ബാലുവിനെതിരായ വാർത്ത പങ്കുവച്ച് സുഷിൻ ശ്യാം! വീണ്ടും വിവാദത്തിൽ കുടുങ്ങി സിനിമാരംഗം Actor Balu Varghese Faces Legal Notice Over Misconduct Allegations
നീന്തൽക്കുളത്തിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് നടൻ ബാലു വർഗീസിനെതിരെ യുവതി വക്കീൽ നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട വാർത്ത സംഗീത സംവിധായകൻ സുഷിൻ ശ്യാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ ചർച്ചയായിരിക്കുകയാണ്. സംഭവത്തിൽ ബാലുവിന്റെ മാപ്പപേക്ഷയും രേഖാമൂലമുള്ള ഉറപ്പും വേണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് സുഹൃത്തുക്കൾ വഴി മനസ്സിലാക്കിയതിനെ തുടർന്നാണ് നിയമനടപിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് യുവതി വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.

അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നുമാരോപിച്ച് നടൻ ബാലു വർഗീസിനെതിരെ യുവതി വക്കീൽ നോട്ടീസ് അയച്ചത് കഴിഞ്ഞ ദിവസമാണ് വാർത്തയായത്.
ഇപ്പോഴിതാ, ഈ വാർത്ത സംഗീത സംവിധായകൻ സുഷിൻ ശ്യാം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് ചർച്ചയാകുന്നത്. വാർത്തയുടെ ന്യൂസ് കാർഡ് ഇൻസ്റ്റഗ്രാം സ്റ്റോറി ആയാണ് സുഷിൻ പോസ്റ്റ് ചെയ്തത്.
അതേ സമയം, സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള ബാലുവിന്റെ മാപ്പപേക്ഷയും ഇനി ഇത്തരം പെരുമാറ്റം ഉണ്ടാകില്ലെന്ന രേഖാമൂലമുള്ള ഉറപ്പും നൽകണമെന്നാണ് നോട്ടീസിൽ യുവതിയുടെ ആവശ്യം.
നീന്തൽക്കുളത്തിൽ വച്ച് ബലമായി ശരീരത്തിൽ സ്പർശിക്കുകയായിരുന്നു.വെന്നും അബദ്ധത്തിൽ സംഭവിച്ചതല്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി. സംഭവം നടന്നയുടൻ ഇതിനെ ചോദ്യം ചെയ്തെങ്കിലും അബദ്ധം സംഭവിച്ചതാണെന്നായിരുന്നു ബാലുവിന്റെ മറുപടി.
താൻ ഉറച്ചുനിന്നപ്പോൾ ബാലു ക്ഷമ ചോദിച്ചു. അവിടെനിന്ന് മടങ്ങിയ താൻ സംഭവം ഭർത്താവിനോട് വിശദീകരിച്ചു. തൊട്ടടുത്ത ദിവസം ഭർത്താവ് ബാലുവുമായി സംസാരിച്ചു. അബദ്ധത്തിൽ കൈ തട്ടിയതാണെന്നായിരുന്നു അയാളുടെ വിശദീകരണം. എന്നാൽ വളരെ ബലമായിട്ടാണ് ബാലു പിടിച്ചതെന്നും അത് അബദ്ധമാകാൻ വഴിയില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.
തനിക്കുണ്ടായ അനുഭവം സുഹൃത്തുക്കളായ മറ്റ് സ്ത്രീകളോട് പങ്കുവെച്ചപ്പോഴാണ് ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് മനസ്സിലായതെന്ന് യുവതി പറഞ്ഞു. ഇതോടെയാണ് നിയമപരമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കിയതായി പരാതിക്കാരിയെ ഉദ്ധരിച്ച് ‘ദി ന്യൂസ് മിനിറ്റ്’ റിപ്പോർട്ട് ചെയ്തു.