അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകനാണ് കിച്ചു എന്ന രാഹുൽ ദാസ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് കിച്ചു. ഇപ്പോഴിതാ, കാർ ഡ്രൈവിങ്ങിനിടെ പാട്ട് പാടി വിഡിയോ ചെയ്യുന്ന കിച്ചുവിനോട് ശ്രദ്ധിക്കണേ എന്നു പറയുകയാണ് ആരാധകർ. ‘അടിപൊളിയായി പാടി... കിച്ചു സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട’, ‘നന്നായി പാടി...പിന്നെ വണ്ടി

അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകനാണ് കിച്ചു എന്ന രാഹുൽ ദാസ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് കിച്ചു. ഇപ്പോഴിതാ, കാർ ഡ്രൈവിങ്ങിനിടെ പാട്ട് പാടി വിഡിയോ ചെയ്യുന്ന കിച്ചുവിനോട് ശ്രദ്ധിക്കണേ എന്നു പറയുകയാണ് ആരാധകർ.

‘അടിപൊളിയായി പാടി... കിച്ചു സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട’, ‘നന്നായി പാടി...പിന്നെ വണ്ടി ഓടിക്കുമ്പോൾ റീൽ ചെയ്യല്ലേ കുട്ടി’, ‘മോനെ ശ്രദ്ധിക്കണേ, കിച്ചുട്ടാ വണ്ടി ഓടിച്ചു കൊണ്ട് റീൽ ചെയ്യണ്ടട്ടോ...’ എന്നിങ്ങനെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.

ADVERTISEMENT

അതേ സമയം അനാവശ്യമായ കെയറിങ് ആണ് പലരുടേതും എന്ന തരത്തിലും കമന്റുകൾ വരുന്നുണ്ട്.

‘അവന്റെ അച്ഛൻ മരിച്ചത് നാട്ടിൻപുർത്തെ റോഡിൽകൂടി വണ്ടി ഓടിക്കുമ്പോൾ ഉള്ളിൽ വെച്ച് പാട്ടുപാടി റീൽസ് ചെയ്തത് കൊണ്ട് അല്ല’ എന്നാണ്‌ ഒരാൾ കമന്റിട്ടത്. ‘സുധിയെ പോലെ എല്ലാവരും കിച്ചുവിനെ സ്നേഹിക്കുന്നുണ്ട് ഈ കമന്റുകളിൽ അതാണ്‌ കാണുന്നത് അല്ലാതെ അവനെ കുറ്റപ്പെടുത്തിയത് അല്ല’ എന്നും കമന്റുണ്ട്.

ADVERTISEMENT

കാർ അപകടത്തിലാണ് കൊല്ലം സുധി മരണപ്പെട്ടത്.സുധിയുടെ വിയോഗം നൽകിയ ആഘാതത്തിൽ നിന്നു കരകയറുകയാണ് ഇപ്പോൾ കുടുംബം. സുധിയുടെ ആദ്യവിവാഹത്തിലെ മകനാണ് കിച്ചു. സുധിയുടെ രണ്ടാം ഭാര്യയായ രേണു സുധി സ്വന്തം മകനെപ്പോലെയാണ് കിച്ചുവിനെ വളർത്തിയത്.

Kollam Sudhi's Son Kichu's Viral Driving Video Sparks Fan Concerns:

Kichu Rahul Das, the son of late actor Kollam Sudhi, is active on social media and has recently drawn attention for singing while driving. Fans are urging him to be cautious, referencing his father's tragic car accident, while others defend his actions.

ADVERTISEMENT