‘അവന്റെ അച്ഛൻ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല’: അനുശ്രീയുടെ മറുപടി വീണ്ടും ചർച്ചയാകുന്നു Former Child Star Anushree Opens Up About Single Motherhood
ബാലതാരമായി അഭിനയ ലോകത്തേക്കെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ അഭിനേത്രിയാണ് പ്രകൃതി എന്ന അനുശ്രീ. ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലില്‍ ജിത്തുമോൻ എന്ന കഥാപാത്രത്തിലൂടെ സീരിയൽ രംഗത്തു താരമായ അനുശ്രീ തുടർന്നു ധാരാളം സീരിയലുകളുടെ ഭാഗമായി. നായികയായും സഹനടിയായും നിറഞ്ഞു നിൽക്കവേയായിരുന്നു വിവാഹം. സീരിയൽ

ബാലതാരമായി അഭിനയ ലോകത്തേക്കെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ അഭിനേത്രിയാണ് പ്രകൃതി എന്ന അനുശ്രീ. ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലില്‍ ജിത്തുമോൻ എന്ന കഥാപാത്രത്തിലൂടെ സീരിയൽ രംഗത്തു താരമായ അനുശ്രീ തുടർന്നു ധാരാളം സീരിയലുകളുടെ ഭാഗമായി. നായികയായും സഹനടിയായും നിറഞ്ഞു നിൽക്കവേയായിരുന്നു വിവാഹം. സീരിയൽ ക്യാമറാമാൻ വിഷ്ണുവായിരുന്നു താരത്തിന്റെ ജീവിതപങ്കാളി. ഇരുവർക്കും ഒരു മകനുണ്ട്. ആരവ് എന്നാണ് പേര്.
വിവാഹമോചനത്തിനു ശേഷം സോഷ്യൽ മീഡിയയിൽ തീരേ സജീവമല്ല താരം. മകൻ ആരവിന്റെ പിറന്നാൾ ദിനത്തിൽ കഴിഞ്ഞ വർഷം പങ്കുവച്ച ഒരു വിഡിയോയാണ് അവസാനത്തെ പോസ്റ്റ്. മകനെ മടിയിലിരുത്തി ‘കണ്ണാംതുമ്പീ പോരാമോ....എന്നോടിഷ്ടം കൂടാമോ...’ എന്ന പാട്ട് പാടുന്ന വിഡിയോയാണ് അനുശ്രീ പോസ്റ്റ് ചെയ്തത്. നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തിയത്.
ഇപ്പോഴിതാ, ആ വിഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റും അതിനു അനുശ്രീ നൽകിയ മറുപടിയുമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘അച്ഛന്റെ കുട്ടി’ എന്നൊരാൾ കമന്റിട്ടതിന്, ‘ആരവിന്റെ അച്ഛൻ വിഷ്ണുവാണെന്ന് എല്ലാവർക്കും അറിയാം, ഒന്നും മാറാൻ പോകുന്നില്ല, പക്ഷേ ഒരു കാര്യം ഓർക്കുക, ഞാൻ എന്റെ മകനെ വളർത്തുന്നു, അതിനാൽ അവന്റെ അച്ഛൻ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല, അതിനാൽ അവൻ എന്റെ കുഞ്ഞും എന്റെ ആൺകുട്ടിയുമാണ്’ എന്നാണ് അനുശ്രീ മറുപടി കുറിച്ചത്.
ഈ കമന്റാണ് ഇപ്പോൾ വൈറലാകുന്നത്. ഇടയ്ക്ക് അമ്മയ്ക്കും മകനുമൊപ്പം യൂട്യൂബ് വിഡിയോകളുമായി അനുശ്രീ സജീവമായിരുന്നു.