‘ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ ആദ്യ യാത്ര’: വിഡിയോ പങ്കുവച്ച് റിമി ടോമി
ഗായിക റിമി ടോമിയുടെയും ലിബിൻ മാത്യുവിന്റെയും വിവാഹശേഷമുള്ള ആദ്യ യാത്രയുടെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മുംബൈയിലെ ഡോംബിവ്ലിയിലുള്ള പള്ളിയിൽ വച്ചായിരുന്നു അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇവരുടെ വിവാഹം നടന്നത്. നിലവിൽ കസാക്കിസ്ഥാനിലെ മഞ്ഞുമലകൾക്കിടയിലൂടെയുള്ള സാഹസിക യാത്രയിലാണ് ദമ്പതികൾ. മഞ്ഞുമലകൾക്കിടയിൽ കേബിൾ കാറിൽ സഞ്ചരിക്കുന്നതിനിടെ 'പുതുവെള്ളൈ മഴൈ...' എന്ന് റിമി പാടുന്ന വിഡിയോയും തങ്ങളുടെ ആദ്യ യാത്രയുടെ സന്തോഷവും താരം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

അടുത്തിടെയായിരുന്നു ഗായിക റിമി ടോമിയുടെയും ലിബിൻ മാത്യുവിന്റെയും വിവാഹം. മുംബൈയിലെ ഡോംബിവ്ലിയിലുള്ള പള്ളിയിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.
ഇപ്പോഴിതാ, വിവാഹശേഷമുള്ള ആദ്യ യാത്രയുടെ സന്തോഷത്തിലാണ് റിമി ടോമിയും ലിബിൻ മാത്യുവും. കസാക്കിസ്ഥാനിലെ മഞ്ഞുമലകൾക്കിടയിൽ കേബിൾ കാറിൽ സഞ്ചരിക്കുന്നതിനിടെ ‘പുതുവെള്ളൈ മഴൈ...’ പാട്ടുപാടുന്ന റിമിയുടെ വിഡിയോ ശ്രദ്ധേയമാണ്.
‘വിവാഹമണികളുടെ മധുരനാദത്തിൽ നിന്ന് മലനിരകളിലേക്കുള്ള സാഹസിക യാത്രയിലേക്ക്... മിസ്റ്റർ ആൻഡ് മിസിസ് ആയതിന് ശേഷമുള്ള ഞങ്ങളുടെ ആദ്യ യാത്ര! രണ്ട് ഹൃദയങ്ങൾ, ഒരു യാത്ര, കണ്ടുതീരാത്ത അനേകം ലക്ഷ്യസ്ഥാനങ്ങൾ! ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ ആദ്യ യാത്രയ്ക്ക് തുടക്കമായി. കസാക്കിസ്ഥാൻ, നീ ശരിക്കും വിസ്മയമാണ്!’ എന്നാണ് ഒരു വിഡിയോ പങ്കുവച്ച് റിമി കുറിച്ചത്.