‘മറ്റുള്ളവർ നോക്കുമ്പോൾ രണ്ട് കെട്ടി ആടിപ്പാടി നടക്കുന്ന സ്ത്രീയാണ് ഞാൻ’: സ്നേഹത്തിന് വാല്യു കിട്ടാത്ത അവസ്ഥ വേദനയാണെന്നും ആൻ മരിയ
മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ആൻ മരിയ. ദത്തുപുത്രി എന്ന സീരിയലിലൂടെ ശ്രദ്ധേയയായ താരം പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃത വർഷിണി, മാമാട്ടിക്കുട്ടി, എന്റെ മാതാവ് തുടങ്ങി നിരവധി സീരിയലുകളുടെ ഭാഗമായി. വെൽക്കം ടു സെൻട്രൽ ജയിൽ,

മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ആൻ മരിയ. ദത്തുപുത്രി എന്ന സീരിയലിലൂടെ ശ്രദ്ധേയയായ താരം പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃത വർഷിണി, മാമാട്ടിക്കുട്ടി, എന്റെ മാതാവ് തുടങ്ങി നിരവധി സീരിയലുകളുടെ ഭാഗമായി. വെൽക്കം ടു സെൻട്രൽ ജയിൽ, മാസ്ക്, അയാൾ ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ സിനിമകളിലും ചില വെബ് സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, നല്ല സുഹൃത്തുക്കളും തന്നെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന മകളും അമ്മയും ഉള്ളതുകൊണ്ടാണ് താൻ ജീവനോടെ ഇരിക്കുന്നതെന്നു തുറന്നു പറയുകയാണ് ആൻ മരിയ.
സ്നേഹത്തിന് വാല്യു കിട്ടാത്ത അവസ്ഥ വേദനയാണെന്നും ഒരു യു ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. ‘‘ഞാൻ എല്ലാവരുമായും പെട്ടന്നു ക്ലോസാകും. നന്നായി സംസാരിക്കുന്ന കൂട്ടത്തിലാണ്. അതുകൊണ്ടു തന്നെ എല്ലാം എല്ലാവരോടും തുറന്നു പറയും. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഡിപ്രഷനിലൂടെ കടന്നുപോയ കാര്യം ഞാൻ തുറന്ന് പറഞ്ഞത്. അന്നു സോഷ്യൽമീഡിയയിൽ നിന്നു പിന്തുണ ലഭിച്ചിരുന്നു. നെഗറ്റീവ് കിട്ടിയിട്ടില്ല. സുഹൃത്തുക്കൾ, സഹപ്രവർത്തകർ എല്ലാം എന്നെ ചേർത്തു പിടിച്ചു. ഡിപ്രഷൻ വച്ച് അഭിനയിക്കാൻ പറ്റുന്നില്ലെന്ന് ഞാൻ തന്നെ സീരിയൽ ചെയ്യുന്ന സമയത്ത് ഒരിക്കൽ പറഞ്ഞിരുന്നു. നിർത്തി പോകാമെന്നും തീരുമാനിച്ചിരുന്നു. പക്ഷേ, അടുത്തറിയാവുന്നവർ ചേർത്ത് പിടിച്ചതുകൊണ്ട് അതൊന്നും വേണ്ടി വന്നില്ല.
എന്റെ ഏറ്റവും വലിയ അനുഗ്രഹം മോളാണ്. അവൾക്ക് എന്റെ ഇമോഷൻസ് മനസിലാകും. ദൈവത്തെ കാണുന്നതും അറിയുന്നതും പ്രിയപ്പെട്ടവരായ ഈ മനുഷ്യരിലൂടെയാണ്. ഞാൻ ചെറുപ്പം മുതൽ ഒരുപാട് കഷ്ടപ്പാടിലൂടെയാണു വളർന്നു വന്നത്. അമ്മയുടേയും അപ്പയുടേയും കുടുംബം സമ്പന്നരാണെങ്കിലും ഞങ്ങൾക്ക് ഒരു അത്യാവശ്യം വന്നപ്പോൾ ഒറ്റപ്പെട്ട് പോയതു പോലെയായിരുന്നു. ഞാനും എന്റെ മോളും തമ്മിൽ നല്ലൊരു ബോണ്ടിങ്ങുണ്ട്. മോൾക്ക് മൂന്നര വയസുള്ളപ്പോൾ ഞാനും ഭർത്താവും സെപ്പറേറ്റഡായി. എന്റെ സ്ട്രഗിൾ അന്ന് മുതൽ അവൾ കാണുന്നുണ്ട്.
ആളുകളെ നോക്കിയും കണ്ടും മാത്രമെ സെലക്ട് ചെയ്യാൻ പാടുള്ളുവെന്നും പറഞ്ഞ് കൊടുത്തിട്ടുണ്ട്. പഠിക്കുക ജോലി വാങ്ങുക സ്വന്തം കാലിൽ നിൽക്കുക എന്നിട്ട് മാത്രം വിവാഹം കഴിച്ചാൽ മതിയെന്ന് ഞാൻ മോളോട് പറഞ്ഞിട്ടുണ്ട്. മോളിപ്പോൾ പ്ലസ് വണ്ണിലാണ്. പക്ഷെ ആളുകൾക്ക് മുന്നിൽ ചിരിച്ച് നിൽക്കുന്നുവെന്ന് മാത്രം. മറ്റുള്ളവർ നോക്കുമ്പോൾ രണ്ട് കെട്ടി ആടിപ്പാടി നടക്കുന്ന സ്ത്രീയാണ് ഞാൻ. പബ്ലിക്കിൽ സന്തോഷത്തോടെ പെരുമാറുമെങ്കിൽ ഉള്ളിൽ കനലാണ്. മറ്റുള്ളവരെ ഒന്നും കാണിക്കേണ്ട കാര്യമില്ലല്ലോ’’.– മൈൽ സ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ താരം തുറന്നു പറഞ്ഞു.