‘അതു കേട്ടിരുന്നെങ്കിൽ ഇന്നത്തെ രേണു സുധി ഉണ്ടാകില്ലായിരുന്നു’: മാനേജരുണ്ട്, കാര്യങ്ങൾ നോക്കുന്നത് അവരെന്നും രേണു
അന്തരിച്ച നടനും മിമിക്രികലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്. സുധിയുടെ മരണശേഷം കലാരംഗത്തു സജീവമായ രേണു വലിയ അപമാനങ്ങളും പരിഹാസങ്ങളും നേരിട്ട് ജീവിതവിജയം നേടിയ ആളാണ്. ഇപ്പോഴിതാ, തന്റെ ജീവിതത്തെക്കുറിച്ച് രേണു പറഞ്ഞതാണ് വൈറലാകുന്നത്. വെറും 2000 മുതൽ 3000 രൂപ വരെ

അന്തരിച്ച നടനും മിമിക്രികലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്. സുധിയുടെ മരണശേഷം കലാരംഗത്തു സജീവമായ രേണു വലിയ അപമാനങ്ങളും പരിഹാസങ്ങളും നേരിട്ട് ജീവിതവിജയം നേടിയ ആളാണ്.
ഇപ്പോഴിതാ, തന്റെ ജീവിതത്തെക്കുറിച്ച് രേണു പറഞ്ഞതാണ് വൈറലാകുന്നത്. വെറും 2000 മുതൽ 3000 രൂപ വരെ ശമ്പളത്തിലാണ് രേണു കരിയർ ആരംഭിച്ചത്. ‘കോടികളൊന്നും സമ്പാദ്യമില്ലെങ്കിലും ഇന്ന് കടം വാങ്ങേണ്ട അവസ്ഥയില്ല. ഒരു പെൺകുട്ടി മാനേജറായി കൂടെയുണ്ട് — കാര്യങ്ങളെല്ലാം അവളാണ് നോക്കുന്നത്’.– രേണു പറയുന്നു.
സോഷ്യൽ മീഡിയ റീൽസുകൾ ചെയ്തു തുടങ്ങിയ കാലത്ത് അടുത്ത സുഹൃത്തുക്കളിൽ നിന്നു പോലും രൂക്ഷമായ വിമർശനങ്ങളാണ് നേരിടേണ്ടി വന്നതെന്നും വീട്ടുകാർക്ക് പോലും ഇത് ഇഷ്ടമല്ലെന്നും ഇത്തരം കാര്യങ്ങൾ നിർത്തണമെന്നു പലരും ഉപദേശിച്ചുവെന്നും രേണു. എന്നാൽ ആ വാക്കുകൾക്ക് ചെവികൊടുത്ത് അന്ന് വീട്ടിലിരുന്നിരുന്നെങ്കിൽ ഇന്നത്തെ രേണു സുധി ഉണ്ടാകില്ലായിരുന്നു എന്നും രേണു പറയുന്നു.
‘ആരെന്ത് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ല. അതിലും വലിയ അനുഭവങ്ങളിലൂടെയാണ് ഞാൻ കടന്നുവന്നത്’.– രേണു പറയുന്നു.
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. സുധിയുടെ മരണശേഷം അഭിനയരംഗത്തു സജീവമായ രേണു റീൽസ് വിഡിയോസിലും മ്യൂസിക് ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും തിളങ്ങുന്നു. സിനിമ പിന്നണി ഗാനരംഗത്തും സാന്നിധ്യമറിയിച്ചു.
തുടർന്ന് ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ മത്സരാർത്ഥിയായി രേണു. പത്തൊമ്പത് മത്സരാർത്ഥികളുമായി ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് ആരംഭിച്ചത്. ഒരു കോമണർ ഉൾപ്പെടെ സിനിമയിലും സീരിയലിലും സോഷ്യൽമീഡിയയിലും നിറഞ്ഞു നിൽക്കുന്നവരാണ് ഇത്തവണ മത്സരത്തിനെത്തിയത്. അക്കൂട്ടത്തിലെ വൈറൽ താരവും രേണുവായിരുന്നു. എന്നാൽ ആദ്യ ആഴ്ച പിന്നിട്ടപ്പോൾ മുതൽ ഹൗസിൽ തുടരാൻ തനിക്കു കഴിയുന്നില്ലെന്നും മാനസികമായി താൻ വളരെ വീക്കാണെന്നും രേണു പറയാൻ തുടങ്ങി. മക്കളെ കാണാൻ പറ്റാത്തതോർത്തു രേണു കരഞ്ഞു.
ബിഗ് ബോസില്‍ നിന്നു പുറത്തായതിനു ശേഷം വീണ്ടും പൊതു പരിപാടികളില്‍ സജീവമായി രേണു സുധി.