‘ഒന്നുമില്ലാത്ത സമയത്ത് തന്ന വീടാണ്, ഞാൻ ഒരിക്കലും അവരെ തള്ളി പറയില്ല’: അഭിപ്രായം വ്യക്തമാക്കി കിച്ചു
നടൻ കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണത്തോടെ പ്രതിസന്ധിയിലായ അദ്ദേഹത്തിന്റെ കുടുംബത്തിനു ഒരു സന്നദ്ധസംഘടന വീട് വച്ചു നൽകിയിരുന്നു. കൊല്ലം സുധിയുടെ രണ്ടു മക്കളുടെ പേരിലാണ് വീട് വച്ച് നൽകിയത്. എന്നാൽ പിന്നീട് ഇതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളുണ്ടായി. വീട് ചോരുകയാണെന്നും പല കേടുപാടുകളും ഉണ്ടെന്നും

നടൻ കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണത്തോടെ പ്രതിസന്ധിയിലായ അദ്ദേഹത്തിന്റെ കുടുംബത്തിനു ഒരു സന്നദ്ധസംഘടന വീട് വച്ചു നൽകിയിരുന്നു. കൊല്ലം സുധിയുടെ രണ്ടു മക്കളുടെ പേരിലാണ് വീട് വച്ച് നൽകിയത്. എന്നാൽ പിന്നീട് ഇതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളുണ്ടായി. വീട് ചോരുകയാണെന്നും പല കേടുപാടുകളും ഉണ്ടെന്നും വ്യക്തമാക്കി സുധിയുടെ ഭാര്യ രേണു രംഗത്തെത്തി. ഇതോടെ സംഘടനയും രേണുവും തമ്മിൽ തർക്കം ഉടലെടുത്തു.
വിവാദങ്ങൾ ചൂടുപിടിച്ചപ്പോഴും സുധിയുടെ മൂത്ത മകൻ കിച്ചു പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ സംഭവത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കിച്ചു. വീട് വച്ച് തന്നവർക്കെതിരെ താനിതുവരെ ഒന്നു പറഞ്ഞിട്ടില്ലെന്നും അവരെ താൻ തള്ളി പറയില്ലെന്നും കിച്ചു.
‘‘വീട് തന്നവർക്കെതിരെ ഞാനിതുവരെ ഒന്നും പറഞ്ഞിട്ടില്ല. വീട് വച്ചത് എന്റെ പേരിലാണ്. ഫിറോസ് ഇക്ക എനിക്ക് മെസ്സേജ് ഇടാറുണ്ട്. ഞാനുമായിട്ടൊരു പ്രശ്നവും ഇല്ല. അങ്ങനെ ഒരു വീട് വച്ച് തന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ. ഞാൻ ഇതുവരെ ആ വീടിനെ കുറ്റം പറഞ്ഞിട്ടില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് നമ്മളാണ്, നമ്മുടെ ഉത്തരവാദിത്വമാണ്. അവർ ഒരു വീട് തന്നത് വലിയ കാര്യമാണ്. ഒന്നുമില്ലാത്ത സമയത്ത് തന്ന വീടാണത്. ഞാൻ ഒരിക്കലും അവരെ തള്ളി പറയില്ല. പിന്നെ വീടിനെന്തെങ്കിലും സംഭവിച്ചാൽ അത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നത് നമ്മുടെ കാര്യമാണ്’’.– കിച്ചു പറഞ്ഞതിങ്ങനെ.