രേണു സുധി ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോൾ, 656 പേരാണ് 180 രൂപ മുടക്കി ഇതുവരെ സബ്സ്ക്രിപ്ഷൻ എടുത്തിരിക്കുന്നത്. ഇതിലൂടെ 118,080 രൂപയാണ് രേണുവിന് ലഭിച്ചതെന്ന് സോഷ്യൽ മീഡിയ പറയുന്നു. ഒരു റീലും ഒൻപത് സ്റ്റോറികളും ഇതുവരെ രേണു പങ്കുവച്ചിട്ടുണ്ട്. ‘ബിഗ് ബോസിൽ നിന്നു

രേണു സുധി ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോൾ, 656 പേരാണ് 180 രൂപ മുടക്കി ഇതുവരെ സബ്സ്ക്രിപ്ഷൻ എടുത്തിരിക്കുന്നത്. ഇതിലൂടെ 118,080 രൂപയാണ് രേണുവിന് ലഭിച്ചതെന്ന് സോഷ്യൽ മീഡിയ പറയുന്നു. ഒരു റീലും ഒൻപത് സ്റ്റോറികളും ഇതുവരെ രേണു പങ്കുവച്ചിട്ടുണ്ട്.

‘ബിഗ് ബോസിൽ നിന്നു ഇറങ്ങിയതു മുതൽ ആഗ്രഹിച്ച കാര്യമാണ് സബ്സ്ക്രിപ്ഷൻ. പക്ഷേ, സമയം കിട്ടിയിരുന്നില്ല. ആൽബങ്ങളുടെ ഷൂട്ട്, ദുബായ്, ബഹ്റിൻ എന്നിവിടങ്ങളിലെ യാത്രം എല്ലാമായി ഓട്ടമായിരുന്നു. ആദ്യം 45 രൂപയായിരുന്നു സബ്സ്ക്രിപ്ഷന് ഞാൻ ഇട്ടത്. ഇപ്പോൾ അത് 180 രൂപ ആക്കിയിട്ടുണ്ട്. മിക്ക സെലിബ്രിറ്റികൾക്കും സബ് ഉണ്ട്. ഞാൻ തുടങ്ങിയപ്പോൾ വിമർശനം. വ്ലോഗേഴ്സൊക്കെ എടുത്തിട്ട് കുടയുകയാണ്. എനിക്ക് മാത്രം പ്രശ്നം’ എന്നാണ് വിമർശനവുമായി എത്തിയവർക്ക് രേണു നൽകിയ മറുപടി.

ADVERTISEMENT

ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്നു കൊല്ലം സുധിയുടെ ഫോട്ടോ മാറ്റിയതിന്റെ കാരണവും രേണു പറയുന്നു. ‘ബ്ലൂ ടിക്ക്. മിക്ക സെലിബ്രിറ്റീസിനും പ്രൊഫൈലിൽ ബ്ലൂ ടിക്ക് വരുന്നുണ്ട്. അതിന്റെ ആവശ്യത്തിനു വേണ്ടി, അതായത് അപ്രൂവൽ ആക്കാൻ വേണ്ടി മെറ്റയിൽ നിന്നു മെസേജ് വരുമല്ലോ. ഡിപി മാറ്റാൻ. അതുകൊണ്ട് മാറ്റിയതാണ്. അല്ലാതെ സുധി ചേട്ടന്റെ ഡിപി മാറ്റിയെന്ന് പറഞ്ഞ് അദ്ദേഹത്തെ എന്റെ ഹൃദയത്തിൽ നിന്നു എടുത്ത് കളഞ്ഞതല്ല. ഞാനിപ്പോൾ വേറെ കല്യാണം കഴിക്കാനും പോകുന്നില്ല. ആരെയും പേടിച്ചുമല്ല ഫോട്ടോ മാറ്റിയത്. ദൈവത്തെ മാത്രം പേടിക്കുന്നു’ എന്നാണ് രേണു സുധി പറഞ്ഞത്.

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. സുധിയുടെ മരണശേഷം അഭിനയരംഗത്തു സജീവമായ രേണു റീൽസ് വിഡിയോസിലും മ്യൂസിക് ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും തിളങ്ങുന്നു. സിനിമ പിന്നണി ഗാനരംഗത്തും സാന്നിധ്യമറിയിച്ചു.

ADVERTISEMENT

തുടർന്ന് ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ മത്സരാർത്ഥിയായി രേണു.

അക്കൂട്ടത്തിലെ വൈറൽ താരവും രേണുവായിരുന്നു. എന്നാൽ ആദ്യ ആഴ്ച പിന്നിട്ടപ്പോൾ മുതൽ ഹൗസിൽ തുടരാൻ തനിക്കു കഴിയുന്നില്ലെന്നും മാനസികമായി താൻ വളരെ വീക്കാണെന്നും രേണു പറയാൻ തുടങ്ങി. മക്കളെ കാണാൻ പറ്റാത്തതോർത്തു രേണു കരഞ്ഞു.

ADVERTISEMENT

ബിഗ് ബോസില്‍ നിന്നു പുറത്തായതിനു ശേഷം വീണ്ടും പൊതു പരിപാടികളില്‍ സജീവമായി രേണു സുധി.

Renu Sudhi's Instagram Subscription Success and Earnings:

Renu Sudhi has launched an Instagram subscription service, generating over 118,000 rupees in just five days from 656 subscribers. She clarified that her decision to change her profile picture was for Instagram's blue tick verification, not a reflection of her feelings towards her late husband, Kollam Sudhi.

ADVERTISEMENT