‘വെറുതെ പ്രാക്ക് വാങ്ങി കാൻസർ വന്ന് ചാകാൻ നിൽക്കരുത്’: കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യയുടെ ‘വോയ്സ്’ പുറത്തുവിട്ട് യുവതി The Controversy Surrounding Koottickal Jayachandran
സ്ത്രീവിരുദ്ധത നിറഞ്ഞ കുറിപ്പിന്റെ പേരിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സോഷ്യല്‍ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടുകയാണ്. നടി മഞ്ജു വാരിയരെ പിന്തുണച്ച് ജയചന്ദ്രൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിലെ ചില പരാമർശങ്ങളാണ് വലിയ വിമർശനങ്ങൾക്ക് വഴിവച്ചത്. ഇപ്പോഴിതാ ഇതേ കുറിപ്പിന്റെ പേരിൽ കൂട്ടിക്കൽ
സ്ത്രീവിരുദ്ധത നിറഞ്ഞ കുറിപ്പിന്റെ പേരിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സോഷ്യല്‍ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടുകയാണ്. നടി മഞ്ജു വാരിയരെ പിന്തുണച്ച് ജയചന്ദ്രൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിലെ ചില പരാമർശങ്ങളാണ് വലിയ വിമർശനങ്ങൾക്ക് വഴിവച്ചത്. ഇപ്പോഴിതാ ഇതേ കുറിപ്പിന്റെ പേരിൽ കൂട്ടിക്കൽ
സ്ത്രീവിരുദ്ധത നിറഞ്ഞ കുറിപ്പിന്റെ പേരിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സോഷ്യല്‍ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടുകയാണ്. നടി മഞ്ജു വാരിയരെ പിന്തുണച്ച് ജയചന്ദ്രൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിലെ ചില പരാമർശങ്ങളാണ് വലിയ വിമർശനങ്ങൾക്ക് വഴിവച്ചത്. ഇപ്പോഴിതാ ഇതേ കുറിപ്പിന്റെ പേരിൽ കൂട്ടിക്കൽ
സ്ത്രീവിരുദ്ധത നിറഞ്ഞ കുറിപ്പിന്റെ പേരിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സോഷ്യല്‍ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടുകയാണ്. നടി മഞ്ജു വാരിയരെ പിന്തുണച്ച് ജയചന്ദ്രൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിലെ ചില പരാമർശങ്ങളാണ് വലിയ വിമർശനങ്ങൾക്ക് വഴിവച്ചത്.
ഇപ്പോഴിതാ ഇതേ കുറിപ്പിന്റെ പേരിൽ കൂട്ടിക്കൽ ജയചന്ദ്രനെ വിമർശിക്കാനെത്തിയ യുവതിക്ക് മറുപടിയുമായി നടന്റെ ഭാര്യ ബസന്തി രംഗത്തെത്തുകയാണ്. സരിത സരിൻ എന്ന യുവതിയാണ് ബസന്തി അയച്ച വോയ്സ് നോട്ട് പങ്കുവച്ച് ആരോപണവുമായി എത്തിയിരിക്കുന്നത്. ഞങ്ങളുടെ വീട്ടിലെ പ്രശ്നങ്ങൾ തങ്ങൾ തീർത്തോളാമെന്നും നീ സ്വന്തം വീട്ടിലെ കാര്യങ്ങൾ നോക്കാനുമാണ് വോയ്സ് നോട്ടിൽ ബസന്തി പറയുന്നത്.
‘‘ഞങ്ങളുടെ വീട്ടിലെ പ്രശ്നങ്ങൾ ഞങ്ങൾ തീർത്തോളാം മോളേ, ഞാൻ കൂട്ടിക്കൽ ജയചന്ദ്രന്റെ വൈഫാണ്. നീ ഇപ്പോൾ പൊക്കിക്കൊണ്ട് നിൽക്കുന്നുണ്ടല്ലോ, നീ നിന്റെ വീട്ടിലെ കാര്യങ്ങൾ നോക്ക്, ഒരാൾ ഒരു പോസ്റ്റ് ഇട്ടാൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുക. അത് മനസ്സിലായില്ലെങ്കിൽ മിണ്ടാതിരിക്കുക, എന്തിനാ വെറുതെ ഓരോന്നു പറഞ്ഞ് പ്രാക്ക് വാങ്ങി കാൻസർ വന്ന് ചാകാൻ നിൽക്കുന്നത്. എന്റെ ഹസ്ബന്റിന്റെ കാര്യം ഞാൻ നോക്കിക്കോളാം, നീ നിന്റെ വീട്ടിലെ കാര്യങ്ങൾ നോക്ക്.’’–ബസന്തിയുടെ വാക്കുകൾ.
