‘മനുഷ്യരുടെ വ്യക്തിജീവിതം ചികഞ്ഞ് ആനന്ദം കണ്ടെത്തേണ്ടതില്ലെന്ന് തീരുമാനിക്കുമ്പോഴാണ് വിവേകമുള്ള സമൂഹം ഉണ്ടാകുന്നത്’: അമേയയുടെ വിഡിയോ ശ്രദ്ധേയമാകുന്നു Ameya Nair Slams Trolling of Defeated Election Candidates
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം തോറ്റ സ്ഥാനാർത്ഥികളെ പരിഹസിക്കുന്ന പ്രവണതയ്ക്കെതിരെ സീരിയൽ താരം അമേയ നായർ. ‘ആതിര എന്ന സ്ഥാനാർത്ഥി തോറ്റപ്പോൾ പതിനായിരം വോട്ടുകൾ വാങ്ങി തോറ്റ ആതിരയ്ക്ക് അഭിനന്ദനങ്ങൾ എന്നൊരു പോസ്റ്റിട്ടതായി കണ്ടു. എന്തിനാണ് അങ്ങനെ ചെയ്യുന്നത് ?. എല്ലാവരും ആഗ്രഹിച്ചതുപോലൊരു പാർട്ടി

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം തോറ്റ സ്ഥാനാർത്ഥികളെ പരിഹസിക്കുന്ന പ്രവണതയ്ക്കെതിരെ സീരിയൽ താരം അമേയ നായർ.
‘ആതിര എന്ന സ്ഥാനാർത്ഥി തോറ്റപ്പോൾ പതിനായിരം വോട്ടുകൾ വാങ്ങി തോറ്റ ആതിരയ്ക്ക് അഭിനന്ദനങ്ങൾ എന്നൊരു പോസ്റ്റിട്ടതായി കണ്ടു. എന്തിനാണ് അങ്ങനെ ചെയ്യുന്നത് ?. എല്ലാവരും ആഗ്രഹിച്ചതുപോലൊരു പാർട്ടി തന്നെയാണ് കേരളത്തിൽ ജയിച്ചത്. അതിൽ സന്തോഷിക്കാതെ അല്ലെങ്കിൽ പോസിറ്റീവ് വാർത്ത കൊടുക്കാതെ നെഗറ്റിവിറ്റിക്ക് വേണ്ടി ഒരു മാധ്യമം എന്തിന് ഇങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാകുന്നില്ല. തോറ്റെങ്കിലും ആ പെൺകുട്ടിക്ക് പതിനായിരം വോട്ട് കിട്ടി. ഈ കളിയാക്കുന്നവരിൽ ആരെങ്കിലും ആതിര നിന്ന സ്ഥലത്ത് മത്സരിച്ച് ആയിരം വോട്ടെങ്കിലും സമ്പാദിച്ചിരുന്നുവെങ്കിൽ കളിയാക്കുന്നതിൽ തെറ്റില്ല. അഞ്ജലി നായരേയും ട്രോളി കണ്ടു. മത്സരമാകുമ്പോൾ ജയവും തോൽവിയുമുണ്ടാകും. എല്ലാവർക്കും ജയിക്കാനാവില്ല. അതിനാൽ തോറ്റുപോയവരെ വിട്ടിട്ട് ജയിച്ചവരെ ആഘോഷിക്കുകയല്ലേ വേണ്ടത്’ എന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അമേയ പറയുന്നത്.
‘വിനോദത്തിന് ഒരുപാട് മാർഗ്ഗങ്ങൾ ഉള്ള ഇക്കാലത്ത്, മനുഷ്യരുടെ വ്യക്തിജീവിതം ചികഞ്ഞ് ആനന്ദം കണ്ടെത്തേണ്ടതില്ലെന്ന് ഓരോരുത്തരും സ്വയം തീരുമാനിക്കുമ്പോഴാണ് വിവേകമുള്ള ഒരു സമൂഹം ഉണ്ടാവുന്നത്’ എന്നാണ് വിഡിയോയ്ക്ക് ഒപ്പം താരം കുറിച്ചിരിക്കുന്നത്.