ഓർമകളിൽ ഉമ്മൻ ചാണ്ടിയുടെ അപരനും... രഘു കളമശേരി യാത്ര പറഞ്ഞു
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുകരിച്ച് മിമിക്രി വേദികളിൽ ശ്രദ്ധേയനായ കലാകാരൻ രഘു കളമശേരി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. കളമശേരി നേവൽ ബേസിലെ ഉദ്യോഗസ്ഥനായിരുന്നു. പി എസ് രഘു എന്നാണ് യഥാർത്ഥ പേര്. രഘു കളമശേരിയുടെ വിയോഗത്തിൽ വേദന പങ്കുവച്ച് നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ സോഷ്യൽ മീഡിയയിൽ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുകരിച്ച് മിമിക്രി വേദികളിൽ ശ്രദ്ധേയനായ കലാകാരൻ രഘു കളമശേരി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. കളമശേരി നേവൽ ബേസിലെ ഉദ്യോഗസ്ഥനായിരുന്നു. പി എസ് രഘു എന്നാണ് യഥാർത്ഥ പേര്.
രഘു കളമശേരിയുടെ വിയോഗത്തിൽ വേദന പങ്കുവച്ച് നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ സോഷ്യൽ മീഡിയയിൽ കുറിച്ചത് ശ്രദ്ധേയമാണ്.
കണ്ണൻ സാഗറിന്റെ കുറിപ്പ് വായിക്കാം –
ഏഷ്യാനെറ്റ് ചാനലിലെ ഏറ്റവും ജനപ്രീതി ആർജിച്ച, അന്നന്നത്തെ സമകാലീന സംഭവങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ, രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരുടെ രൂപഭാവവേഷവിധാനത്തോടെയും, പൊട്ടിച്ചിരിയുടേയും ഊറി ചിരിയുടേയും രസകൂട്ടുകൾ ചേർത്ത് ഏതാണ്ട് ആയിരത്തിനും മുകളിൽ എപ്പിസോഡുകൾ അവതരിപ്പിച്ചു രാഷ്ട്രീയത്തിലും സാമൂഹ്യസങ്കല്പത്തിലും മലയാളിയുടെ ജീവിതനിലവാരംപോലും ശക്തമായ എഴുത്തിലൂടെ വിളിച്ചുപറഞ്ഞു എല്ലാ മേഖലയിലുമുള്ളവർ പരസ്പരം പറഞ്ഞും ഒളിഞ്ഞും ചിരിച്ച പരിപാടിയിൽ കഴിവുറ്റ താരങ്ങൾ അണിനിരന്നു ഡയാനാ സിൽവാർസ്റ്റാറെന്ന സംവിധായിക ഒരുക്കിയ “സിനിമാല” എന്ന പരിപാടിയിലെ ശ്രെദ്ധേയനായ നടനും മിമിക്രി ആർട്ടിസ്റ്റും നന്മയുള്ള മനസുമുള്ള സുഹൃത്തും സഹപ്രവർത്തകനും വേർപിരിഞ്ഞ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിസാറിന്റെ അപരനായി ആദ്യമായി മിനിസ്‌ക്രീനിൽ നിറഞ്ഞിരുന്ന സഹോദരനുമായിരുന്ന രഘു കളമശേരി ഇനി ഓർമ്മകളിൽ ഒതുങ്ങും, ഇന്ന് അതിരാവിലെ അദ്ദേഹം ഈ ലോകത്തോട് യാത്രപറഞ്ഞു,
ചാനലിൽ ഞാൻ ചെയ്തിരുന്ന ചിലകഥാപാത്രങ്ങൾ കണ്ടു അദ്ദേഹം എന്നേ വിളിക്കുമായിരുന്നു ആശംസകൾ പറയുമായിരുന്നു അന്നും ഇന്നും ആ സൗഹൃദം ഒരു ഉത്തേജനമായിരുന്നു ഒരു പ്രോത്സാഹനമായിരുന്നു,
പ്രിയ സോദരന് വിട. ...
കണ്ണീർപ്രണാമം.