മുത്തശ്ശിയുടെ മടിയിലേക്ക് കുഞ്ഞിപ്പാപ്പയെ വച്ചുകൊടുത്ത് പ്രീത, സന്തോഷത്താൽ മനസ്സ് നിറഞ്ഞ് കുടുംബം: വിഡിയോ പങ്കുവച്ച് താരം Preetha Pradeep's Joyous Return Home with Newborn Son
അടുത്തിടെയാണ് നടി പ്രീത പ്രദീപിനും ജീവിത പങ്കാളി വിവേകിനും ആദ്യത്തെ കൺമണിയായി ആൺകുഞ്ഞ് ജനിച്ചത്. താനൊരു ആൺ കുഞ്ഞിന്റെ അമ്മയായെന്നും പ്രാർഥിച്ചവർക്കെല്ലാം സന്തോഷം നേരുന്നുവെന്നുമാണ് ഈ സന്തോഷം പങ്കുവച്ച് പ്രീത സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇപ്പോഴിതാ, പ്രസവശേഷം ആശുപത്രിയിൽ നിന്നു

അടുത്തിടെയാണ് നടി പ്രീത പ്രദീപിനും ജീവിത പങ്കാളി വിവേകിനും ആദ്യത്തെ കൺമണിയായി ആൺകുഞ്ഞ് ജനിച്ചത്. താനൊരു ആൺ കുഞ്ഞിന്റെ അമ്മയായെന്നും പ്രാർഥിച്ചവർക്കെല്ലാം സന്തോഷം നേരുന്നുവെന്നുമാണ് ഈ സന്തോഷം പങ്കുവച്ച് പ്രീത സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഇപ്പോഴിതാ, പ്രസവശേഷം ആശുപത്രിയിൽ നിന്നു വീട്ടിലേത്തെത്തിയപ്പോഴുള്ള തങ്ങളുടെ മനോഹരനിമിഷങ്ങൾ കോർത്തുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് പ്രീത. മകന്റെ മുഖവും വിഡിയോയിലൂടെ പ്രീത ആരാധകരെ കാണിച്ചു. കുഞ്ഞുമായി എത്തിയ പ്രീതയെ ആരതി ഉഴിഞ്ഞാണ് അമ്മ സ്വീകരിച്ചത്.
ഹാളും പ്രീതയ്ക്കും കുഞ്ഞിനുമായി ഒരുക്കിയ ബെഡ്റൂമുമെല്ലാം നീല ബലൂണുകളാൽ അലങ്കരിച്ചിരുന്നു. വീടിനുള്ളിൽ കയറിയ താരം ആദ്യം മുത്തശ്ശിയുടെ മടിയിലേക്കാണ് കുഞ്ഞിപ്പാപ്പയെ വച്ചുകൊടുത്തത്. കൊച്ചുമകനെ ഓമനിക്കുന്ന മുത്തശ്ശിയുടെ നിമിഷങ്ങളാണ് വിഡിയോയിലെ ഹൈലൈറ്റുകളിൽ ഒന്ന്. നിരവധിയാളുകളാണ് അമ്മയ്ക്കും മകനും ആശംസകളും പ്രാർത്ഥനകളുമായി എത്തിയത്.
ഏറെ നാളുകളായി കൺമണിക്കായുള്ള കാത്തിരിപ്പിലായിരുന്നു പ്രീതയും വിവേകും. ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രീതയുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് എത്തുന്നത്. 2019 ഓഗസ്റ്റ് 25ന് ആയിരുന്നു പ്രീതയുടേയും വിവേകിന്റേയും വിവാഹം.