‘അദ്ദേഹം എന്നേക്കാൾ നല്ല പങ്കാളിയുമായി കുടുംബമായി ജീവിക്കുകയാണ്, അദ്ദേഹത്തെ വെറുതേ വിട്ടേക്കു’: റിമി ടോമി
ഗായിക റിമി ടോമി താൻ വീണ്ടും വിവാഹിതയാകുന്നു എന്ന വാർത്ത തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിച്ചു. ജിം ട്രെയിനറായ ലിബിൻ മാത്യുവാണ് റിമിയുടെ വരൻ. നവംബർ 14-ന് മുംബൈ ഡോംബിവല്ലി മാർത്തോമ പള്ളിയിൽ വെച്ചാണ് വിവാഹം നടക്കുന്നത്. എന്നാൽ തന്റെ മുൻഭർത്താവിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് വാർത്തകളും വീഡിയോകളും നൽകുന്നതിനെതിരെ റിമി രംഗത്തെത്തി. തന്റെ മുൻഭർത്താവ് മറ്റൊരു കുടുംബവുമായി ജീവിക്കുകയാണെന്നും അദ്ദേഹത്തെ വെറുതെ വിടണമെന്നും ഗായിക അഭ്യർത്ഥിച്ചു.

താൻ വീണ്ടും വിവാഹിതയാകുന്നുവെന്ന സന്തോഷം ഗായിക റിമി ടോമി കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തന്റെ ജിം ട്രെയിനറായ ലിബിൻ മാത്യുവിനെയാണ് വിവാഹം കഴിക്കുന്നതെന്നു റിമി യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. ഏറെ നാളായുള്ള സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. നവംബർ 14ന് മുംബൈ ഡോംബിവല്ലി മാർത്തോമ പള്ളിയിൽ വച്ചാണ് വിവാഹം.
അതേ സമയം, തന്റെ മുൻഭർത്താവിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് വിഡിയോയും വാർത്തയും നൽകുന്നത് ശ്രദ്ധയിൽ പെട്ടെന്നും അതൊരു തെറ്റായ കാര്യമാണെന്നും റിമി പറഞ്ഞു.
‘‘എന്റെ മുൻഭർത്താവിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് വിഡിയോയും വാർത്തയും നൽകുന്നുണ്ട്. അത് വളരെ തെറ്റായ കാര്യമാണ്. അദ്ദേഹം എന്നേക്കാൾ നല്ല പങ്കാളിയുമായി കുടുംബമായി ജീവിക്കുകയാണ്. അദ്ദേഹത്തെ വെറുതേ വിട്ടേക്കു’’ എന്നാണ് റിമി പറയുന്നത്.