‘അനുമോൾ ഞരമ്പ് മുറിച്ചു, സ്റ്റിച്ച് ഇടാൻ വന്നുവെന്നൊക്കെ വിചാരിക്കും...എനിക്ക് വേറെ പണിയില്ലേ’: ആശുപത്രിയിൽ നിന്നുള്ള വിഡിയോയുമായി അനുമോൾ Anumol's YouTube Vlog: Ganglion Cyst Removal Surgery Explained
നടിയും ബിഗ് ബോസ് താരവുമായ അനുമോൾ തന്റെ യു ട്യൂബ് ചാനലിൽ പങ്കുവച്ച പുതിയ വ്ലോഗാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കയ്യിൽ രൂപപ്പെട്ട മുഴ നീക്കം ചെയ്യാനായി ആശുപത്രിയിൽ പോയതിന്റെ വിവരങ്ങളാണ് വ്ലോഗിൽ. ഒരു കുഞ്ഞ് സർജറിയുണ്ട്. വലിയൊരു സംഭവമൊന്നുമല്ല. കയ്യിൽ ഒരു സിസ്റ്റ് വളരുന്നുണ്ട്. ബിഗ് ബോസിലേക്ക് പോകുന്നതിന്

നടിയും ബിഗ് ബോസ് താരവുമായ അനുമോൾ തന്റെ യു ട്യൂബ് ചാനലിൽ പങ്കുവച്ച പുതിയ വ്ലോഗാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കയ്യിൽ രൂപപ്പെട്ട മുഴ നീക്കം ചെയ്യാനായി ആശുപത്രിയിൽ പോയതിന്റെ വിവരങ്ങളാണ് വ്ലോഗിൽ.
ഒരു കുഞ്ഞ് സർജറിയുണ്ട്. വലിയൊരു സംഭവമൊന്നുമല്ല. കയ്യിൽ ഒരു സിസ്റ്റ് വളരുന്നുണ്ട്. ബിഗ് ബോസിലേക്ക് പോകുന്നതിന് മൂന്ന് മാസം മുമ്പാണ് ശ്രദ്ധയിൽപ്പെട്ടത്. ആ സമയത്ത് സർജറിക്കുള്ള സമയം കിട്ടിയിരുന്നില്ല. നല്ല തിരക്കായിരുന്നു. റെസ്‌റ്റെടുക്കാൻ സമയം വേണമായിരുന്നു. അതുകൊണ്ട് സാഹചര്യം ഒത്തുവന്നപ്പോൾ സർജറി ചെയ്തേക്കാമെന്ന് കരുതി. ഗാംഗ്ലിയൻ സിസ്റ്റ് എന്നാണ് കയ്യിലെ മുഴയ്ക്ക് പറയുന്ന പേര്. യഥാർത്ഥത്തിൽ ഒരു തരത്തിലുള്ള ഫാറ്റാണ് സിസ്റ്റായി മാറിയത്. പെട്ടെന്ന് ഇതുപോലുള്ള മുഴകൾ ശരീരത്തിൽ വരുമ്പോൾ ആളുകൾ ഭയക്കും. എന്താണ് വന്നിരിക്കുന്നതെന്ന് ആലോചിച്ചാകും ടെൻഷൻ. മുഴ കണ്ടപ്പോൾ ആദ്യം എനിക്കും പേടിയായിരുന്നു. അങ്ങനെയാണ് ആശുപത്രിയിൽ കാണിച്ചത്. മാത്രമല്ല, എനിക്കറിയാവുന്ന ഡോക്ടർമാരോടെല്ലാം ഇക്കാര്യം പറഞ്ഞപ്പോൾ അവർ പേടിക്കേണ്ടെന്ന് പറഞ്ഞു. ചിലർക്കൊക്കെ വരുന്നതാണത്രേ. സർജറി ചെയ്ത് കളയാവുന്ന കാര്യമേയുള്ളുവെന്നും പറഞ്ഞു.
ഇതുപോലെ ശരീരത്തിൽ മുഴകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ചികിത്സ തേടണം. വൈകിപ്പിക്കരുത്. കണ്ടില്ലെന്ന് നടിക്കരുത്. കീറി മുറിക്കലൊന്നും ഉണ്ടായിട്ടില്ല. വളരെ സിംപിളായ സർജറിയായിരുന്നു. സൂചി ഉപയോഗിച്ച് ഉള്ളിലെ പൾപ്പ് വലിച്ചെടുക്കുന്ന ചെറിയ പ്രോസസ് ആയിരുന്നു. ഇനിയും ചിലപ്പോൾ മുഴ തിരിച്ച് വരാൻ സാധ്യതയുണ്ട്. കയ്യിലെ കെട്ടുമായി പുറത്തിറങ്ങുമ്പോൾ അനുമോൾ ഞരമ്പ് മുറിച്ചു, സ്റ്റിച്ച് ഇടാൻ വന്നുവെന്നൊക്കെ ചിലർ വിചാരിക്കും. ഞരമ്പ് മുറിക്കാൻ എനിക്ക് വേറെ പണിയില്ലേ എന്നും അനു പറഞ്ഞു.