സീരിയല്‍ നടി രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ. കഴിഞ്ഞ ദിവസം രേഖ പങ്കുവച്ച വിഡിയോ വൈറലായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി താൻ കടുത്ത മാനസിക സമ്മർദത്തിലാണെന്നും യൂട്യൂബ് ചാനലുകള്‍ തന്നെ തേജോവധം ചെയ്യുകയാണെന്നുമാണ് രേഖ പറഞ്ഞത്. ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ. സോഷ്യൽമീഡിയ

സീരിയല്‍ നടി രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ. കഴിഞ്ഞ ദിവസം രേഖ പങ്കുവച്ച വിഡിയോ വൈറലായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി താൻ കടുത്ത മാനസിക സമ്മർദത്തിലാണെന്നും യൂട്യൂബ് ചാനലുകള്‍ തന്നെ തേജോവധം ചെയ്യുകയാണെന്നുമാണ് രേഖ പറഞ്ഞത്.

‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ. സോഷ്യൽമീഡിയ ബുള്ളിയിങ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങൾ? അഞ്ചു കല്യാണം സാരിമാറുന്ന പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോ ? എപ്പോ കയറ്റി വിട്ടൂന്ന് ചോദിച്ചാൽ പോരെ റോക്കറ്റിൽ. നിങ്ങൾ ഒരു പബ്ലിക് ആയത് കൊണ്ടാണ് ഇത്രയ്ക്കും ടെൻഷൻ. കുറച്ച് നാൾ സോഷ്യൽ മീഡിയ ഉപയോഗിക്കാതെ സന്തോഷമായി ഇരിക്കൂ...എല്ലാം ശരിയാകും’ എന്നാണ് സത്യഭാമ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ADVERTISEMENT

മൂന്ന് മാസത്തോളമായി ഒരു കൂട്ടം യൂട്യൂബേഴ്സ് മോശം ക്യാപ്ഷനുകൾ കൊടുത്ത് തന്നെപ്പറ്റി വിഡിയോ പോസ്റ്റ് ചെയ്യുകയാണെന്നും അവരെല്ലാവരും തന്നെ ജീവിക്കാൻ അനുവദിക്കാതെ സമ്മർദത്തിലാക്കുകയാണെന്നും ഇത്രയും മാനസിക സമ്മർദം തനിക്കു താങ്ങാനാകുന്നില്ലെന്നുമാണ് രേഖ രതീഷ് കഴിഞ്ഞദിവസം പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെ മെൻഷൻ ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് താരം ഇതു പറയുന്നത്. 9 മാസമായി ജോലിയില്ലാതെ താൻ ഫ്ലാറ്റിൽ കഴിയുകയാണെന്നും, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു മകനാണ് തനിക്കുള്ളതെന്നും പറഞ്ഞുകൊണ്ടാണ് രേഖ ഈ വിഡിയോ ആരംഭിക്കുന്നത്. വിഡിയോ ഇതിനോടകം വൈറലാണ്.

‘ഇത്തരം ആക്രമണങ്ങളുടെ ഫലമായി നമ്മുടെ കേരളത്തിൽ ഒരുപാട് ജീവനുകൾ പൊലിഞ്ഞ് പോവുന്നുണ്ട്. മകനായി കഷ്ടപ്പെട്ട് ജീവിക്കാൻ ശ്രമിക്കുന്ന സ്ത്രീയാണ് ഞാൻ. എന്നാൽ യൂട്യൂബേഴ്സ് കാരണം മുന്നോട്ട് ജീവിക്കാനുള്ള ശേഷി നഷ്ടപ്പെടുകയാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം എന്നെ തേജോവധം ചെയ്യുന്ന യൂട്യൂബേഴ്സായിരിക്കും എന്ന് അറിയിക്കാനാണ് ഈ വിഡിയോ. എന്നെ മാത്രമല്ല, ഇതേ ഫീൽഡിലെ നിരവധി പേരെ ഇതുപോലെ അപമാനിക്കുകയാണ്. ദയവ് ചെയ്ത് മുഖ്യമന്ത്രി ഇതിനെതിരെ ശക്തമായ നടപടി എടുക്കണം. ഞങ്ങളെ രക്ഷിക്കണം’. - രേഖ വിഡിയോയില്‍ പറഞ്ഞു.

ADVERTISEMENT
Kalamandalam Sathyabhama Criticizes Rekha Ratheesh Amidst Bullying Claims:

Rekha Ratheesh, a Malayalam serial actress, has spoken out about severe mental stress caused by YouTubers who have been targeting her with defamatory videos for months. She has appealed to the Chief Minister of Kerala for strong action against cyberbullying and defamation.

ADVERTISEMENT