‘ഇവന് എന്റെ വയറ്റില്‍ നിന്നാണ് വന്നത്, ഒരു പരിധി കഴിഞ്ഞുള്ള ഉപദേശങ്ങള്‍ എനിക്കിഷ്ടമല്ല’: പ്രതികരിച്ച് ദിയ കൃഷ്ണ Diya Krishna Addresses Parenting Advice Overload on Social Media
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഇൻഫ്ലുവൻസറാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ കൂടിയായ ദിയ കൃഷ്ണ. ഭർത്താവ് അശ്വിൻ ഗണേശിനും മകൻ ഓമിക്കുമൊപ്പമുള്ള ദിയയുടെ വിഡിയോസിനും ചിത്രങ്ങൾക്കുമൊക്കെ വലിയ സ്വീകാര്യതയാണ്. ഇപ്പോഴിതാ, കുഞ്ഞിനെ വളര്‍ത്താന്‍ ഉപദേശം തരുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയ. സോഷ്യല്‍

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഇൻഫ്ലുവൻസറാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ കൂടിയായ ദിയ കൃഷ്ണ. ഭർത്താവ് അശ്വിൻ ഗണേശിനും മകൻ ഓമിക്കുമൊപ്പമുള്ള ദിയയുടെ വിഡിയോസിനും ചിത്രങ്ങൾക്കുമൊക്കെ വലിയ സ്വീകാര്യതയാണ്.
ഇപ്പോഴിതാ, കുഞ്ഞിനെ വളര്‍ത്താന്‍ ഉപദേശം തരുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയ. സോഷ്യല്‍ മീഡിയയിലുടെ ജീവിതം അമിതമായി തുറന്നു കാണിക്കാന്‍ താനിപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു പരിധിക്കപ്പുറമുള്ള ഉപദേശങ്ങള്‍ തനിക്ക് ഇഷ്ടമല്ലെന്നും ദിയ പുതിയ വിഡിയോയിൽ പറയുന്നു.
‘കുട്ടിയോടൊപ്പമുള്ള ജീവിതം അമിതമായി കാണിക്കേണ്ടന്നാണ് എന്റെ കാഴ്ചപ്പാട്. ഒരുപാട് അഭിപ്രായങ്ങള്‍ വരും. കുഞ്ഞിന് അത് കൊടുക്കരുത്, ഇത് കൊടുക്കരുത്, അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത്... ഇങ്ങനെ ഒരുപാട് അഭിപ്രായങ്ങള്‍ വരും. എല്ലാ വീടുകളിലും കുഞ്ഞുങ്ങളുണ്ട്. എല്ലാവരും ഓരോ രീതിയിലാണ് കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. ഓരോരുത്തര്‍ക്കും അവരവരുടേതായ രീതികളുണ്ട്. അത് നമ്മള്‍ വളര്‍ന്നു സാഹചര്യങ്ങളും നമ്മളുടെ രീതികളും അനുസരിച്ചിരിക്കും.
എല്ലാത്തിനുമുപരിയായി ഇവന്‍ എന്റെ വയറ്റില്‍ നിന്നാണ് വന്നത്. ഇവന് ഇഷ്ടമില്ലാത്തത് എന്താണ്, ഇഷ്ടമുള്ളത് എന്താണ്, എന്തിട്ടാല്‍ കരയും, എന്ത് ഇട്ടാല്‍ കരയില്ല എന്നൊക്കെ എനിക്കറിയാം. ഈ ലോകത്തിലെ എല്ലാവരേക്കാളും കൂടുതലായി... ഒരു പരിധി കഴിയുമ്പോഴേക്കും ഉപദേശങ്ങള്‍ എനിക്ക് ഇഷ്ടമല്ല’.– ദിയ പറയുന്നു.
കഴിഞ്ഞ കുറച്ചു കാലമായി താൻ എന്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്നത് എന്ന ആരാധകരുടെ ചോദ്യത്തിന്, കുഞ്ഞിനെ വളർത്തുന്നതുമായി ബന്ധപ്പെട്ട് സൈബർ ഇടങ്ങളിൽ നിന്ന് നേരിടേണ്ടി വരുന്ന അമിത ഉപദേശങ്ങളാണ് ഇടവേളയ്ക്ക് പ്രധാന കാരണമെന്ന് ദിയ തുറന്നു പറയുന്നു.
‘നമ്മൾ ചെയ്യുന്ന വിഡിയോ ആരെയും ദ്രോഹിക്കുന്നില്ലെങ്കിൽ, അതിൽ വന്ന് നെഗറ്റീവ് കമന്റുകൾ ഇടാതിരിക്കുക. നല്ലതൊന്നും പറയാനില്ലെങ്കിൽ മിണ്ടാതിരിക്കുന്നതാണ് നല്ലത്. ഞാൻ കുറച്ചു കാലം വ്ലോഗ് എടുക്കാതിരുന്നതിന് പ്രധാന കാരണം ഇതാണ്. നമ്മളൊരു തുറന്ന പുസ്തകം പോലെ ജീവിക്കുമ്പോൾ മറ്റുള്ളവർ അവരുടെ വീട്ടിലെ രീതികൾ എന്റെ കുഞ്ഞിന്റെ മേലും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. ആ ചിന്താഗതി തെറ്റാണ്. എന്റെ കുഞ്ഞ് ഇവിടെ സുഖമായും സന്തോഷമായും ഇരിക്കുന്നു. ഇടയ്ക്ക് ഒന്ന് കരയുമെങ്കിലും മൊത്തത്തിൽ അവൻ നല്ല ഹാപ്പിയാണ്’.- ദിയ കൃഷ്ണ പറയുന്നു.