അതേസമയം ബസന്തിയുടെ വോയ്സ്നോട്ട് പങ്കുവച്ച് സരിത എന്ന യുവതി ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റ് ചുവടെ:
‘‘ഒരു സ്ത്രീയെ അഭിനന്ദിക്കുന്നുവെന്നേ വ്യാജനെ സ്ത്രീ വിരുദ്ധത എഴുതി വയ്ക്കുക. അത്തരം സ്ത്രീകൾ സമൂഹത്തിൽ ഉണ്ടോന്ന് ഉറപ്പില്ല എന്നാലും പറയുന്നുവെന്നാണ് പോസ്റ്റ്, സമൂഹത്തിൽ ഉണ്ടോന്ന് ഉറപ്പില്ലാത്ത കാര്യം എഴുതി വയ്ക്കണേൽ മിസ്റ്റർ കൂജയ്ക്ക് അത് സ്വന്തമായി ഉണ്ടായ അനുഭവം ആണോന്ന് സംശയം തോന്നിയത് ഒരു തെറ്റാണോ?
ഇങ്ങനെ ആശയങ്ങളോട് പൊരുത്തക്കേട് പറയുന്നവർക്ക് വരുന്നവരെ പ്രാകി കാൻസർ വരുത്തുന്ന ദിവ്യ ശക്തിയുള്ള കൂജയുടെ ഭാര്യയോടാണ്, നിങ്ങൾക്ക് അയാൾ എഴുതി വച്ചിരിക്കുന്നതിലെ തെറ്റ് എന്താണെന്ന് മനസ്സിലാക്കാൻ പറ്റാത്ത അജ്ഞത മനസിലാക്കാം. കാരണം സ്വന്തം ഭർത്താവ് എന്ത് പറഞ്ഞാലും അതിലെ തെറ്റും ശരിയും പറയാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ഉണ്ടോന്ന് അറിയില്ല. പക്ഷേ ഒരു സമൂഹത്തെ ബാധിക്കുന്ന കാര്യം പറയുമ്പോൾ തിരുത്തുക എന്നൊരു ധാർമികത ഉള്ളത് കൊണ്ട് പറയുന്നു ആരെങ്കിലും പ്രാകുമ്പോഴോ, ആരുടെയെങ്കിലും പ്രാക്ക് കിട്ടിയാലോ വരുന്ന രോഗം അല്ല ‘കാൻസർ’. സ്ത്രീവിരുദ്ധത പറഞ്ഞതും പോരാഞ്ഞിട്ട് കാൻസർ രോഗം ബാധിക്കുന്നത് ശാപം കിട്ടിയത് കൊണ്ടാണെന്നുള്ള സ്റ്റേറ്റ്മെന്റ് കൂടി.
എൻബി: എനിക്ക് മാത്രം അല്ല അവിടെ എതിർപ്പ് പ്രകടിപ്പിച്ച എല്ലാർക്കും ക്യാൻസർ വരുമെന്ന് ഇൻബോക്സിൽ കൂജ അറിയിച്ചിട്ടുണ്ട്
സരിതയ്ക്കു പിന്തുണയുമായി സഫി അലി താഹ എന്ന എഴുത്തുകാരിയുമെത്തി. ബസന്തിയുടെ വോയ്സ്നോട്ട് പങ്കുവച്ചായിരുന്നു സഫിയുടെ മറുപടി.
‘‘ഇതൊരു പോസ്റ്റിൽ അഭിപ്രായം പറഞ്ഞതിന് സരിത സരിന് കിട്ടിയ മറുപടിയാണ്. പോസ്റ്റ് എന്താണെന്ന് വെച്ചാൽ അങ്ങേയറ്റം സ്ത്രീ വിരുദ്ധതയാണ്. ചത്ത് കിടക്കുന്നവരും മറുപടി പറഞ്ഞുപോകും.കൂട്ടിക്കൽ ജയചന്ദ്രൻ എന്നൊരാൾ ഇട്ട പോസ്റ്റിൽ കമന്റ് ചെയ്ത എല്ലാവർക്കും പുള്ളിക്കാരന്റെ ഭാര്യ മറുപടി കൊടുത്തിട്ടുണ്ട്. അവർ ചിലതിൽ പ്രത്യേകിച്ചു പറയുന്നുണ്ട്, നമ്മളെ കാരണം നിങ്ങൾക്ക് റീച് കിട്ടുന്നു എങ്കിൽ നല്ലത് തന്നെയെന്ന്!!
