‘എന്റെ വീട്ടിൽ അദ്ദേഹം അതിഥിയായി വന്നു, ഒരു രാജാവ് എഴുന്നള്ളിയ പോലെ ഞങ്ങൾ സ്വീകരിച്ചു’: ഇളയരാജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൈതപ്രം Kithapram Damodaran Namboothiri Wishes Music Maestro Ilaiyaraaja on His Birthday
പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗീത സംവിധായകൻ ഇളയരാജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു. ഇളയരാജയുമൊത്തുള്ള പഴയ ചിത്രങ്ങൾ പങ്കുവെച്ച് കൈതപ്രം കുറിച്ചതിങ്ങനെയാണ്: ഇളയരാജ സംഗീതത്തിന്റെ അഭൗമ ചൈതന്യമാണെന്നും അദ്ദേഹത്തോടൊപ്പം ഇരുന്ന് ഗാനങ്ങൾ എഴുതുന്നത് ഒരു ഊർജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. 'കടൽ കാറ്റിൻ നെഞ്ചിൽ' എന്ന ഗാനത്തോടാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും, സത്യൻ അന്തിക്കാടിന്റെ 'പുതിയ തീരം' എന്ന ചിത്രത്തിലെ ഗാനവും പ്രിയപ്പെട്ടതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. തന്റെ ജീവിതത്തിന് ലൈഫ് നൽകിയത് ഇളയരാജയാണെന്ന് അദ്ദേഹം നേരിട്ട് പറഞ്ഞത് സന്തോഷം നൽകിയെന്നും, കോഴിക്കോട്ടെ വീട്ടിൽ ഇളയരാജ അതിഥിയായി വന്നതിനെക്കുറിച്ചും കൈതപ്രം ഓർത്തു. തന്റെ മകൻ ദീപുവിന് ഇളയരാജ 'സദാ സദാ' എന്ന ഗാനം പഠിപ്പിച്ചു പാടിപ്പിച്ചത് ദൈവാനുഗ്രഹമായി കരുതുന്നുവെന്നും, പിറന്നാൾ ദിനത്തിൽ കുടുംബത്തോടൊപ്പം അദ്ദേഹത്തിന്റെ പാദങ്ങളിൽ നമസ്കരിക്കുമെന്നും കൈതപ്രം ഹൃദയസ്പർശിയായി കുറിച്ചു.

സംഗീതജ്ഞൻ ഇളയരാജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ഇളയരാജയ്ക്കൊപ്പമുള്ള അപൂർവ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
‘രാജാസാർ സംഗീതത്തിന്റെ അഭൗമ ചൈതന്യമാണ്. അദ്ദേഹത്തിന്റെ കൂടെ ഇരുന്ന് എഴുതുക എന്നത് ഒരു ഊർജ്ജമാണ്. അദ്ദേഹം സംഗീതം ചെയ്ത ഒരുപാട് ഗാനങ്ങൾ എഴുതി. അതിൽ എന്തുകൊണ്ടോ കൂടുതലിഷ്ടം ‘കടൽ കാറ്റിൻ നെഞ്ചിൽ, കടലായി വളർന്ന...’ എന്ന ഗാനമാണ്. മൂകാംബിക ക്ഷേത്രസംബന്ധിയായ അനിലിന്റെ (അനിൽ നാഗേന്ദ്രൻ) ചിത്രത്തിൽ വീണ്ടും ഞങ്ങൾ ഒത്തുചേരുകയാണ്. സത്യൻ അന്തിക്കാടിന്റെ ‘പുതിയ തീരത്തിലെ’ ഗാനവും എനിക്കിഷ്ടമാണ്. ‘നാൻ കൊഞ്ചം രത്തം താൻ കൊടുത്തത്. അത്ക്ക് ലൈഫ് കൊടുത്തത് ഇവർ താൻ’ എന്ന് എന്റെ നേരെ നോക്കി പറഞ്ഞത്, എന്നെ ആനന്ദിപ്പിച്ചു. ആരാണത് പറഞ്ഞത്. എന്റെ രാജാസാർ.
കോഴിക്കോട്ടെ എന്റെ വീട്ടിൽ അദ്ദേഹം അതിഥിയായി വന്നിട്ടുണ്ട്. ഒരു രാജാവ് എഴുന്നള്ളിയ പോലെ ഞങ്ങൾ സ്വീകരിച്ചു. എന്റെ മകൻ ദീപുവിന് ‘സദാ സദാ’ എന്ന അദ്ദേഹത്തിന്റെ സ്വന്തം കൃതി പഠിപ്പിച്ച് പാടിച്ചത് അവന് കിട്ടിയ ദൈവാനുഗ്രഹമായി ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ഞങ്ങൾ കുടുംബസമേതം ആ പാദങ്ങളിൽ നമസ്കരിക്കുന്നു’ എന്നാണ് കൈതപ്രം കുറിച്ചത്.