മുഖത്തെ കരിവാളിപ്പിന്റെ കാരണം ബിബി ക്രീം എന്നു വിമർശനം: എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി സുഹാന Suhana Bashi Addresses Skin Darkening Concerns
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള കുടുംബമാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥി ബഷീർ ബഷിയുടേത്. ബഷീർ ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും ഇവരുടെ മക്കളും ആരാധകർക്ക് ഏറെ പ്രിയങ്കരരാണ്. കഴിഞ്ഞ ദിവസം മഷൂറ ബഷീർ പങ്കിട്ട ഒരു വിഡിയോയിൽ സുഹാന ബഷീറിന്റെ മുഖത്തു കണ്ട ചില മാറ്റങ്ങള്‍ വലിയ ചർച്ചയായിരുന്നു. ആകെ

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള കുടുംബമാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥി ബഷീർ ബഷിയുടേത്. ബഷീർ ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും ഇവരുടെ മക്കളും ആരാധകർക്ക് ഏറെ പ്രിയങ്കരരാണ്. കഴിഞ്ഞ ദിവസം മഷൂറ ബഷീർ പങ്കിട്ട ഒരു വിഡിയോയിൽ സുഹാന ബഷീറിന്റെ മുഖത്തു കണ്ട ചില മാറ്റങ്ങള്‍ വലിയ ചർച്ചയായിരുന്നു. ആകെ കരിവാളിച്ചായിരുന്നു സുഹാനയുടെ മുഖം. പിന്നാലെ ബഷീറിന്റെ പ്രോഡക്ടായ ബിബി ക്രീം ഉപയോഗിച്ചതിന്റെ പരിണിത ഫലമാണ് സുഹാനയുടെ ചർമ്മത്തിൽ പ്രതിഫലിക്കുന്നതെന്നായിരുന്നു ഇതിന്റെ താഴെ വന്ന കമന്റുകളിൽ ഏറെയും.
ക്രീം സുഹാന ഉപയോഗിച്ച് നോക്കിയെന്നും നല്ല റിസൽട്ട് ലഭിച്ചുവെന്നും ബഷീർ നേരത്തെ പറഞ്ഞിരുന്നു. ഇതോടെയാണ് സുഹാനയുടെ മുഖത്തുണ്ടായ കരിവാളിപ്പിൽ ബിബി ക്രീമിനെ വിമർശിച്ച് പലരും രംഗത്തെത്തിയത്. ഇപ്പോഴിതാ, എന്താണ് തന്റെ മുഖത്തിനു സംഭവിച്ചതെന്ന് മഷൂറയുടെ പുതിയ വ്ലോഗിലൂടെ സുഹാന തുറന്നു പറഞ്ഞതാണ് ചർച്ചയാകുന്നത്.
തന്റേത് സെൻസിറ്റീവ് സ്കിന്നാണെന്നും വെയിൽ കൊണ്ട് ഒരുപാട് സഞ്ചരിക്കേണ്ട സാഹചര്യമായിരുന്നു അടുത്തിടെയെന്നും അതുകൊണ്ട് മാത്രമാണ് മുഖത്തെ നിറം മങ്ങിയതെന്നുമാണ് സുഹാന പറയുന്നത്.
‘‘ബഷി ഇല്ലാത്തപ്പോൾ എട്ടിന്റെ പണിയാണ് ഞങ്ങൾക്ക്. സാധനം വാങ്ങാൻ ഞാനും മഷൂറയുമാണ് പോയിരുന്നത്. തിരികെ വരുമ്പോഴേക്കും മുഖം ഡള്ളാകും. എന്റെ സ്കിൻ വളരെ സെൻസിറ്റീവാണ്. എന്റെയും മഷൂറയുടേയും സ്കിന്നുകൾ വളരെ വ്യത്യസ്തമാണ്. അതിനാൽ വെയിലത്ത് നടന്നാലും അവളുടെ ചർമ്മത്തിന് അധികം പ്രശ്നങ്ങൾ സംഭവിക്കാറില്ല. എന്റെ സ്കിൻ തന്നെയാണ് മോള് സുനുവിനും. ഉപ്പുകാറ്റ് ഏറ്റാലും എന്റെ സ്കിൻ ഡാർക്കാകും, അലർജി വരും. ജനാലയിൽ നിന്നുള്ള റിഫ്ലക്ഷൻ അടിച്ചാൽ പോലും ഡാമേജാകുന്ന സ്കിന്നാണ് മോളുടേത്. ബഷി ഇല്ലാത്തതുകൊണ്ടാണ് ഈ കൊല്ലത്തെ എല്ലാ വെയിലും കൊള്ളേണ്ടി വന്നത്’’.– സുഹാന പറയുന്നു.