‘ഇപ്പോൾ എന്റെ പേരിൽ കേസായി, ഇതിലൊന്നും എന്നെ വലിച്ചിടരുതെന്നു പണ്ടേ ഞാൻ പറഞ്ഞിരുന്നു’: കിച്ചു സുധി Kichu Rahul Responds to Legal Notice
നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിനു സന്നദ്ധസംഘടന വീട് വച്ചു നൽകിയിരുന്നു. എന്നാൽ ഈ വീട് ചോരുന്നു എന്ന ആരോപണവുമായി സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി രംഗത്തെത്തിയിരുന്നു. പിന്നാലെ, വീട് വയ്ക്കാൻ സ്ഥലം കൊടുത്ത ബിഷപ്പ് നോബിൾ ഫിലിപ്പ്

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിനു സന്നദ്ധസംഘടന വീട് വച്ചു നൽകിയിരുന്നു. എന്നാൽ ഈ വീട് ചോരുന്നു എന്ന ആരോപണവുമായി സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി രംഗത്തെത്തിയിരുന്നു. പിന്നാലെ, വീട് വയ്ക്കാൻ സ്ഥലം കൊടുത്ത ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലില്‍ രേണുവിനെതിരെ ആരോപണങ്ങളുമായെത്തി.
ഇപ്പോഴിതാ, കൊല്ലം സുധിയുടെ മക്കൾക്കായി ദാനം നൽകിയ ഭൂമിയുടെ ആധാരം റദ്ദ് ചെയ്യാൻ ബിഷപ്പ് നോബിൾ ഫിലിപ്പ് നിയമപരമായി നീങ്ങിയതിന്റെ വാർത്തകളാണ് ചർച്ചയാകുന്നത്. രേണു സുധി നിരന്തരമായി അപമാനിക്കുന്ന തരത്തിൽ വിഡിയോ ചെയ്തതാണ് ബിഷപ്പ് നിയമനടപടി സ്വീകരിക്കാൻ കാരണമായതത്രേ. രേണു സുധിയുടേയും സുധിയുടെ മൂത്തമകൻ കിച്ചു എന്നറിയപ്പെടുന്ന രാഹുലിന്റേയും പേരിലാണ് വക്കീൽ നോട്ടീസ്.
ഒരു വിഷയത്തിലും ഇടപെടാത്ത തന്നെയാണ് ഇപ്പോൾ കേസിലേക്ക് വലിച്ചിട്ടിരിക്കുന്നതെന്നാണ് ഇതിൽ കിച്ചുവിന്റെ മറുപടി. വീട് തന്നവരേയും സ്ഥലം തന്നവരേയും ഈ നിമിഷം വരയും താൻ അധിക്ഷേപിച്ചിട്ടില്ലെന്നും കിച്ചു.
അമ്മയുടെയും എന്റേയും പേരിലാണ് കേസായിരിക്കുന്നത്. ബിഷപ്പാണ് കേസ് കൊടുത്തത്. അദ്ദേഹത്തെ സപ്പോർട്ട് ചെയ്ത് മാത്രമെ ഞാൻ സംസാരിച്ചിട്ടുള്ളൂ. ലൈവ് ചെയ്തപ്പോൾ ഇതുമായി ബന്ധപ്പെട്ട് ചോദ്യം വന്നിരുന്നു. അപ്പോഴും ഞാൻ പറഞ്ഞത് വീടിന്റെ കാര്യം നോക്കേണ്ടത് അവിടെ താമസിക്കുന്നവരായ ഞങ്ങളാണെന്നാണ്. അത് ദാനമായി തന്നവർക്ക് ഉത്തരവാദിത്വം ഇല്ലെന്നും പറഞ്ഞിരുന്നു. എന്നിട്ടും എന്റെ പേരിൽ കേസായി. വളരെ അധികം നന്ദിയുണ്ട്. പണ്ടേ ഞാൻ പറഞ്ഞിരുന്നു ഇതിലൊന്നും എന്നെ വലിച്ചിടരുത്, ഞാൻ ഇക്കാര്യത്തിലൊന്നും ഇല്ലെന്ന്. വക്കീൽ നോട്ടീസ് വന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. വളരെ സന്തോഷമുണ്ട്. ഒരു കാര്യത്തിലും ഇടപെടാതെയിരുന്നിട്ടും എന്റെ പേരിൽ കേസായല്ലോ. എന്റെ സൈഡിൽ നിന്ന് ഒരു മറുപടി വേണമല്ലോ. അതിന്റെ ഭാഗമായിട്ടാണ് ഈ വിഡിയോ ഇടുന്നത്. വീട് വെച്ച് തന്നവരേയോ സ്ഥലം തന്നവരേയോ ഞാൻ മോശമായി ഒന്നും പറഞ്ഞിട്ടില്ല. എല്ലാവർക്കും വളരെ നന്ദി. നല്ലൊരു കാര്യമാണ് ഞങ്ങൾക്ക് ചെയ്ത് തന്നിരിക്കുന്നത്. എനിക്ക് അതിൽ സന്തോഷം മാത്രമേയുള്ളൂ. എന്റെ പേരിലാണ് വീട് എന്നതുകൊണ്ടാകും എനിക്ക് കൂടി വക്കീൽ നോട്ടീസ് വന്നതെന്ന് തോന്നുന്നു. എന്താകുമെന്ന് നോക്കാം... വേറെ വഴിയില്ല. ഇങ്ങനെയൊക്കെ പ്രശ്നമായി തീരുമെന്ന് കരുതിയില്ല. എല്ലാം പെട്ടന്നായിരുന്നു. കടയിൽ ജ്യൂസ് കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് കേസായി എന്ന് അറിഞ്ഞത്. കോട്ടയം വരെ ഇനി പോകേണ്ടി വരും. ഞാൻ താമസിക്കുന്നതും പഠിക്കുന്നതും എല്ലാം കൊല്ലത്താണ്. ഒരു കാര്യവുമില്ലാത്ത ഒന്നാണ് ഇത്. ഇനി വരുന്നിടത്ത് വെച്ച് കാണാം. അതേ പറ്റൂ എന്നാണ് കിച്ചു പറഞ്ഞത്.