എന്തായാലും എനിക്ക് റീച്ചും ഡോളറും ഒന്നും പ്രശ്നമല്ലാത്തതിനാൽ ഇതിവിടെ കിടക്കട്ടെ. ഒരു സ്ത്രീയെ ഇത്തരത്തിൽ ശപിക്കാൻ തനിക്ക് ആകുമെങ്കിൽ, തന്റെ ഭർത്താവ് എഴുതിയ വരികളിലെ മൂഡ് സ്വിങ്, പീരീഡ്‌സിലെ പ്രശ്നങ്ങൾ, സ്ത്രീ വിരുദ്ധത, ദൂരെയുള്ള ആണുങ്ങൾ മുഴുവൻ മറ്റുള്ളവരുടെ ഭാര്യമാരെ പാട്ടിലാക്കാൻ ഇരിക്കുന്ന കരിങ്കോഴി എന്നൊക്കെ പറഞ്ഞത് അയാളുടെ അനുഭവം തന്നെയായിരിക്കും എന്ന് പറയാൻ മറ്റുള്ളവർക്കും കഴിയുമല്ലോ!! അപരിചിതയായ ഒരു സ്ത്രീ പബ്ലിക്ക് പോസ്റ്റിൽ പ്രതികരിച്ചതിന് മറുപടിയായി ഇത്തരത്തിൽ ഒരു മറുപടി ഇട്ട കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യയുടെ മനോനില എന്താണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അയാൾ അത് എഴുതിയതിൽ ഒരു അതിശയവുമില്ല. കാരണം അയാളുടെ അനുഭവം എഴുതാൻ അയാൾക്ക് അധികാരമുണ്ടല്ലോ ‼ ഇല്ലെങ്കിൽ എന്തിനാണ് ആ സ്ത്രീ ഇങ്ങനെ മറുപടി കൊടുക്കുന്നത്??
എൻബി :ഞാൻ കമന്റ് ഇട്ടിട്ടുണ്ട്, എനിക്കും ഒരു മറുപടി അവർ തരുമെന്ന് പ്രതീക്ഷിക്കുന്നു. അവർ പറഞ്ഞ തരത്തിലൊരു അസുഖം ഈ ലോകത്ത് ആർക്കും വരാതിരിക്കാൻ പ്രാർഥിക്കുന്ന മനുഷ്യരാണ് എല്ലാവരും.
കഴിഞ്ഞ ദിവസം നടി മഞ്ജു വാരിയരെ പ്രശംസിച്ച്കൂട്ടിക്കൽ ജയചന്ദ്രൻ പങ്കുവച്ച കുറിപ്പ് ആണ് വിവാദമായി മാറിയത്. ബൈക്ക് ഓടിച്ച് ധനുഷ്കോടി പോയ മഞ്ജുവിന്റെ സാഹസികയാത്രയുമായി ബന്ധപ്പെട്ടായിരുന്നു ജയചന്ദ്രന്റെ കുറിപ്പ്. വീട്ടിൽ മടിപിടിച്ച് ഒതുങ്ങിക്കൂടി, സംശയരോഗികളായി കഴിയുന്ന ഭാര്യമാർ നമുക്കിടയിൽ ഉണ്ടെങ്കിൽ അത്തരക്കാർക്ക് അപവാദമാണ് മഞ്ജു വാരിയരെന്ന് നടന്‍ പറയുന്നു.
‘‘മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റവും, ബാക്കി പതിനഞ്ച് ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇടയ്ക്കെങ്ങാനും ഒരു ദിവസം കിട്ടിയാൽ അതിൽ പിസിഓഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ..ജീവിക്കാൻ സാഹസം വേണ്ടി വരുന്നതിനാൽ, യോജിച്ച് പോകാൻ പറ്റാത്ത ബന്ധത്തിൽ കടിച്ച് തൂങ്ങി ഭർത്താവ് കൊണ്ടു വരുന്ന ഭക്ഷണവും കഴിച്ച് അയാളെ സംശയരോഗിയാക്കി; മറ്റുള്ളവരുടെ ഭാര്യമാർക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരവുമായി ദൂരങ്ങളിൽ കാത്തിരിക്കുന്ന കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകൾ നമുക്കിടയിൽ ഉണ്ടെങ്കിൽ.. (ഉണ്ടോയെന്നറിയില്ല) 'ഉണ്ടെങ്കിൽ' അത്തരക്കാർക്ക് അപവാദമാണ് മഞ്ജുവാര്യർ!...
എൻബി: ഉള്ളത് അംഗീകരിക്കണം എന്ന മനോഭാവാർഥം എഴുതുന്നത്!’’–കൂട്ടിക്കൽ ജയചന്ദ്രന്റെ വാക്കുകൾ.