ഇളയ മകനുമായുള്ള രസകരമായൊരു സംഭാഷണത്തിന്റെ വിഡിയോ നടി അമ്പിളി ദേവി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കൊറ്റംകുളങ്ങര ചമയവിളക്കിനായി മൂത്തമകൻ അമർനാഥിനെ അമ്പിളി ഒരുക്കുന്നതിനിടെയാണ് കൗതുകമുണർത്തുന്ന ചോദ്യവുമായി ഇളയ മകൻ എത്തിയത്. അമ്മയ്ക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം

ഇളയ മകനുമായുള്ള രസകരമായൊരു സംഭാഷണത്തിന്റെ വിഡിയോ നടി അമ്പിളി ദേവി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കൊറ്റംകുളങ്ങര ചമയവിളക്കിനായി മൂത്തമകൻ അമർനാഥിനെ അമ്പിളി ഒരുക്കുന്നതിനിടെയാണ് കൗതുകമുണർത്തുന്ന ചോദ്യവുമായി ഇളയ മകൻ എത്തിയത്.

ADVERTISEMENT

അമ്മയ്ക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം ആരെയാ ? എന്നായിരുന്നു അജുക്കുട്ടന്റെ ആദ്യം ചോദ്യം. എനിക്ക് ഈ ലോകത്ത് ആരെയാണ് ഏറ്റവും ഇഷ്ടമെന്ന് അജു കുട്ടൻ‌ തന്നെ പറഞ്ഞേ എന്നു അമ്പിളി തിരിച്ചു ചോദിച്ചെങ്കിലും അതിൽ അജു തൃപ്തനായില്ല. അമ്മ തന്നെ മറുപടി പറയണമെന്നായി. എനിക്ക് ഏറ്റവും ഇഷ്ടം എന്റെ മക്കളെയാണ്. എന്റെ അപ്പുക്കുട്ടനേയും അജുക്കുട്ടനേയുമാണെന്ന് അമ്പിളി മറുപടി പറഞ്ഞു. ഉടൻ അടുത്ത ചോദ്യം വന്നു. അമ്മയ്ക്ക് ഞങ്ങളോട് എത്ര ഇഷ്ടമുണ്ട് ? കുറേ കുറേ ഇഷ്ടമുണ്ടെന്ന് അമ്പിളി പറഞ്ഞു. അപ്പോൾ അടുത്ത ചോദ്യം വന്നു – ഈ ലോകത്തുള്ള എല്ലാ പണവും സ്വർണ്ണവും ഡയമണ്ടും എല്ലാം തരാമെന്ന് പറഞ്ഞാൽ അമ്മ ഞങ്ങളെ കൊടുക്കുമോ ? അയ്യോ... ഈ ലോകത്തെ എന്ത് തരാമെന്ന് പറഞ്ഞാലും അമ്പിളി അമ്മ എന്റെ അപ്പൂനേയും അജുവിനേയും കൊടുക്കത്തില്ലേ... എന്നായിരുന്നു അമ്പിളിയുടെ മറുപടി.

സിംഗിൾ മദറാണ് അമ്പിളി. സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന ലോവലിനെയാണ് നടി ആദ്യം വിവാഹം കഴിച്ചത്. ആ ബന്ധത്തിൽ പിറന്ന മകനാണ് അമർനാഥ്. 2018ൽ ഇരുവരും വേർപിരിഞ്ഞു. ശേഷം നടൻ ആദിത്യൻ ജയനെ അമ്പിളി വിവാഹം ചെയ്തു. ആ ബന്ധത്തിൽ പിറന്ന കുഞ്ഞാണ് ഇളയ മകനായ അർജുൻ ജയൻ. രണ്ട് മക്കളുടേയും സംരക്ഷണം അമ്പിളി തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്.

ADVERTISEMENT
Ambali Devi's Adorable Chat with Youngest Son Goes Viral:

Ambali Devi's heartwarming video with her younger son, Arjun, has captivated fans. The actress shared an adorable conversation where her son playfully tested her love with tempting offers, highlighting the deep bond between a single mother and her children.

ADVERTISEMENT