താനും ഭർത്താവ് ക്രിസ് വേണുഗോപാലും പിരിഞ്ഞു എന്നുള്ള കുപ്രചാരണങ്ങള്‍‌ക്കെതിരെ നടി ദിവ്യ ശ്രീധർ. ഇരുവരും തമ്മില്‍ പ്രശ്നങ്ങളാണെന്നും ക്രിസ് ദിവ്യയെ ഉപദ്രവിച്ചു എന്നുമുള്ള തരത്തിൽ വിഡിയോയുമായി യൂട്യൂബേഴ്‌സ് എത്തിയിരുന്നു. തങ്ങള്‍ തമ്മില്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും, എന്തിനാണ് ഇല്ലാത്ത വാര്‍ത്ത

താനും ഭർത്താവ് ക്രിസ് വേണുഗോപാലും പിരിഞ്ഞു എന്നുള്ള കുപ്രചാരണങ്ങള്‍‌ക്കെതിരെ നടി ദിവ്യ ശ്രീധർ. ഇരുവരും തമ്മില്‍ പ്രശ്നങ്ങളാണെന്നും ക്രിസ് ദിവ്യയെ ഉപദ്രവിച്ചു എന്നുമുള്ള തരത്തിൽ വിഡിയോയുമായി യൂട്യൂബേഴ്‌സ് എത്തിയിരുന്നു. തങ്ങള്‍ തമ്മില്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും, എന്തിനാണ് ഇല്ലാത്ത വാര്‍ത്ത പടച്ചുവിടുന്നതെന്നുമാണ് ദിവ്യ ചോദിക്കുന്നത്. സീരിസിനു വേണ്ടി മേക്കപ്പിട്ട നെറ്റിയിലെ മുറിവിന്റെ ചിത്രം മുൻ നിർത്തി ക്രിസ് ദിവ്യയെ ഉപദ്രവിച്ചു എന്ന തരത്തിലാണ് വിഡിയോ.

ADVERTISEMENT

എന്റെ നെറ്റിയില്‍ എവിടെയാണ് പാട്. എന്റെ നെറ്റിയിലോ, മുഖത്തോ, ശരീരത്തിലോ ഒരുപാടുമില്ല. ക്രിസ് വേണുഗോപാല്‍ എന്ന് പറയുന്ന മനുഷ്യന്‍ ഇതുവരെ എന്നെ തല്ലിയിട്ടോ, ദ്രോഹിച്ചിട്ടോ ഇല്ല. ഇല്ലാത്ത കഥകള്‍ കുത്തിപ്പൊക്കാന്‍ ആരാണ് ലൈസന്‍സ് തന്നത്. ക്രിസ് വേണുഗോപാലും ദിവ്യയും എന്ത് ചെയ്യുന്നു എന്ന് നോക്കുന്നതെന്തിനാണ്. ദിവ്യ ശ്രീധറിന്റെ ലൈഫ് പൊട്ടിപ്പോയോ, അവര്‍ക്കെന്തെങ്കിലും സംഭവിച്ചോ എന്നറിയാഞ്ഞിട്ട് കിടക്കപ്പൊറുതിയില്ലേ. ഒറിജിനല്‍ മുറിവാണെന്നാണ് പറയുന്നത്. ഒന്ന് വന്ന് നോക്ക്. ധീര എന്ന് പറയുന്ന വെബ് സീരീസിന്റെ മേക്കപ്പ് ചെയ്ത മുരുകന്‍ ചേട്ടന് ഒത്തിരി താങ്ക്‌സ്. അതിന് ഒറിജിനാലിറ്റി കൊണ്ടുവന്നതിന്. വേണ്ടാത്ത രീതിയില്‍, ഇല്ലാത്തതൊക്കെ പറഞ്ഞ് വീഡിയോ ചെയ്യുന്നത് ശരിയല്ല. ഞങ്ങളുടെ ലൈഫ് എങ്ങനെയാണ് പോവുന്നതെന്ന് നിങ്ങള്‍ക്കറിയാമോ, മാസവരുമാനത്തിന് വേണ്ടി ഇല്ലാത്തത് പറയാന്‍ നിങ്ങള്‍ക്ക് ആരാണ് ലൈസന്‍സ് തന്നതെന്നു ദിവ്യ ചോദിക്കുന്നു.

ADVERTISEMENT
Actress Divya Sreedhar Denies Separation Rumors:

Divya Sreedhar has publicly refuted rumors of a separation from her husband, Chris Venugopal, and alleged abuse. She questions the motives behind YouTube creators spreading false information about their relationship and her well-being.

ADVERTISEMENT