മലയാളി പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് അഭിനേതാക്കളും വ്ലോഗർമാരുമായ പ്രിയ മോഹനും നിഹാല്‍ പിള്ളയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരെ അറിയിക്കുക പതിവാണ്. ഇപ്പോഴിതാ, ഗോവൻ യാത്ര കഴിഞ്ഞു മടങ്ങും വഴിയുണ്ടായ അപകടത്തെക്കുറിച്ച് നിഹാലും പ്രിയയും യൂ ട്യൂബ് ചാനലിൽ

മലയാളി പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് അഭിനേതാക്കളും വ്ലോഗർമാരുമായ പ്രിയ മോഹനും നിഹാല്‍ പിള്ളയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരെ അറിയിക്കുക പതിവാണ്.

ഇപ്പോഴിതാ, ഗോവൻ യാത്ര കഴിഞ്ഞു മടങ്ങും വഴിയുണ്ടായ അപകടത്തെക്കുറിച്ച് നിഹാലും പ്രിയയും യൂ ട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെ വെളിപ്പെടുത്തിയതാണ് വൈറൽ. വിമാനത്താവളത്തിൽ നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് കാർ അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ പ്രിയയുടെ നടുവിനും നിഹാലിന്റെ തലയ്ക്കും ചെറിയ വേദനയുണ്ടായി.

ADVERTISEMENT

‘അതിന്റെ ചെറിയ ഷോക്കിലാണ് ഞങ്ങൾ. എന്തൊരു ഇടിയായിരുന്നു...സീറ്റ് ബെൽറ്റ് ഇട്ടതു കൊണ്ട് ഒന്നും പറ്റിയില്ല. സിഗ്നലിൽ വണ്ടി നിർത്തിയിട്ടിരിക്കുകയായിരുന്നു. ബാക്കിൽ ഒരു പയ്യനായിരുന്നു, അവന്റെ വണ്ടി നല്ല സ്പീഡിൽ വന്നിടിക്കുകയായിരുന്നു. ഞങ്ങളുടെ ഡ്രൈവർ ബ്രേക്കിൽ തന്നെ കാൽ വച്ചതുകൊണ്ട് ഞങ്ങളുടെ വണ്ടി മുന്നിലുള്ള വാഹനത്തിൽ പോയി ഇടിച്ചില്ല. നല്ല സ്പീഡിലുള്ള ഇടിയായിരുന്നു. കാരണം ബംബർ ചളുങ്ങി. പെട്ടിയെടുക്കാൻ പറ്റുന്നില്ലായിരുന്നു. ഒരുപാട് നേരം ഇടിച്ചശേഷമാണ് ഡിക്കി തുറന്ന് പെട്ടി പുറത്തെടുത്തത്. ലൈറ്റ് അടക്കം പോയി. കാർ ഓടിക്കൊണ്ടിരിക്കുകയായിരുന്നുവെങ്കിൽ വലിയൊരു അപകടമായി മാറിയേനെ.

അപകടം നടന്ന സമയത്ത് ഒന്നും അനുഭവപ്പെട്ടിരുന്നില്ല. എന്നാലിപ്പോൾ തലയിൽ ഒരു മരവിപ്പൊക്കെ തോന്നി തുടങ്ങി. പ്രിയയ്ക്ക് നടുവിന് വേദന തുടങ്ങി. കുറച്ച് കഴിയുമ്പോഴാണ് മനസിലാവുന്നത്. എല്ലാവരും യാത്ര ചെയ്യുമ്പോൾ മറക്കാതെ സീറ്റ് ബെൽറ്റ് ഇടണമെന്ന് ഞാൻ ഓർമിപ്പിക്കുന്നു. കാറിന്റെ പിറക് വശം പൂർണ്ണമായും നശിച്ചു. നന്നാക്കിയെടുക്കാൻ നല്ലൊരു എക്സ്പെൻസ് വരും.

ADVERTISEMENT

എന്നാലും കുഴപ്പമില്ല. അതിലും പോസിറ്റീവ് കണ്ടെത്താൻ ശ്രമിക്കുന്നു. കാരണം അപകടം സംഭവിച്ചിട്ടും നമ്മൾ സേഫാണ്. മകൻ വേദു ഞങ്ങൾക്കൊപ്പം ഇല്ലാതിരുന്നത് ഭാഗ്യമായി. ബാക്കിൽ ഇരിക്കുമ്പോൾ പലരും സീറ്റ് ബെൽറ്റ് ഇടാറില്ല. ഞങ്ങൾ സീറ്റ് ബെൽറ്റ് ഇട്ടിരുന്നത് കൊണ്ട് രക്ഷയായി. കാറിന് പകരം ഒരു ബസ്സായിരുന്നു ബാക്കിൽ ഇടിച്ചിരുന്നെങ്കിലോ... കാറിന്റെയും നമ്മുടേയും അവസ്ഥ ആലോചിച്ച് നോക്കൂ. അതുകൊണ്ട് എല്ലാവരും മറക്കാതെ സീറ്റ് ബെൽറ്റിടുക. അപകടം പ്രതീക്ഷിക്കാതെ സംഭവിക്കുന്നതാണ്. ഈ അപകടം ഞങ്ങൾക്കൊരു പാഠമാണ് എന്ന് പറഞ്ഞാണ് നിഹാലും പ്രിയയും വിഡിയോ അവസാനിപ്പിച്ചത്.

Priya Mohan and Nihaal Pillai's Shocking Car Accident After Goa Trip:

Celebrity couple Priya Mohan and Nihaal Pillai shared their recent car accident experience after returning from a Goa trip. They emphasized the importance of seatbelts, as wearing them protected them from serious injuries during the collision.

ADVERTISEMENT