‘ഒരു മാസം രണ്ടേകാൽ ലക്ഷം രൂപയാണ് രേണു സുധിയുടെ വരുമാനം, ഒരാളിൽ നിന്നു വാങ്ങുന്നത് 199 രൂപ’: ചർച്ചയായി വിഡിയോ Renu Sudhi's Instagram Subscription Sparks Debate
രേണു സുധി ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോൾ,രേണുവിന്റെ സബ്‌സ്‌ക്രിപ്‌ഷനെ കുറിച്ച് യു ട്യൂബർ സായ് കൃഷ്ണ പറഞ്ഞതാണ് ചർച്ചയാകുന്നത്. ഒരാളിൽ നിന്നും 199 രൂപയാണ് രേണു വാങ്ങുന്നതെന്നും, 1119 ഉള്ള രേണുവിന് ഇപ്പോൾ തന്നെ രണ്ടേകാൽ ലക്ഷത്തോളം രൂപ കിട്ടിയിട്ടുണ്ടാവുമെന്നും സായ്

രേണു സുധി ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോൾ,രേണുവിന്റെ സബ്‌സ്‌ക്രിപ്‌ഷനെ കുറിച്ച് യു ട്യൂബർ സായ് കൃഷ്ണ പറഞ്ഞതാണ് ചർച്ചയാകുന്നത്.
ഒരാളിൽ നിന്നും 199 രൂപയാണ് രേണു വാങ്ങുന്നതെന്നും, 1119 ഉള്ള രേണുവിന് ഇപ്പോൾ തന്നെ രണ്ടേകാൽ ലക്ഷത്തോളം രൂപ കിട്ടിയിട്ടുണ്ടാവുമെന്നും സായ് കൃഷ്ണ പറയുന്നു. വിമർശിക്കുന്നവരുടേയും പിന്തുണയ്ക്കുന്നവരുടേയും ക്യൂരിയോസിറ്റിയാണ് രേണു കാശാക്കി മാറ്റുന്നതെന്നും, അതിൽ രേണു വിജയിച്ചിട്ടുണ്ടെന്നും സായ് പറയുന്നു.
‘‘അത് കാണാൻ ആളുമുണ്ട്. അപ്പോൾ പിന്നെ രേണു കാരണം കേരളത്തിന്റെ എന്ത് ചോർന്ന് പോയി എന്നാണ് വിമർശിക്കുന്നവർ പറയുന്നത്. ഇത്രയും കാലം വ്യൂവേഴ്സിന് വേണ്ടി ചെയ്ത കാര്യങ്ങൾ ഇപ്പോൾ സബ്സ്ക്രിബ്ഷൻ ആരംഭിച്ച് അവിടേയും രേണു കാണിക്കുന്നു അത്രയേയുള്ളു. വിമർശിക്കുന്നവരുടേയും പിന്തുണയ്ക്കുന്നവരുടേയും ക്യൂരിയോസിറ്റിയാണ് രേണു കാശാക്കി മാറ്റുന്നത്. അതിൽ വിജയിക്കുകയും ചെയ്തു. കാണിക്കുന്നത് കാണിച്ചിട്ട് പോട്ടേ. പറയുന്തോറും രേണു കൂടുതൽ കാണിക്കും. പറയാതിരുന്നാൽ കുഴപ്പമുണ്ടാവില്ല’’– സായ് കൃഷ്ണ പറയുന്നു.
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. സുധിയുടെ മരണശേഷം അഭിനയരംഗത്തു സജീവമായ രേണു റീൽസ് വിഡിയോസിലും മ്യൂസിക് ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും തിളങ്ങുന്നു. സിനിമ പിന്നണി ഗാനരംഗത്തും സാന്നിധ്യമറിയിച്ചു.
തുടർന്ന് ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ മത്സരാർത്ഥിയായി രേണു.
അക്കൂട്ടത്തിലെ വൈറൽ താരവും രേണുവായിരുന്നു. എന്നാൽ ആദ്യ ആഴ്ച പിന്നിട്ടപ്പോൾ മുതൽ ഹൗസിൽ തുടരാൻ തനിക്കു കഴിയുന്നില്ലെന്നും മാനസികമായി താൻ വളരെ വീക്കാണെന്നും രേണു പറയാൻ തുടങ്ങി. മക്കളെ കാണാൻ പറ്റാത്തതോർത്തു രേണു കരഞ്ഞു.
ബിഗ് ബോസില്‍ നിന്നു പുറത്തായതിനു ശേഷം വീണ്ടും പൊതു പരിപാടികളില്‍ സജീവമായി രേണു സുധി.