ആറ്റുകാൽ പൊങ്കാലയിട്ടതിന്റെ പേരിൽ താൻ നേരിട്ട സോഷ്യൽ മീഡിയ അറ്റാക്കിൽ പ്രതികരണവുമായി നടി ബീന ആന്റണി. താന്‍ മതം മാറിയിട്ടില്ലെന്നും എന്നു കരുതി തനിക്കു പൊങ്കാലയിടാന്‍ പാടില്ലേ എന്നുമാണ് ബീന ചോദിക്കുന്നത്. ‘‘കഴിഞ്ഞ ദിവസം പൊങ്കാലയിടാന്‍ ഭാഗ്യം കിട്ടി. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ആനിയാണ് വിളിച്ചത്.

ആറ്റുകാൽ പൊങ്കാലയിട്ടതിന്റെ പേരിൽ താൻ നേരിട്ട സോഷ്യൽ മീഡിയ അറ്റാക്കിൽ പ്രതികരണവുമായി നടി ബീന ആന്റണി. താന്‍ മതം മാറിയിട്ടില്ലെന്നും എന്നു കരുതി തനിക്കു പൊങ്കാലയിടാന്‍ പാടില്ലേ എന്നുമാണ് ബീന ചോദിക്കുന്നത്.

ADVERTISEMENT

‘‘കഴിഞ്ഞ ദിവസം പൊങ്കാലയിടാന്‍ ഭാഗ്യം കിട്ടി. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ആനിയാണ് വിളിച്ചത്. ആനിയുടെ വീട്ടില്‍ പോയി. നല്ല ഭംഗിയായി പൊങ്കാലയിട്ട് വരാന്‍ പറ്റി. കല്യാണം കഴിച്ചത് ഹിന്ദുവിനെയാണ്. ഞാന്‍ മതം മാറിയിട്ടില്ല. കിസ്ത്യനായിട്ടാണ് ജീവിക്കുന്നത്. എന്നു കരുതി പൊങ്കാലയിടാന്‍ പാടില്ലെന്നോ മുസ്‍ലിം പള്ളിയില്‍ പോയി ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലെന്നോ ഇല്ല. എല്ലാം വിശ്വസിക്കുന്നയാളാണ് ഞാന്‍. കല്യാണത്തിന് മുന്‍പേ അങ്ങനെ വിശ്വസിക്കുന്നയാളാണ്. അപ്പച്ചനായിട്ട് അങ്ങനെയാണ് വളര്‍ത്തിയത്. ഒരുപാട് വര്‍ഷം വീട്ടില്‍ നിന്നും കെട്ടുനിറച്ച് ശബരിമലയ്ക്ക് പോയ ആളാണ് അപ്പച്ചന്‍ കെഎസ് ആന്റണി. ക്രിസ്ത്യാനിയല്ലേ നിനക്ക് നാണമില്ലെ എന്നൊക്കെയാണ് പൊങ്കാലയിട്ടതിന് ശേഷം വന്ന വിമര്‍ശനം. എന്തുകൊണ്ട് ബീന ആന്റണിക്ക് പറ്റില്ല. ക്രിസ്ത്യാനിറ്റിയെ മോശപ്പെടുത്തുന്നതൊന്നുമല്ല. ഇങ്ങനെയൊക്കെ കാണുമ്പോള്‍ ഭയങ്കര വിഷമമാണ് തോന്നുന്നത്. നമുക്ക് ആരേയും ബോധവത്ക്കരിക്കാനൊന്നും പറ്റില്ലല്ലോ. എങ്കിലും ഒരുപാട് വിഷമം തോന്നി. അതിലൊരു ക്ലാരിറ്റി വരുത്താനുണ്ടായിരുന്നു’’. – ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ, സോഷ്യല്‍മീഡിയയിലുണ്ടായ വിവാദങ്ങളില്‍ ബീന ആന്റണി വ്യക്തത വരുത്തിയതിങ്ങനെ.

ADVERTISEMENT

താന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്നതിന്, ‘ദയവ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകള്‍ ഇടരുത്. ഒരു അജണ്ടയുമില്ല. അതുകൊണ്ട് ആരും വിശ്വസിക്കരുത്’ എന്നും ബീന ആന്റണി പറഞ്ഞു.

ADVERTISEMENT
Bina Antony Addresses Attukal Pongala Controversy:

Actress Bina Antony has responded to the social media attacks she faced for participating in the Attukal Pongala. She questioned why she, as a Christian married to a Hindu, cannot participate in Hindu rituals or visit Muslim places of worship, emphasizing her belief in all faiths.

ADVERTISEMENT