‘എടാ എനിക്ക് ഒരു കുടുംബം ഉണ്ടെടാ’, ആവർത്തിച്ച് സിദ്ധാർഥ്; കൈയും കാലും ബന്ധിച്ച് റോഡിലൂടെ വലിച്ചിഴച്ച് നാട്ടുകാര്! വിഡിയോ ദൃശ്യങ്ങൾ
നടൻ സിദ്ധാർഥ് പ്രഭു മദ്യലഹരിയിൽ കാറോടിച്ചു അപകടം സംഭവിച്ചതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞദിവസം രാത്രി എംസി റോഡിൽ നാട്ടകം ഗവ. കോളജിനു സമീപത്താണ് സംഭവം നടക്കുന്നത്. മദ്യലഹരിയിൽ കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ

നടൻ സിദ്ധാർഥ് പ്രഭു മദ്യലഹരിയിൽ കാറോടിച്ചു അപകടം സംഭവിച്ചതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞദിവസം രാത്രി എംസി റോഡിൽ നാട്ടകം ഗവ. കോളജിനു സമീപത്താണ് സംഭവം നടക്കുന്നത്. മദ്യലഹരിയിൽ കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
സംഭവം ചോദ്യം ചെയ്ത നാട്ടുകാരുമായി സിദ്ധാർഥ് തർക്കിക്കുന്ന വിഡിയോയും പുറത്തുവന്നു. വിഡിയോയിൽ കൈയും കാലും ബന്ധിച്ച ശേഷം ചിലർ റോഡിലൂടെ ഇയാളെ വലിക്കുന്നതും കാണാം. ‘എടാ എനിക്ക് ഒരു കുടുംബം ഉണ്ടെടാ’ എന്ന് ആവർത്തിച്ചു സിദ്ധാർഥ് പറയുന്നുണ്ട്. അതേസമയം ആളുകൾ സിദ്ധാർഥിനോട് ഒരു അനുകമ്പയും കാട്ടിയില്ലെന്ന് പറയുന്നു.
അതേസമയം സിദ്ധാർഥിനെ പിന്തുണച്ച് നടൻ ജിഷിൻ രംഗത്തുവന്നു. നാട്ടുകാരുടെ പ്രവൃത്തിയെയാണ് താരം വിമർശിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നതിനെയോ, അപകടം ഉണ്ടാക്കുന്നതിനെയോ താൻ ന്യായീകരിക്കുന്നില്ലെന്നും എന്നാൽ നാട്ടുകാർ ചെയ്ത പ്രവൃത്തി ഭീകരമായി തോന്നിയെന്നുമാണ് വിഡിയോ പങ്കുവച്ചുകൊണ്ട് ജിഷിൻ മോഹൻ പ്രതികരിച്ചത്.