‘ഭക്ഷണം ഉണ്ടാക്കി കാത്തിരിക്കുകയായിരുന്നു...പക്ഷേ അവൻ എന്റെ ചങ്കും പറിച്ചങ്ങ് പോയി...’: ഹൃദയം നുറുങ്ങും കുറിപ്പുമായി ലക്ഷ്മി ദേവൻ Lakshmi Devan's Heartbreaking Tribute to Son
മകന്റെ വിയോഗത്തിൽ വേദന പങ്കുവച്ച് ഹൃദയം നുറുങ്ങും കുറിപ്പുമായി സീരിയൽ താരം ലക്ഷ്മി ദേവൻ. അടുത്തിടെയാണ് ലക്ഷ്മിയുടെ മകൻ അനശ്വർ അന്തരിച്ചത്. വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. ‘ഏതോ ഒരു പേപ്പറിൽ എന്തൊക്കെയോ കുത്തിക്കുറിച്ച്. മോനോട് സംസാരിച്ചാൽ അവനു കേൾക്കാൻ പറ്റുമോ? അറിയൂല്ല. എനിക്ക് വട്ടാണ് അല്ലേ....?

മകന്റെ വിയോഗത്തിൽ വേദന പങ്കുവച്ച് ഹൃദയം നുറുങ്ങും കുറിപ്പുമായി സീരിയൽ താരം ലക്ഷ്മി ദേവൻ. അടുത്തിടെയാണ് ലക്ഷ്മിയുടെ മകൻ അനശ്വർ അന്തരിച്ചത്. വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്.
‘ഏതോ ഒരു പേപ്പറിൽ എന്തൊക്കെയോ കുത്തിക്കുറിച്ച്.
മോനോട് സംസാരിച്ചാൽ അവനു കേൾക്കാൻ പറ്റുമോ? അറിയൂല്ല.
എനിക്ക് വട്ടാണ് അല്ലേ....?
അങ്ങനെ എങ്കിലും ഞാൻ സമാദാനിക്കട്ടേ...’ എന്നാണ് ലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
‘നമ്മൾ എന്തൊക്കെ പ്രതീക്ഷിച്ചാലും, എന്തൊക്കെ ആഗ്രഹിച്ചാലും, നിയോഗം അത് വല്ലാത്ത ഒരു സംഭവം ആണല്ലേ...നിമിഷങ്ങൾ കൊണ്ട് എല്ലാം പറിച്ചെടുത്തു.
വൈകിട്ട് കഴിക്കാനുള്ള food ഉണ്ടാക്കി മോനെ കാത്തിരിക്കുയായിരുന്നു...വന്നത് ഒരു phone call..
ചെറിയ ചെറിയ കാര്യങ്ങൾക്കു ദൈവത്തിനോട് പരിഭവിച്ച എനിക്ക് ഇനി പ്രാർത്ഥിക്കാൻ, ചോദിക്കാൻ ഒരു കാര്യവും ഇല്ല...ഇനി എന്ത് നേടാൻ...?. എന്റെ ചങ്കുo പറിച്ച് അവൻ പോയി’ എന്നു മറ്റൊരു പോസ്റ്റിൽ ലക്ഷ്മി കുറിച്ചിരിക്കുന്നു.
എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്ന അനശ്വറിന് ഇലക്ട്രോണിക്സിൽ ഗവേഷണം നടത്താനും പഠനശേഷം ജപ്പാനിൽ പോകാനും വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നു ലക്ഷ്മി മുൻപ് പറഞ്ഞിരുന്നു. മകൻ ഫോട്ടോകൾ എടുക്കാൻ ഇഷ്ടപ്പെടാത്ത പ്രകൃതക്കാരനായിരുന്നെന്നും എന്നാൽ നിധി പോലെ കിട്ടിയ ചില ചിത്രങ്ങൾ പങ്കുവയ്ക്കുകയാണെന്നും ലക്ഷ്മി കുറിച്ചു. മകന്റെ പഴയ ചില ഫോട്ടോകളും വിഡിയോയും ലക്ഷ്മി പങ്കുവച്ചിരുന്നു.
ഭ്രമണം, കാര്യം നിസ്സാരം തുടങ്ങിയ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയാണ് ലക്ഷ്മി ദേവൻ. തിരക്കഥാ രചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഹാപ്പി കപ്പിൾസ് എന്ന സീരിയലിലാണ് ലക്ഷ്മി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആലീസ് എന്നാണ് ലക്ഷ്മിയുടെ കഥാപാത്രത്തിന്റെ പേര്.