‘എന്തു ചെയ്തിട്ടാ നീ മിണ്ടാതിരുന്നത് ?’ എന്നു ചേച്ചി ചോദിച്ചു, ഞങ്ങള്‍ രണ്ടാളും പൊട്ടിക്കരഞ്ഞു’: തുറന്നു പറഞ്ഞ് എം.ജി.ശ്രീകുമാർ
മലയാളത്തിന്റെ പ്രിയഗായകൻ എം.ജി. ശ്രീകുമാറും സഹോദരി കെ. ഓമനക്കുട്ടിയും തമ്മിലുണ്ടായിരുന്ന വർഷങ്ങളായുള്ള അകല്‍ച്ച അവസാനിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ വിശേഷങ്ങൾ ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നു. അപ്രതീക്ഷിതമായി സഹോദരി വീട്ടിലെത്തിയ ആ നിമിഷം ഏറെ വൈകാരികമായിരുന്നുവെന്നും കണ്ടയുടൻ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ഇരുവരും പൊട്ടിക്കരഞ്ഞുവെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. ഇത്രയും കാലം മിണ്ടാതിരിക്കാൻ താൻ എന്ത് തെറ്റാണ് ചെയ്തതെന്ന അദ്ദേഹത്തിന്റെ ചോദ്യവും തിരിച്ചുണ്ടായ മറുപടിയും വർഷങ്ങളായുള്ള തെറ്റിധാരണകളും അകല്‍ച്ചയും പൂർണ്ണമായി ഇല്ലാതാക്കാൻ കാരണമായി.

തന്റെ കുടുംബാംഗങ്ങള്‍ക്കിടയില്‍ വർഷങ്ങളായി നിലനിന്നിരുന്ന അകല്‍ച്ച മാറിയതിനെക്കുറിച്ച് മലയാളത്തിന്റെ പ്രിയഗായകൻ എം ജി ശ്രീകുമാർ തുറന്നു പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഏറെക്കാലത്തിന് ശേഷം സഹോദരി കെ. ഓമനക്കുട്ടി
അപ്രതീക്ഷിതമായി വീട്ടിലെത്തിയപ്പോഴുണ്ടായ നിമിഷം ഏറെ വൈകാരികമായിരുന്നുവെന്നും ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞെന്നും എം.ജി. ശ്രീകുമാര്‍ പറഞ്ഞു.
‘‘ഒരുദിവസം ചേച്ചിയും മകളും അപ്രതീക്ഷിതമായി വീട്ടിലെത്തി. അവരെ കണ്ടതും ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. ഞങ്ങള്‍ രണ്ടാളും പൊട്ടിക്കരഞ്ഞു. ഇത്രയും കാലം തന്നോട് മിണ്ടാതിരിക്കാൻ ഞാൻ എന്താണ് ചെയ്തതെന്ന് ചേച്ചിയോട് ചോദിച്ചു. ‘എന്തു ചെയ്തിട്ടാ നീ മിണ്ടാതിരുന്നത് ?’ എന്ന് ചേച്ചിയും തിരിച്ചുചോദിച്ചു. ആ ചോദ്യം ഞങ്ങള്‍ക്കിടയിലെ അകല്‍ച്ച അവസാനിപ്പിച്ചു’’ എന്നാണ് ഭാര്യ ലേഖയ്ക്കൊപ്പം സൈന സൗത്ത് പ്ലസിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വിശദീകരിച്ചത്.
കെ. ഓമനക്കുട്ടിയുടെ മകളും യുവ ഗായകന് കെ.എസ്. ഹരിശങ്കറിന്റെ അമ്മയുമായ ലേഖയും താനും ഒരുമിച്ചുള്ള ഒരു ചിത്രം രണ്ടു മാസങ്ങള്‍ക്ക് മുമ്പ് എം.ജി. ശ്രീകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടിയ ഈ നിമിഷം പ്രേക്ഷകരും ഏറ്റെടുത്തിരുന്നു.