തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രചരണങ്ങളിൽ പ്രതികരണവുമായി നടി സജ്ന നൂർ രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഭർത്താവായിരുന്ന നടൻ ഫിറോസ് ഖാനുമായുള്ള വിവാഹബന്ധം അവസാനിച്ചത് മൂന്നാമതൊരാൾ തങ്ങളുടെ ജീവിതത്തിൽ വന്നിട്ടല്ലെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ സജ്ന പറഞ്ഞു. ‘‘ഞാൻ ഒരു ഫോട്ടോ കഴിഞ്ഞ ദിവസം

തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രചരണങ്ങളിൽ പ്രതികരണവുമായി നടി സജ്ന നൂർ രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഭർത്താവായിരുന്ന നടൻ ഫിറോസ് ഖാനുമായുള്ള വിവാഹബന്ധം അവസാനിച്ചത് മൂന്നാമതൊരാൾ തങ്ങളുടെ ജീവിതത്തിൽ വന്നിട്ടല്ലെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ സജ്ന പറഞ്ഞു. ‘‘ഞാൻ ഒരു ഫോട്ടോ കഴിഞ്ഞ ദിവസം

തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രചരണങ്ങളിൽ പ്രതികരണവുമായി നടി സജ്ന നൂർ രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഭർത്താവായിരുന്ന നടൻ ഫിറോസ് ഖാനുമായുള്ള വിവാഹബന്ധം അവസാനിച്ചത് മൂന്നാമതൊരാൾ തങ്ങളുടെ ജീവിതത്തിൽ വന്നിട്ടല്ലെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ സജ്ന പറഞ്ഞു. ‘‘ഞാൻ ഒരു ഫോട്ടോ കഴിഞ്ഞ ദിവസം

തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രചരണങ്ങളിൽ പ്രതികരണവുമായി നടി സജ്ന നൂർ രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്.

ഭർത്താവായിരുന്ന നടൻ ഫിറോസ് ഖാനുമായുള്ള വിവാഹബന്ധം അവസാനിച്ചത് മൂന്നാമതൊരാൾ തങ്ങളുടെ ജീവിതത്തിൽ വന്നിട്ടല്ലെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ സജ്ന പറഞ്ഞു.

ADVERTISEMENT

‘‘ഞാൻ ഒരു ഫോട്ടോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അതു വൈറലായി. എന്റെയും ഫിറോസ് ഇക്കയുടെയും ജീവിതം തകർക്കാൻ കാരണം ആ ആളാണെന്ന തരത്തിൽ ചിലർ പ്രചരണം തുടങ്ങി. എന്ത് മോശമാണ്. ഞങ്ങളുടെ ലൈഫിലേക്ക് മൂന്നാമതൊരാൾ വന്നിട്ടല്ല ഇഷ്യൂസ് ഉണ്ടായതെന്ന് ഞാനും ഫിറോസ് ഇക്കയും പലപ്പോഴും പറഞ്ഞിട്ടുണ്ട്. പല പേഴ്സണൽ കാര്യങ്ങളും കാണും. മ്യൂച്ചൽ ആയി പിരിഞ്ഞ ആൾക്കാരാ. പ്ലീസ്...ഉള്ളത് പറ. ഇല്ലാത്ത ഗോസിപ്പുകൾ ഉണ്ടാക്കിയിട്ട് ഞങ്ങള് പിരിയാൻ കാരണം ഇന്ന ആളാണ് എന്നൊന്നും പറയരുത്. എന്തൊക്കെയാണ് പറഞ്ഞുണ്ടാക്കുന്നത്. പറഞ്ഞോളൂ...ഞാനും അയാളും മറ്റെന്തെങ്കിലും രീതിയിലാണെന്നൊക്കെ...ഓക്കെ...ഹാപ്പി...അതൊന്നും എനിക്ക് പ്രശ്നമല്ല. അയാളുമായി സ്നേഹത്തിലാണെന്നോ, ഞാൻ അയാളെ കല്യാണം കഴിക്കാൻ പോകുകയാണെന്നോ...അതെന്തും ആയിക്കോട്ടെ...എനിക്ക് പ്രശ്നമല്ല. പക്ഷേ, ആ പുള്ളി കാരണമാണ് ഞങ്ങൾ പിരിഞ്ഞതെന്ന് പറയുന്നത് വളരെ മോശമാണ്...’’– സജ്ന പറഞ്ഞതിങ്ങനെ.

എന്നാൽ ഫിറോസ് ഖാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ഇതുമായി ബന്ധപ്പെട്ടെന്ന തരത്തിൽ ഇപ്പോൾ ചർച്ചയാകുന്നുണ്ട്.

