‘മെന്റൽ ഹോസ്പിറ്റലിൽ ആയതിനാൽ യാതൊരു വിഷമവും തോന്നാതെ ഉണരാം...’: ‘ലൈഫ് തന്നെ’ എന്നു മീനാക്ഷി രവീന്ദ്രൻ Latest Social Media Buzz: Meenakshi Raveendran's Engaging Content
സോഷ്യൽ മീഡിയയിൽ കൗതുകകരമായ മറ്റൊരു രസികൻ വിഡിയോ പങ്കുവച്ച് നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രൻ. മഴയുടെ ശബ്ദം കേട്ട് ഉറക്കമുണരുകയും ശേഷം ഒരു ചെറുചിരിയോടെ ഉറക്കത്തിലേക്കു മടങ്ങുകയും ചെയ്യുന്ന തന്റെ വിഡിയോയാണ് മീനാക്ഷി പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘രാവിലെ 6 മണി. നിങ്ങൾ ഒരു

സോഷ്യൽ മീഡിയയിൽ കൗതുകകരമായ മറ്റൊരു രസികൻ വിഡിയോ പങ്കുവച്ച് നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രൻ.
മഴയുടെ ശബ്ദം കേട്ട് ഉറക്കമുണരുകയും ശേഷം ഒരു ചെറുചിരിയോടെ ഉറക്കത്തിലേക്കു മടങ്ങുകയും ചെയ്യുന്ന തന്റെ വിഡിയോയാണ് മീനാക്ഷി പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘രാവിലെ 6 മണി. നിങ്ങൾ ഒരു മാനസികരോഗാശുപത്രിയിലായതിനാൽ, സ്കൂളിനെക്കുറിച്ചോ ജോലിയെക്കുറിച്ചോ വിഷമിക്കാതെ മഴയുടെ ശബ്ദം കേട്ടാണ് നിങ്ങൾ ഉണരുന്നത്’. എന്നാണ് വിഡിയോയിൽ കുറിച്ചിരിക്കുന്നത്. ‘ലൈഫ് തന്നെ’ എന്നു വിഡിയോയ്ക്കൊപ്പം ക്യാപ്ഷനും കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസവും കൗതുകകരമായ ഒരു രസികൻ വിഡിയോ മീനാക്ഷി പങ്കുവച്ചിരുന്നു. സങ്കടത്താൽ കരയുന്ന മീനാക്ഷിയാണ് വിഡിയോയിൽ. ‘broke up with my boyfriend. over religios beliefs. he didnot belive iam god...’ എന്നാണ് വിഡിയോയിൽ കുറിച്ചിരിക്കുന്നത്. Alexa! Play ‘ദേവീ’... from ‘ഞാൻ ഗന്ധർവൻ’ Nevertheless, i believe I'm God ? എന്നു വിഡിയോയ്ക്കൊപ്പം ക്യാപ്ഷനും കുറിച്ചിട്ടുണ്ട്.
അടുത്തിടെയായിരുന്നു മീനാക്ഷിയുടെ സഹോദരൻ ബാലുവിന്റെ വിവാഹനിശ്ചയം. പാർവതി കൃഷ്ണയാണ് വധു. ബാലുവിന്റെയും പാർവതിയുടെയും വിവാഹനിശ്ചയത്തിന്റെ വിശേഷങ്ങൾ മീനാക്ഷി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകരെ അറിയിച്ചത്. വലിയ ആർഭാടങ്ങളൊന്നുമില്ലാതെ വീട്ടിൽ വെച്ച് നടന്ന ലളിതമായ ചടങ്ങുകളിലായിരുന്നു വിവാഹനിശ്ചയം. ഒരു ‘ട്രോൾ വിഡിയോ’യുടെ രൂപത്തിലാണ് മീനാക്ഷി ഈ സന്തോഷവാർത്ത പങ്കുവെച്ചത്.