ജീവിതത്തിലെ ഏറ്റവും കഠിനമായ വിഷാദകാലത്ത് ഗായിക അഞ്ജു ജോസഫിന്റെ 'മേലെ മേലെ മാനം' എന്ന കവർ ഗാനമാണ് തനിക്ക് സമാധാനവും ശാന്തമായ ഉറക്കവും നൽകിയതെന്ന് നടി ശ്രുതി രജനീകാന്ത് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 2019 മുതൽ അഞ്ജുവിനെ നേരിട്ട് കാണാൻ ആഗ്രഹിച്ചിരുന്ന താൻ, ആ കൂടിക്കാഴ്ചയിൽ നന്ദി പറയാൻ മറന്നുപോയതിനാലാണ് ഈ കുറിപ്പെന്നും അവർ വ്യക്തമാക്കി. അഞ്ജുവും ഭർത്താവ് ആദിത്യ പരമേശ്വരനും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ തന്റെ ഉള്ളിലെന്തോ ഒന്ന് സൗഖ്യമാകുന്നതായി തോന്നുന്നുവെന്നും ശ്രുതി കുറിച്ചു.

തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ വിഷാദകാലത്ത് അഞ്ജു ജോസഫ് പുറത്തിറക്കിയ ‘മേലെ മേലെ മാനം’ എന്ന കവര്‍ ഗാനമാണ് തനിക്ക് ആശ്വാസം നല്‍കിയതെന്നും ശാന്തമായി ഉറങ്ങാന്‍ സഹായിച്ചതെന്നും നടി ശ്രുതി രജനീകാന്ത്.

അഞ്ജുവിനും ഭര്‍ത്താവ് ആദിത്യ പരമേശ്വരനും ഒപ്പമുളള ചിത്രങ്ങള്‍ പങ്കിട്ടാണ് ശ്രുതിയുടെ കുറിപ്പ്.

ADVERTISEMENT

‘2019 മുതല്‍ നിങ്ങളെ നേരിട്ട് കാണാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഒടുവില്‍ കണ്ടുമുട്ടിയപ്പോള്‍, എന്തിനാണ് കാണാന്‍ ആഗ്രഹിച്ചതെന്ന് പറയാന്‍ ഞാന്‍ മറന്നുപോയി. നിങ്ങളൊരു ഗായികയായതിലും നിങ്ങളുടെ ശബ്ദം എന്നെ സമാധാനത്തോടെ ഉറങ്ങാന്‍ സഹായിച്ചതിലും ഞാന്‍ എത്രത്തോളം കടപ്പെട്ടിരിക്കുന്നു എന്ന് നിങ്ങളെ അറിയിക്കാന്‍ വേണ്ടിയായിരുന്നു അത്. ആ കാലഘട്ടത്തില്‍ ഞാന്‍ കടുത്ത വിഷാദരോഗത്തിലൂടെ കടന്നുപോവുകയായിരുന്നു. 2019-ല്‍ നിങ്ങള്‍ പുറത്തിറക്കിയ ‘മേലെ മേലെ മനം’ എന്ന കവര്‍ സോങ് ആണ് എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും സമാധാനമായി ഉറങ്ങാനും സഹായിച്ചത്. ആ പാട്ടിനോട് എനിക്ക് എന്നും കടപ്പാടുണ്ട്; ഇപ്പോഴും അത് കേള്‍ക്കുമ്പോള്‍ ഉള്ളിലെന്തോ ഒന്ന് സൗഖ്യമാകുന്നതായി തോന്നും.

നമ്മള്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്ക് നേരിട്ട് ഇത് പറയാന്‍ കഴിഞ്ഞില്ല, എങ്കിലും വളരെ നന്ദി. പിന്നെ ആദിത്യ ചേട്ടാ, അഞ്ജുവിലൂടെ മാത്രമാണ് എനിക്ക് നിങ്ങളെ അറിയാവുന്നത്,എങ്കിലും, നിങ്ങളിരുവരും വിവാഹിതരായി ഒരുമിച്ച് ജീവിക്കുന്നത് കണ്ടപ്പോള്‍ എന്റെ ഉള്ളിലെ എന്തോ ഒന്ന് സുഖപ്പെട്ടു. നിങ്ങള്‍ രണ്ടുപേര്‍ക്കും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ’ എന്നാണ് ശ്രുതി രജനീകാന്ത് കുറിച്ചത്.

ADVERTISEMENT
Shruthi Rajanikanth credits Anju Joseph song for curing her depression:

Depression nearly overwhelmed actress Shruthi Rajanikanth during a dark period in her life until music intervened. Anju Joseph and her beautiful cover song 'Mele Mele Manam' served as a soothing remedy that brought her peace and restful sleep. 2019 marked the year she first wished to meet the talented singer to express her deep gratitude. Meeting them recently made her forget these intended words, prompting her to share this heartfelt emotional note online instead. Healing power radiated not just from the music, but also from witnessing the beautiful married life of Anju and Aaditya Parameswaran. Such uplifting encounters remind listeners how profound an impact soulful melodies and genuine relationships can have on mental health. Gratitude remains strong for the comforting tunes that continue to heal her soul whenever she listens to them today.

ADVERTISEMENT