‘എന്റെ ജീവിതത്തിലൂടെ കടന്നു പോയ കാര്യങ്ങൾ എല്ലാവർക്കും അറിയാം, ഞാൻ ഏറ്റവും വലിയ ഒരു തീരുമാനമെടുക്കുകയാണ്’: വിഡിയോ വൈറൽ Actress Rekha Ratheesh Announces Major Life Decision
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി രേഖ രതീഷ്. ശ്രദ്ധേയമായ നിരവധി റോളുകളിലൂടെ സീരിയൽ രംഗത്ത് തിളങ്ങുകയാണ് താരം. ഇപ്പോഴിതാ, രേഖ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയാണ് വൈറലാകുന്നത്. ‘‘എന്റെ ജീവിതത്തിൽ ഇന്ന് ഞാൻ ഏറ്റവും വലിയ ഒരു തീരുമാനമെടുക്കുകയാണ്. എന്റെ ജീവിതത്തിലൂടെ കടന്നു പോയ

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി രേഖ രതീഷ്. ശ്രദ്ധേയമായ നിരവധി റോളുകളിലൂടെ സീരിയൽ രംഗത്ത് തിളങ്ങുകയാണ് താരം. ഇപ്പോഴിതാ, രേഖ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയാണ് വൈറലാകുന്നത്.
‘‘എന്റെ ജീവിതത്തിൽ ഇന്ന് ഞാൻ ഏറ്റവും വലിയ ഒരു തീരുമാനമെടുക്കുകയാണ്. എന്റെ ജീവിതത്തിലൂടെ കടന്നു പോയ കാര്യങ്ങൾ എല്ലാവർക്കും അറിയാം, വേദനയും നിശബ്ദതയും, ഒരുപാട് ചോദ്യങ്ങളും. ഇനി വരുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ തീരുമാനം’’ എന്നാണ് വിഡിയോയിൽ രേഖ രതീഷ് പറയുന്നത്. പിന്നാലെ നടനും സുഹൃത്തുമായ ഈശ്വറുമായി താരം വിഡിയോ കോളിൽ സംസാരിക്കുന്നതും വിഡിയോയിൽ കാണാം. ‘എ ന്യൂ ചാപ്റ്റർ’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. എന്താണ് വിഡിയോയുടെ പിന്നിലെ വിശേഷമെന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. ഇതൊരു പ്രൊമോ വിഡിയോ ആണെന്നും അതല്ല, ജീവിതത്തിലെ ചില വലിയ തീരുമാനങ്ങളുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളുടേതാണെന്നും ചർച്ചകളുണ്ട്. അടുത്ത വിഡിയോയിൽ എന്താണ് സംഭവമെന്നു വെളിപ്പെടുത്താമെന്നും താരം കുറിച്ചിട്ടുണ്ട്. ‘Many are seeing this moment as something personal — but the real meaning will be revealed in the next episode’ എന്നാണ് വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. അതേ സമയം ഈശ്വറിനൊപ്പമുള്ള ഒരു റീൽസ് വിഡിയോ താരം അതിനു ശേഷം പങ്കിട്ടിരുന്നു. ഇരുവരും ചേർന്ന് ഒരു ഗാനം ആലപിക്കുന്നതാണ് വിഡിയോയിൽ.