പ്രായമാകുമ്പോൾ സ്ത്രീ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളെക്കുറിച്ചും പെരിമെനോപോസ് ഘട്ടത്തിൽ താൻ നേരിടുന്ന ശാരീരിക - മാനസിക വെല്ലുവിളികളെക്കുറിച്ചും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നു പറഞ്ഞത് അടുത്തിടെ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ, രഞ്ജിനി ഹരിദാസിന്റെ

പ്രായമാകുമ്പോൾ സ്ത്രീ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളെക്കുറിച്ചും പെരിമെനോപോസ് ഘട്ടത്തിൽ താൻ നേരിടുന്ന ശാരീരിക - മാനസിക വെല്ലുവിളികളെക്കുറിച്ചും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നു പറഞ്ഞത് അടുത്തിടെ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ, രഞ്ജിനി ഹരിദാസിന്റെ

പ്രായമാകുമ്പോൾ സ്ത്രീ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളെക്കുറിച്ചും പെരിമെനോപോസ് ഘട്ടത്തിൽ താൻ നേരിടുന്ന ശാരീരിക - മാനസിക വെല്ലുവിളികളെക്കുറിച്ചും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നു പറഞ്ഞത് അടുത്തിടെ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ, രഞ്ജിനി ഹരിദാസിന്റെ

പ്രായമാകുമ്പോൾ സ്ത്രീ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളെക്കുറിച്ചും പെരിമെനോപോസ് ഘട്ടത്തിൽ താൻ നേരിടുന്ന ശാരീരിക - മാനസിക വെല്ലുവിളികളെക്കുറിച്ചും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നു പറഞ്ഞത് അടുത്തിടെ വലിയ ചർച്ചയായിരുന്നു.

ഇപ്പോഴിതാ, രഞ്ജിനി ഹരിദാസിന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന തിരിച്ചടികളെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചും സംവിധായകൻ ആലപ്പി അഷ്റഫ് പങ്കുവച്ച വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ADVERTISEMENT

‘‘രഞ്ജിനിയുടെ കടന്നുവരവിന്റെ കാലഘട്ടത്തിൽ അവർക്കൊരുപാട് വിമർശനം ഏറ്റുവാങ്ങേണ്ടി വന്നു. ഇംഗ്ലിഷ് സംസാരിക്കുന്നവൾ, ആളെ കെട്ടിപിടിക്കുന്നവൾ, അടക്കവും ഒതുക്കവും ഇല്ലാത്തവൾ എന്നിങ്ങനെ വിമർശനങ്ങൾ ഏറെ. വിമർശനങ്ങളിൽ തളരാത്ത അവതാരകയാണ് രഞ്ജിനി, അതിനെയൊക്കെ അവഞ്ജയോടെ തള്ളിക്കളഞ്ഞിട്ടുണ്ട്.

രഞ്ജിനി കടന്നുപോയ ജീവിത പാതകൾ മടികൂടാതെ അവർ വരച്ചു കാട്ടുമ്പോൾ അവരോട് ആദരവാണ് തോന്നാറുള്ളത്. ഏഴാമത്തെ വയസ്സിൽ പിതാവ് നഷ്ടപ്പെടുന്നു, അന്ന് അമ്മയ്ക്ക് 30 വയസ്സ്. രഞ്ജിനിയെയും അമ്മയെയും സംരക്ഷിച്ചത് മുത്തച്ഛനാണ്. 15ാം വയസ്സിൽ അവതാരകയായി രംഗത്തു വരുന്നു. അങ്ങനെ സ്റ്റാർ സിങർ പരിപാടിയിലേക്ക്. ആ ഷോ രഞ്ജിനി ഹരിദാസ് എന്ന പെൺകുട്ടിയുടെ തലവര തന്നെ മാറ്റിമറിക്കുന്ന ഒന്നായി മാറി. പിന്നീടങ്ങോട്ട് ഐഡിയ സ്റ്റാർ സിംഗർ പല സീസണുകൾ വന്നുപോയിട്ടുണ്ടെങ്കിലും രഞ്ജിനി ഹരിദാസ് എന്ന അവതാരക ഉണ്ടാക്കിയ ഒരോളം ഇന്നും പ്രേക്ഷക മനസ്സിൽ മായാതെ കിടപ്പുണ്ട്. രഞ്ജിനി പറയുന്നുണ്ട് ഞാൻ ആഗ്രഹിച്ചതിലും കൂടുതൽ കാര്യങ്ങൾ സ്റ്റാർ സിങ്ങർ എനിക്ക് സമ്മാനിച്ചു എന്ന്. അത് ശരിയാണ്. അവരിന്ന് ഈ നിലയിൽ എത്തിയത് ആ ഒരൊറ്റ പ്രോഗ്രാമിൽ നിന്നും കൈവരിച്ച ഫെയിമിലൂടെയാണ്. ഒരുപാട് സന്തോഷങ്ങളും സൗഭാഗ്യങ്ങളും സ്റ്റാർ സിങ്ങറിൽ നിന്നും അവർക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഹൃദയവേദനയും അപമാനവും നൽകുന്ന ഒരു അനുഭവം അവിടെ നിന്നും അവർക്ക് ലഭിച്ചിട്ടുണ്ട്. അത് ആദരണീയനായ കലാകാരൻ ജഗതീ ശ്രീകുമാറിൽ നിന്നുമാണ്. ജഗതി ആ വേദിയിൽ വെച്ച് അവരോട് കാണിച്ചത് തികച്ചും അവിവേകമായിരുന്നു, അവഹേളനവും ആയിരുന്നു.

