‘അമ്മയെ തിരുത്താൻ വയ്യ, ഞാൻ എന്റെ കാര്യം നോക്കി പോകുന്നു...വെറുതെ വിടൂ...പ്ലീസ്’: അപേക്ഷയുമായി കിച്ചു
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മകനാണ് കിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ കിച്ചു ആരാധകർക്ക് പ്രിയങ്കരനാണ്. ഇപ്പോഴിതാ, സുധിയുടെ ഭാര്യ രേണു സുധിയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് സോഷ്യൽ മീഡിയ ലൈവിൽ കിച്ചു നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്. ലൈവിൽ,‘അമ്മ മീഡിയയോട് ഓവറായി സംസാരിക്കുന്നത്

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മകനാണ് കിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ കിച്ചു ആരാധകർക്ക് പ്രിയങ്കരനാണ്. ഇപ്പോഴിതാ, സുധിയുടെ ഭാര്യ രേണു സുധിയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് സോഷ്യൽ മീഡിയ ലൈവിൽ കിച്ചു നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്.
ലൈവിൽ,‘അമ്മ മീഡിയയോട് ഓവറായി സംസാരിക്കുന്നത് കുറയ്ക്കാൻ പറയുമോ’ എന്ന ചോദ്യത്തിന്, ‘അതിപ്പോ ഞാൻ എങ്ങനെയാ പറയുന്നത്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. അതിൽ കയറി എന്തെങ്കിലും പറയുന്നതെന്തിന്. ഞാൻ കുറച്ച് നല്ല കാര്യങ്ങൾ പറയുന്നില്ലേ. അത്രയേ ഉള്ളൂ. വേറൊരാളെ തിരുത്താനൊന്നും എന്നെക്കൊണ്ട് പറ്റത്തില്ല. ഞാൻ എന്റെ കാര്യം നോക്കി പോകുന്നു. അതിൽ എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ നിങ്ങൾ പറയൂ. നമുക്കതു തിരുത്താം. ഞാൻ ഇങ്ങനെയാണ്. ആർക്കും ഒരു ശല്യവുമില്ലാതെ എന്റെ എൻജോയ്മെന്റിൽ മുന്നോട്ട് പോകുന്നു. ഓരോ പ്രശ്നത്തിൽ കയറി ഇടപ്പെട്ട് എന്തിനാണ് വെറുതെ. അമ്മയെ തിരുത്താൻ എന്നെക്കൊണ്ടു വയ്യ. ഞാൻ എന്റെ കാര്യം നോക്കി പോക്കോളാം. അമ്മയ്ക്ക് അമ്മയുടേതായ ഒരുപാട് ഇഷ്ടങ്ങളുണ്ട്. അതിൽ തന്നെ നിൽക്കട്ടെ. അതിൽ കയറി ഞാൻ എന്തിന് ഇടപെടണം. അതിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല. കുറേനാളായി ഞാനിതൊക്കെ കേൾക്കുന്നു. ഞാൻ പറയുന്ന കാര്യങ്ങൾ വേറെ രീതിയിലേക്ക് മാറ്റുകയാണ്. കട്ട് ചെയ്ത് വിഡിയോകൾ ഇടുമ്പോൾ ഇത് കൂടി അതിൽ വരണം. ഞാൻ എന്റെ ഇഷ്ടം നോക്കി പോകട്ടെ. വെറുതെ വിടൂ പ്ലീസ്’ എന്നാണ് കിച്ചുവിന്റെ മറുപടി.