‘കൂടുതൽ പരിചയപ്പെടാൻ താൽപ്പര്യമുണ്ടെന്നറിയിച്ചു, വിവാഹക്കാര്യം അറിഞ്ഞതോടെ പിൻമാറി’: അക്ബര്‍ ഖാനെതിരെ ഫസ്മിന സാക്കിർ
ഗായകനും ബിഗ് ബോസ് മലയാളം താരവുമായ അക്ബര്‍ ഖാനെതിരെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫസ്മിന സാക്കിർ രംഗത്ത്. വിവാഹിതനായ അക്ബർ ഖാൻ പ്രമുഖ ഡേറ്റിങ് ആപ്പായ ടിന്ററിൽ സജീവമാണെന്നും അപരിചിതരായ പെൺകുട്ടികളുമായി ചാറ്റ് ചെയ്യുകയും ഫോൺ നമ്പർ കൈമാറുകയും ചെയ്യുന്നുണ്ടെന്നുമാണ് വെളിപ്പെടുത്തൽ. അക്ബറിന്റെ ടിന്റർ അക്കൗണ്ട്

ഗായകനും ബിഗ് ബോസ് മലയാളം താരവുമായ അക്ബര്‍ ഖാനെതിരെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫസ്മിന സാക്കിർ രംഗത്ത്. വിവാഹിതനായ അക്ബർ ഖാൻ പ്രമുഖ ഡേറ്റിങ് ആപ്പായ ടിന്ററിൽ സജീവമാണെന്നും അപരിചിതരായ പെൺകുട്ടികളുമായി ചാറ്റ് ചെയ്യുകയും ഫോൺ നമ്പർ കൈമാറുകയും ചെയ്യുന്നുണ്ടെന്നുമാണ് വെളിപ്പെടുത്തൽ.
അക്ബറിന്റെ ടിന്റർ അക്കൗണ്ട് വ്യാജമല്ലെന്നും അത് ബ്ലൂ ടിക്കുള്ള വെരിഫൈഡ് പ്രൊഫൈൽ ആണെന്നും ഫസ്മിന വിഡിയോയിൽ പറയുന്നു. ആപ്പിലൂടെ പരിചയപ്പെട്ട ഒരു പെൺകുട്ടിയോട് താൻ അക്ബർ ഖാൻ തന്നെയെന്നു വെളിപ്പെടുത്തിയ ശേഷം വിശ്വാസം വരാത്ത പെൺകുട്ടിക്ക് തന്റെ ഫോൺ നമ്പർ നൽകാനും കൂടുതൽ പരിചയപ്പെടാൻ താൽപ്പര്യമുണ്ടെന്ന് അറിയിക്കാനും അക്ബർ തയ്യാറായെന്ന് ഫസ്മിന പറയുന്നു.
താരം അയച്ച നമ്പറും ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും ഫസ്മിന വിഡിയോയിലൂടെ പങ്കുവച്ചു. അക്ബറിന് നൽകിയ നമ്പറിലേക്ക് ഫസ്മിന നേരിട്ട് മെസേജ് അയച്ചെങ്കിലും താരം പ്രതികരിച്ചില്ല. വിവാഹിതനായ ഒരാൾ ഡേറ്റിങ് ആപ്പിൽ അക്കൗണ്ട് തുടങ്ങി മറ്റൊരു പെൺകുട്ടിയുമായി അടുക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫസ്മിനയുടെ വിഡിയോ. അക്ബറിന്റെ വിവാഹക്കാര്യം അറിഞ്ഞതോടെ ആ പെൺകുട്ടി ചാറ്റ് അവസാനിപ്പിക്കുകയായിരുന്നുവെന്നും വിഡിയോയിൽ പറയുന്നു.