മകന്റെ വിയോഗത്തിൽ വേദന പങ്കുവച്ച് ഹൃദയം നുറുങ്ങും കുറിപ്പുമായി സീരിയൽ താരം ലക്ഷ്മി ദേവൻ. കഴിഞ്ഞ ദിവസമാണ് ലക്ഷ്മിയുടെ മകൻ അനശ്വർ അന്തരിച്ചത്. വാഹനാപകടത്തിലാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. ‘എന്റെ മോൻ… എന്റെ ജീവൻ, എന്റെ ശ്വാസം, എന്റെ രക്തം… ഇനി എനിക്ക് ഒന്നും വരാനില്ല. എന്റെ കുഞ്ഞ് ഒന്നും

മകന്റെ വിയോഗത്തിൽ വേദന പങ്കുവച്ച് ഹൃദയം നുറുങ്ങും കുറിപ്പുമായി സീരിയൽ താരം ലക്ഷ്മി ദേവൻ. കഴിഞ്ഞ ദിവസമാണ് ലക്ഷ്മിയുടെ മകൻ അനശ്വർ അന്തരിച്ചത്. വാഹനാപകടത്തിലാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. ‘എന്റെ മോൻ… എന്റെ ജീവൻ, എന്റെ ശ്വാസം, എന്റെ രക്തം… ഇനി എനിക്ക് ഒന്നും വരാനില്ല. എന്റെ കുഞ്ഞ് ഒന്നും പറയാതെ പോയി’ എന്നാണ് ലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്ന അനശ്വറിന് ഇലക്ട്രോണിക്സിൽ ഗവേഷണം നടത്താനും പഠനശേഷം ജപ്പാനിൽ പോകാനും വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നു ലക്ഷ്മി ഓർക്കുന്നു. മകൻ ഫോട്ടോകൾ എടുക്കാൻ ഇഷ്ടപ്പെടാത്ത പ്രകൃതക്കാരനായിരുന്നെന്നും എന്നാൽ നിധി പോലെ കിട്ടിയ ചില ചിത്രങ്ങൾ പങ്കുവയ്ക്കുകയാണെന്നും ലക്ഷ്മി കുറിച്ചു. മകന്റെ പഴയ ചില ഫോട്ടോകളും വിഡിയോയും ലക്ഷ്മി പങ്കുവച്ചു.

ADVERTISEMENT

‘എന്റെ കുഞ്ഞ് ഒന്നും പറയാതെ പോയി. അനശ്വർ... ഒരുപാട് നേടാൻ അവൻ ആഗ്രഹിച്ചു. ഇലക്‌ട്രോണിക്‌സിൽ അവൻ പരീക്ഷണങ്ങൾ നടത്തുമായിരുന്നു. പഠനത്തിനുശേഷം ജപ്പാനിൽ പോകാനും സാങ്കേതിക വിദ്യകളിൽ കൂടുതൽ ഗവേഷണം നടത്താനും എന്റെ കുഞ്ഞ് വല്ലാതെ ആഗ്രഹിച്ചു. ഒന്നും സംഭവിച്ചില്ല.

അവൻ പലപ്പോഴും എന്നെ കളിയാക്കാറുണ്ടായിരുന്നു. എന്റെ വിഡ്ഢിത്തത്തിന് അവൻ പലപ്പോഴും എന്നെ കളിയാക്കുമായിരുന്നു. എനിക്കുണ്ടായ ഏറ്റവും വലിയ ദുരന്തം ഇതാണ്. എന്നേക്കും എന്റെ ഏക മകൻ. ഒരുപാട് പറയാനുണ്ട്. ഒന്നും പറ്റുന്നില്ല. എനിക്ക് നിധിപോലെ കിട്ടിയ കുറച്ച് ഫോട്ടോസുണ്ട്.

ADVERTISEMENT

അവന് ഫോട്ടോസ് പോസ്റ്റ് ചെയുന്നത് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് ഞാൻ ചെയ്യാറില്ലായിരുന്നു. ഫോട്ടോ എടുക്കാൻ വിളിച്ചാലും അവൻ വരില്ലായിരുന്നു. ഇനി ഇപ്പോ... എനിക്ക്... അവൻ ഉണ്ട്. വരും...’.– ലക്ഷ്മി കുറിച്ചു.

ഭ്രമണം, കാര്യം നിസ്സാരം തുടങ്ങിയ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയാണ് ലക്ഷ്മി ദേവൻ. തിരക്കഥാ രചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഹാപ്പി കപ്പിൾസ് എന്ന സീരിയലിലാണ് ലക്ഷ്മി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആലീസ് എന്നാണ് ലക്ഷ്മിയുടെ കഥാപാത്രത്തിന്റെ പേര്.

ADVERTISEMENT
Lakshmi Devan Shares Cherished Memories of Her Late Son:

Actress Lakshmi Devan Mourns the Loss of Her Son Heartbreaking Note from Lakshmi Devan After Son's Untimely Demise Anashwar's Dreams and Aspirations Remembered by Mother Lakshmi Devan Lakshmi Devan Shares Cherished Memories of Her Late Son Tributes Pour In for Lakshmi Devan's Son, Anashwar

ADVERTISEMENT