയിൽ ആ കഥാപാത്രത്തിന്റെ സാഹചര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയില്ലെന്നും വ്യക്തമാക്കി സുഹാസിനി ആ വേഷം ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു എന്ന് നിർമ്മാതാവും നടനുമായ പ്രേം പ്രകാശ് വെളിപ്പെടുത്തി. തുടർന്ന് നിരവധി പേരെ ആലോചിച്ചെങ്കിലും, ഒടുവിൽ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ ഭാര്യയുടെ നിർദ്ദേശപ്രകാരമാണ് മാധവി ആ വേഷത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

മലയാളസിനിമയിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് സിബി മലയിൽ സംവിധാനം ചെയ്ത് 1993– ൽ തിയറ്ററുകളിലെത്തിയ ‘ആകാശദൂത്’. നായികയായ മാധവിയുടെ പ്രകടനം സിനിമയുടെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്..
എന്നാൽ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ അണിയറ പ്രവർത്തകർ ആദ്യം തീരുമാനിച്ചിരുന്നത് മാധവിയെ ആയിരുന്നില്ലെന്നും സുഹാസിനിയെയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമയുടെ നിർമാതാവും നടനുമായ പ്രേം പ്രകാശ്.
‘‘കൂടെവിടെ എന്ന സിനിമയ്ക്ക് ശേഷം സുഹാസിനി മണിരത്നത്തെ വിവാഹം കഴിച്ചു. അവർക്കൊരു കുട്ടിയുണ്ടായി. കഥ കേട്ട് കഴിഞ്ഞ് സുഹാസിനി പറഞ്ഞത് എനിക്ക് ഈ സിനിമ ചെയ്യണമെന്നുണ്ട്, പക്ഷേ എനിക്കൊരു കൊച്ചുകുട്ടിയുണ്ട്. ഒരമ്മ എന്ന നിലയിൽ എനിക്കത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. അതുകൊണ്ട് എന്നെ ഒഴിവാക്കണം എന്നാണ്’’- ‘ദ് മോജോ’ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രേം പ്രകാശ് പറഞ്ഞു.
അതിന് ശേഷം പലരെ ആ വേഷത്തിലേക്കു ആലോചിച്ചെങ്കിലും ഒടുവിൽ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ ഡെന്നിസ് ജോസഫിന്റെ ഭാര്യയാണ് മാധവിയുടെ പേര് പറഞ്ഞതെന്നും പ്രേം പ്രകാശ് പറയുന്നു.