‘ഏതൊരു അമ്മയ്ക്കും വരുന്നത് പോലെ ഒരു ടെൻഷൻ മമ്മിക്കും ഉണ്ടായിരുന്നു’: വിശേഷങ്ങൾ പങ്കുവച്ച് റിമി ടോമി
തന്റെ വിവാഹ വിശേഷങ്ങളും ഒരുക്കങ്ങളും പങ്കുവെച്ച് മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി രംഗത്തെത്തി. ഫിറ്റ്നസ് ട്രെയിനറായ ലിബിനാണ് വരൻ. മുംബൈയിൽ ജനിച്ചു വളർന്ന ലിബിന്റെ ഡോംബിവല്ലിയിലുള്ള വീട്ടിൽ വെച്ചായിരിക്കും വിവാഹ ചടങ്ങുകൾ നടക്കുന്നത്. വളരെ ലളിതമായി നടത്തുന്ന ചടങ്ങിൽ റിമിയുടെ കുടുംബത്തിൽ നിന്നും അമ്മയും സഹോദരങ്ങളും ഉൾപ്പെടെ പത്തുപേർ മാത്രമാണ് പങ്കെടുക്കുന്നത്. മാർച്ചിൽ മുംബൈയിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും നേരിൽ കാണുന്നതിന് മുൻപ് തന്നെ സംസാരിച്ചു തുടങ്ങിയെന്നും റിമി യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

താൻ വിവാഹിതയാകുന്നുവെന്ന സന്തോഷം മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി അടുത്തിടെയാണ് പങ്കുവച്ചത്. ഫിറ്റ്നസ് ട്രെയിനറായ ലിബിനാണ് വരൻ. മലയാളിയാണെങ്കിലും മുംബൈയിലാണ് ലിബിൻ ജനിച്ചു വളർന്നത്.
ഇപ്പോഴിതാ, വീട്ടുകാരോടൊപ്പം വിവാഹത്തിനായി മുംബൈയിലെത്തിയ വിശേഷങ്ങളാണ് റിമി യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്.
‘‘ലിബിൻ ജനിച്ചുവളർന്നത് മുംബൈയിലെ ഡോംബിവല്ലിയിലാണ്. അതുകൊണ്ടാണ് വിവാഹച്ചടങ്ങുകൾ അവിടെ നടത്താൻ തീരുമാനിച്ചത്. മലയാളിയാണെങ്കിലും മുംബൈയിലാണ് ലിബിൻ വളർന്നത്. എന്നെ പരിചയപ്പെട്ടതിനു ശേഷമാണ് ലിബിൻ മലയാളം സംസാരിച്ചുതുടങ്ങിയതു തന്നെ. വളരെ ചെറിയ രീതിയിലായിരിക്കും വിവാഹം. എന്റെ കുടുംബത്തിൽ നിന്ന് അമ്മയും സഹോദരങ്ങളും അവരുടെ കുട്ടികളുമടക്കം പത്തുപേർ മാത്രമായിരിക്കും പങ്കെടുക്കുക. ബാക്കിയുള്ളവർ ലിബിന്റെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായിരിക്കും..
ഞാനും ലിബിനും സംസാരിച്ച് തുടങ്ങിയ കഥ പറഞ്ഞാൽ ആരും വിശ്വസിക്കില്ല. മാര്ച്ചിലാണ് ലിബിനെ മുംബൈയിൽ വച്ച് പരിചയപ്പെട്ടത്. നേരിട്ട് കാണുന്നതിന് മുമ്പ് തന്നെ ഞങ്ങൾ പരസ്പരം സംസാരിച്ച് ഞങ്ങളുടെ ജീവിതം എന്താകും എന്ന് തിരിച്ചറിഞ്ഞവരാണ്. എല്ലാം മമ്മിയോട് ഞാൻ പറയാറുമുണ്ടായിരുന്നു. പിന്നെ ഏതൊരു അമ്മയ്ക്കും വരുന്നത് പോലെ ഒരു ടെൻഷൻ മമ്മിക്കും ഉണ്ടായിരുന്നു. കാരണം ആളെ ഞാൻ നേരിട്ട് കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല, പെട്ടന്ന് കണ്ടുപിടിച്ചു എന്നൊക്കെയുള്ളതുകൊണ്ട്. പക്ഷെ എന്റെ വിവാഹം നടന്ന് കാണണമെന്നത് മമ്മിയുടെ ഭയങ്കര ആഗ്രഹമായിരുന്നു’’.– റിമി പറഞ്ഞു.