ADVERTISEMENT

ക്രൂരമനോഭാവമുള്ള ലൈംഗിക വികൃതമുള്ള വ്യക്തികൾ ഇവിടെ ഒളിച്ചു കളി നടത്തുകയാണെന്നും എത്ര വലിയ കൊമ്പനാണെങ്കിലും ഒരിക്കൽ താഴെ വരുമെന്നും ഫിറോസ് പറയുന്നു.

‘ചിലർക്ക് ഒരു വിചാരമുണ്ട്. ഒരാൾ മിണ്ടാതിരിക്കുമ്പോൾ... ഒന്നും അറിയാത്തതുകൊണ്ടാണ്. അയാൾ മണ്ടനാണ്, പേടിത്തൊണ്ടനാണ് അല്ലെങ്കിൽ അയാളെ പെട്ടന്ന് പേടിപ്പിക്കാൻ പറ്റും എന്നൊക്കെ ചിലർക്കൊക്കെ വിചാരങ്ങളുണ്ട്. നിശബ്ദരായി ഇരിക്കുന്ന മനുഷ്യർ എല്ലാം അറിയുന്നവരാണ്. പക്ഷേ അവർക്ക് തരംതാഴാൻ കഴിയില്ല. അല്ലെങ്കിൽ‌ മറ്റുള്ളവരെപ്പോലെ താഴേയ്ക്ക് പോയി സംസാരിക്കാൻ ആഗ്രഹമില്ല.

ADVERTISEMENT

എന്നു കരുതി സേഫ്റ്റി സോണിലാണ് പല ഉന്നതന്മാരുമെന്ന് കരുതരുത്. എത്ര വലിയ അവാർ‌ഡ് മേടിച്ചയാളായാലും ഞാൻ അങ്ങ് സേഫായി. ബുദ്ധികൊണ്ട് ‍ഞാൻ കളിക്കുകയാണ്. എത്ര വലിയ ക്രിമിനൽ മെന്റാലിറ്റി ഉണ്ടെങ്കിലും എത്ര സ്ത്രീകളെ ഞാൻ ഉപയോഗിച്ചാലും ഞാൻ രക്ഷപ്പെടും. എന്റെ കയ്യിൽ അത്രത്തോളം പിടിപാടുണ്ട് അല്ലെങ്കിൽ ഞാൻ വലിയൊരു സ്ഥാനത്ത് എത്തി നിൽക്കുകയാണ്‌. വലിയ അവാർഡ് മേടിച്ച് നിൽക്കുന്നയാളാണ്. അതുകൊണ്ട് ഇവനെ ഏത് രീതിയിലും തകർക്കാം. എന്ത് ഞാൻ ചെയ്താലും അതൊന്നും ഒരു വിഷ‍യവും ആവില്ല എന്ന് കരുതി ചില വ്യക്തികൾ ഇവിടെ ക്രൂര മനോഭാവമുള്ള വ്യക്തികൾ, സെക്സ് പെർവെട്ടായിട്ടുള്ള വ്യക്തികൾ ഇവിടെ മനോഹരമായി ഹൈഡ് ആൻഡ് സീക്ക് കളിക്കുന്നുണ്ട്.

കുറച്ച് നാൾ മുമ്പ് വരെ എനിക്ക് കർമയിൽ വിശ്വാസമില്ലായിരുന്നു. അതിന് മുന്നേ ഒരു നാല് കൊല്ലമായി എനിക്ക് ദൈവവിശ്വാസവുമില്ല. അതും പോയി. കർമയിലുള്ള വിശ്വാസവും പോയി. പക്ഷേ ഇപ്പോൾ ഞാൻ ദൈവ വിശ്വാസത്തിലേക്ക് തിരിച്ച് വരികയാണ്. അല്ലെങ്കിൽ കർമ എന്നൊന്ന് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുകയാണ്.

അതിന് ഏറ്റവും വലിയ ഉദാഹരണം ഞാൻ തന്നെയാണ്. സത്യം എന്നും വിജയിക്കും. എത്ര വലിയ കൊമ്പനാണെങ്കിലും ഒരിക്കൽ താഴെ വരും’ എന്നാണ് ഫിറോസ് പറയുന്നത്.

Sajna Noor Addresses Social Media Divorce Rumors:

Actress Sajna Noor has responded to social media rumors surrounding her divorce from actor Firoz Khan, clarifying that a third person was not the reason for their separation. Firoz Khan also posted a cryptic video seemingly related to the situation, warning those with 'cruel and perverted minds' that truth will ultimately prevail.

ADVERTISEMENT