ADVERTISEMENT

അതിഥിയായി എത്തുന്നയാള്‍ ആങ്കറെ അവഹേളിക്കുന്ന രംഗം അന്നോളം കേരളം കണ്ടിട്ടേയില്ല. അവരോട് എന്തോ വൈരാഗ്യം തീർക്കുന്നത് പോലെയായിരുന്നു ജഗതിയുടെ പെരുമാറ്റം. ജഗതി അവരിൽ കണ്ടെത്തിയ ന്യൂനത അവതാരക ഒരിക്കലും വിധികർത്താവാകാൻ പാടില്ല എന്നതായിരുന്നു. എന്നിട്ട് ജഗതി അവരെ അനുകരിച്ചുകൊണ്ട് ഇംഗ്ലിഷിൽ പറഞ്ഞു ‘ആൾറൈറ്റ്, ഇറ്റ് ഈസ് വെരി ബ്യൂട്ടിഫുൾ പെർഫോമൻസ് ലെറ്റ് അസ് ഗിവ് ഫുൾ മാർക് ജഡ്ജസ്’ എന്ന് പറയുമ്പോൾ ഓഡിയൻസ് ഒന്നടങ്കം അട്ടഹസിച്ചു ചിരിക്കുന്നുണ്ടായിരുന്നു. വിഷമവും ജാള്യതയും മറച്ചുവച്ചുകൊണ്ട് ജഗതിക്ക് തൊട്ടടുത്തു നിന്ന രഞ്ജിനിയും ഓഡിയൻസിനോടൊപ്പം ആർത്തു ചിരിച്ചു.

എന്നിട്ടും ജഗതിക്ക് വിടാൻ ഭാവമില്ലായിരുന്നു. നസ്രിയയെ കണ്ടുപഠിക്കാൻ ഒരു ഉപദേശവും കൊടുത്തു. ആ വേദിയിൽ നസ്രിയയും അപ്പോൾ ഒപ്പമുണ്ടായിരുന്നു. നസ്രിയ ആങ്കർ ചെയ്യുമ്പോൾ വിധി പറയാറില്ല എന്നായിരുന്നു ജഗതി വിളിച്ചു പറഞ്ഞത്. എന്നാൽ ആ സമയങ്ങളിൽ നസ്രിയ രഞ്ജിനിയുടെ ആങ്കറിങ് ശൈലികൾ അനുകരിച്ച് രഞ്ജിനിയെ ശിഷ്യപ്പെടാൻ നടക്കുന്ന സമയമാണെന്ന് ഓർക്കണം. രഞ്ജിനി ഹരിദാസിനെ അധിക്ഷേപിച്ച് ജഗതി കയ്യടി വാങ്ങി ആനന്ദം കൊണ്ടപ്പോൾ രഞ്ജിനിയുടെ ഹൃദയം വേദന കൊണ്ട് പിടയുകയായിരുന്നു. ആ വേദന കടിച്ചമർത്തികൊണ്ട് പുഞ്ചിരിയോടെ നിന്ന് തന്റെ ജോലി തുടരുകയാണ് ഉണ്ടായത്.

ADVERTISEMENT

എന്നാൽ പിന്നീട് അറിയാൻ കഴിഞ്ഞത് ഇടവേള സമയത്ത് അവർ വേദിയുടെ പിന്നിൽ വന്നു നിന്നുകൊണ്ട് സങ്കടം സഹിക്കാനാവാതെ വിതുമ്പി കരഞ്ഞു എന്നാണ്. എന്നാൽ ഇതൊക്കെ കഴിഞ്ഞ് പിന്നീട് രഞ്ജിനി പറഞ്ഞ മറുപടി അവരുടെ വ്യക്തിത്വത്തിന് മികവേകുന്നതായിരുന്നു, വിലമതിക്കുന്നതായിരുന്നു. എനിക്ക് മറുപടി പറയാൻ അറിയാത്തതുകൊണ്ടല്ല, അതിഥിയെ അപമാനിക്കാതിരിക്കാൻ ശ്രമിക്കുകയായിരുന്നു. പലരുടെയും കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് ഞാൻ പറയുമ്പോൾ ചിലരെങ്കിലും ചോദിക്കാറുണ്ട് കഴിഞ്ഞുപോയ കാര്യമല്ലേ അതൊക്കെ ഇപ്പോൾ എന്തിന് പറയുന്നു എന്ന്. ഒരാളെക്കുറിച്ച് നമ്മൾ പറയുമ്പോൾ ചിലപ്പോൾ കഴിഞ്ഞുപോയതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ ചില കാര്യങ്ങളൊക്കെ സത്യസന്ധമായി വെളിപ്പെടുത്തേണ്ടി വരും. അതിൽ നല്ലതും ചീത്തയും ഒക്കെ ഉണ്ടാകുക സ്വാഭാവികം മാത്രം രഞ്ജിനി ഹരിദാസ് ആരുടെയും കുറ്റവും കുറവും പറയുന്നത് ഇന്നുവരെ നമ്മൾ കേട്ടിട്ടേയില്ല. തന്റെ നേരെ വരുന്നതിന് മറുപടി പറയുക മാത്രമാണ് ചെയ്യാറുള്ളത്’’.– ആലപ്പി അഷ്റഫ് പറയുന്നു.

Ranjini Haridas: A Journey Through Life's Trials:

Ranjini Haridas, a popular Malayalam anchor and actress, recently opened up about the hormonal changes and perimenopause challenges she faces, sparking significant discussion. Director Alappuzha Ashraf has now shared a viral video detailing Ranjini's life struggles and past adversities, highlighting her resilience in the face of criticism and difficult personal experiences.

ADVERTISEMENT